Chicken Parmesan: എന്താണീ വൈറൽ ചിക്കൻ പരമേശൻ! തയ്യാറാക്കാൻ വെറും പത്തുമിനിട്ട് മതി
Chicken Parmesan Recipe: മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മകനും ഷെഫുമായ ബ്രൂക്‌ലിൻ പെൽറ്റ്‌സ് ബെക്കാം പങ്കുവച്ച ചിക്കൻ പരമേശൻ എന്ന വിഭവമാണ് വൈറലാവുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വെറൈറ്റി വിഭവങ്ങളോട് പലർക്കും പ്രിയമേറെയാണ്. ഏത് തരം ഭക്ഷണമായാലും ട്രെൻഡിംഗിലാകുന്ന ഇത്തരം വിഭവങ്ങൾ പരീക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇത്തരം ഒരു ഐറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മകനും ഷെഫുമായ ബ്രൂക്‌ലിൻ പെൽറ്റ്‌സ് ബെക്കാം പങ്കുവച്ച ചിക്കൻ പരമേശൻ എന്ന വിഭവമാണ് വൈറലാവുന്നത്.
ആവശ്യമായ ചേരുവകൾ:
പച്ചയിറച്ചി പൊടിച്ചത്,കുരുമുളക് പൊടി,ഉപ്പ്,ബ്രെഡ് പൊടിച്ചത്,മുട്ട,എണ്ണ, വേവിച്ച് കുറുക്കിയ തക്കാളി (ടൊമാറ്റോ പ്യൂറി),വെണ്ണ, ബേസിൽ ഇല
Also Read:എന്നുമുതലാണ് മസാലദോശയുടെ കൂട്ടുകാരനായി വട എത്തിയത്?
തയ്യാറാക്കുന്ന വിധം:
ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ പച്ച ഇറച്ചി പൊടിച്ചത് ഇട്ട് കൊടുക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് ചതുരാകൃതിയിൽ പരത്തിയെടുക്കുക. ഒരു പാത്രത്തിൽ ബ്രെഡ് പൊടിച്ചത് എടുത്തുവയ്ക്കാം. ഇതിനൊപ്പം മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയെടുത്ത് നന്നായി അടിച്ചെടുക്കണം. പരത്തിയെടുത്ത ഇറച്ചി ആദ്യം മുട്ടയിലും തുടർന്ന് ബ്രെഡ് പൊടിച്ചതിലും മുക്കിയെടുക്കുക. ഇത് പൊരിക്കാനായി പാനിലേക്ക് എണ്ണയൊഴിക്കുക. ഇത് തിളച്ചുവരുമ്പോഴേക്കും ഇതിലേക്ക് ഇട്ട് വറുക്കുക. ശേഷം ഇതൊരു പാനിലേയ്ക്ക് മാറ്റി അതിനുമുകളിലായി ടൊമാറ്റോ പ്യൂറി ചേർക്കണം. ഇതിന് മുകളിലൊരു നല്ലരീതിയിൽ ചീസ് ഗ്രേറ്റ് ചെയ്തു ചേർക്കാം. ഇനിയിത് ഓവനിലോ മറ്റോ വച്ച് ബേക്ക് ചെയ്തെടുക്കാം. അവസാനം മുകളിലായി കുറച്ച് ചീസും ഒരു ബേസിൽ ഇലയും ചേർത്തുകഴിഞ്ഞാൽ ചിക്കൻ പരമേശൻ റെഡി. ചെറുചൂടോടെ കഴിക്കാം.