Lemon Curd Recipe: ഇനി മയണൈസ് വേണ്ട, ബ്രെഡിനും കേക്കിനും കൂട്ടായി ലെമൺ കേഡ് മതി

Homemade Lemon Curd Recipe : നാരങ്ങയുടെ പുളിയും വെണ്ണയുടെ നൈർമല്യവും ഒത്തുചേരുന്ന ലെമൺ കേഡ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. ബ്രെഡ് ടോസ്റ്റ് ചെയ്തതിനൊപ്പമോ കേക്കുകൾക്ക് ഫില്ലിംഗായോ ഉപയോഗിക്കാൻ പറ്റിയ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ റെസിപ്പി നോക്കാം.

Lemon Curd Recipe: ഇനി മയണൈസ് വേണ്ട, ബ്രെഡിനും കേക്കിനും കൂട്ടായി ലെമൺ കേഡ് മതി

Lemon Curd

Published: 

07 Apr 2026 | 09:49 PM

കൊച്ചി: ബ്രെഡ് ടോസ്റ്റ് ചെയ്തതിനൊപ്പമോ കേക്കുകൾക്ക് മുകളിലോ ഉപയോഗിക്കാൻ പറ്റിയ മികച്ച വിഭവമാണ് ലെമൺ കേഡ്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഗുണമേന്മയോടെയും സ്വാദോടെയും ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. നാരങ്ങയുടെ ഫ്രഷ് ഫ്‌ളേവർ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ലളിതമായ റെസിപ്പി ഇതാ

തയ്യാറാക്കുന്ന വിധം

ഒരു സോസ് പാനിൽ മുട്ട, പഞ്ചസാര, നാരങ്ങാനീര്, നാരങ്ങയുടെ തൊലി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പിൽ തീ കുറച്ചുവെച്ച് ഈ മിശ്രിതം തുടർച്ചയായി ഇളക്കുക. ഏകദേശം 10 മിനിറ്റ് കൊണ്ട് മിശ്രിതം കുറുകി വരും. ശ്രദ്ധിക്കുക തീ കൂടിയാൽ മുട്ട കട്ടപിടിക്കാൻ സാധ്യതയുണ്ട്. മിശ്രിതം പാകത്തിന് കുറുകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെണ്ണ കുറേശ്ശെയായി ചേർത്ത് ഇളക്കുക. വെണ്ണ പൂർണ്ണമായും ഉരുകി ചേരണം.

Also Read – തയ്യാറാക്കാൻ ബുദ്ധിമൂട്ടില്ല… എളുപ്പത്തിൽ വിഷു സ്പെഷ്യൽ കുറുക്കു കാളൻ റെഡിയാക്കാം

ഇത് അരിച്ചെടുത്താൽ നല്ല സ്മൂത്ത് ടെക്‌സ്ചർ ലഭിക്കും. തണുത്ത ശേഷം ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.നന്നായി ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കിൽ ബണ്ണിന് മുകളിൽ ജാമിന് പകരം ഇത് തേച്ച് കഴിക്കാം. പാൻകേക്കിനും വാഫിൾസിനും ഒപ്പം സിറപ്പിന് പകരമായും ഉപയോഗിക്കാം. കേക്കിന്റെ ലെയറുകൾക്കിടയിൽ ഫില്ലിംഗായി ഉപയോഗിക്കുന്നത് കേക്കിന് പ്രത്യേക രുചി നൽകും. കപ്പ്‌കേക്കുകൾക്കുള്ളിൽ നിറയ്ക്കാനും ഇത് മികച്ചതാണ്.

Follow Us
കന്നി വോട്ടാണോ? ഹൽവ വാങ്ങാൻ മറക്കല്ലേ
തിരഞ്ഞെടുപ്പു ദിവസം ചൂടിൽ ഉരുകുമോ? അതോ മഴയോ?
വെറും 38 വോട്ട്, കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചവർ
വോട്ടര്‍ ഐഡി ഇല്ലേ? വോട്ട് ചെയ്യാന്‍ ഇവ കൊണ്ടുപോകാം
ബിജെപിയുടെ കൊട്ടിക്കലാശം
സിറാജിൻ്റെ പെരുമാറ്റം കണ്ടോ?
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ