Thailand Food: തായിലാൻഡിലേക്ക് ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ ഒന്ന് രുചിച്ചു നോക്കൂ
Thailand Flavors: തായ്‌ലൻഡിൽ രുചി വൈവിദ്യങ്ങൾ ആസ്വദിക്കാൻ മറക്കരുത്. ഇത്തരത്തിൽ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ചില വിഭവങ്ങൾ പരിചയപ്പെടാം.
ഇന്ന് മിക്കവരും തായ്‌ലൻഡിലേക്ക് ട്രിപ്പ് പോകാൻ ഇഷ്ടപ്പെടുന്നവരാണ്. ആഘോഷങ്ങളും നൈറ്റ്ലൈഫും കടല്‍ത്തീരങ്ങളുമെല്ലാം ആസ്വദിക്കാൻ വേണ്ടിയാണ് പലരും തായ്‌ലൻഡ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതിനൊപ്പം തായ്‌ലൻഡിൽ രുചി വൈവിദ്യങ്ങൾ ആസ്വദിക്കാൻ മറക്കരുത്. ഇത്തരത്തിൽ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ചില വിഭവങ്ങൾ പരിചയപ്പെടാം.
ടബ് ടിം ഗ്രോബ്
തായ്‌ലൻഡിലെ ഏറ്റവും ജനപ്രിയമായ ഒരു ഡിസർട്ട് ആണ് ഇത്. ഇതിലെ പ്രധാനപ്പെട്ട ചേരുവയാണ് വാട്ടർ ചെസ്റ്റ്നട്ട് ആണ്. ഇത് ചെറിയ ക്യൂബുകളായി അരിഞ്ഞ് സിറപ്പിൽ മുക്കി വെക്കുന്നു. ശേഷം ഇത് മരച്ചീനിപ്പൊടിയുടെ മാവിൽ പൊതിഞ്ഞ് തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്നു. മധുരവും അല്പം ഉപ്പും ചേർത്ത തണുപ്പിച്ച തേങ്ങാപ്പാലും നല്ലപോലെ പൊടിച്ച ഐസും ഇതിന് മുകളിൽ ചേർക്കുന്നു.
ഖനോം പിയ
ഇത് ഒരു ഡിസർട്ട് ആണ് . മാവിനുള്ളിൽ ചെറുപയറോ, താമര വിത്തോ അല്ലെങ്കിൽ വിവിധ പഴങ്ങളുടെ പേസ്റ്റോ നിറച്ചാണ് ഇത് തയ്യാറാക്കുന്നത്.
Also Read:ഇഡ്ഡലി നമ്മുടേതല്ലേ? ഇന്തൊനീഷ്യ മുതൽ സൗരാഷ്ട്ര വരെ… കഥ ഇന്ത്യയിൽ ഒതുങ്ങില്ല
ഡീപ് ഫ്രൈഡ് പൈനാപ്പിൾ
ഹുവ ഹിൻ നഗരത്തിലെ ഒരു പ്രത്യേക വിഭവമാണ് ഡീപ് ഫ്രൈഡ് പൈനാപ്പിൾ. ഫ്രഷ് പൈനാപ്പിൾ കഷ്ണങ്ങൾ അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത മിശ്രിതത്തിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് ഈ വിഭവം.
ഖനോം ടാക്കോ
ഒരു പുഡിങ്ങാണിത്. പാൻഡൻ ജെല്ലിയുടെയും തേങ്ങാപ്പാലിന്റെയും പാളികളായാണ് ഇത് നിർമ്മിക്കുന്നത്.