Jackfruit biriyani: നയൻതാരയുടെ കല്യാണത്തിലെ താരം, ചക്ക ബിരിയാണി ഇനി എളുപ്പത്തിൽ തയ്യാറാക്കാം
Kathal Biryani- or Jackfruit Biryani recipe: അധികം മൂപ്പെത്താത്ത ചക്ക (ഇടിച്ചക്ക) ഇറച്ചി മസാലയുടെ അതേ രുചിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് മാംസാഹാരത്തിന്റെ അതേ ടെക്സ്ചർ നൽകുന്ന 'വെജിറ്റേറിയൻ മീറ്റ്' എന്നാണ് ചക്ക അറിയപ്പെടുന്നത്.
ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹവിരുന്നിലെ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിൽ മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ വിഭവമായിരുന്നു ‘കത്തൽ ബിരിയാണി’. ഉത്തരേന്ത്യയിലും അയൽ സംസ്ഥാനങ്ങളിലും വിവാഹവിരുന്നുകളിലെ വിശിഷ്ട വിഭവമായ ചക്ക ബിരിയാണിയാണിത്.
ചക്ക സുലഭമായി ലഭിക്കുന്ന കേരളത്തിൽ ഇതിന് അത്ര പ്രചാരമില്ലെങ്കിലും നയൻതാരയുടെ കല്യാണത്തോടെ മലയാളികൾക്കിടയിലും ഈ വിഭവം ഹിറ്റായിരിക്കുകയാണ്. അധികം മൂപ്പെത്താത്ത ചക്ക (ഇടിച്ചക്ക) ഇറച്ചി മസാലയുടെ അതേ രുചിയിൽ വേവിച്ചാണ് ഇത് തയ്യാറാക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് മാംസാഹാരത്തിന്റെ അതേ ടെക്സ്ചർ നൽകുന്ന ‘വെജിറ്റേറിയൻ മീറ്റ്’ എന്നാണ് ചക്ക അറിയപ്പെടുന്നത്.
തയ്യാറാക്കുന്ന വിധം
ചക്ക കഷ്ണങ്ങളിൽ മസാലകൾ പുരട്ടി അര മണിക്കൂർ വെച്ച ശേഷം നെയ്യിൽ മൊരിച്ചെടുക്കുക. സവാള, ഇഞ്ചി-വെളുത്തുള്ളി, തക്കാളി എന്നിവ വഴറ്റി മസാലപ്പൊടികളും തൈരും ചേർത്ത് ഗ്രേവി തയ്യാറാക്കുക. ഇതിലേക്ക് വറുത്ത ചക്ക ചേർത്ത് നന്നായി വേവിക്കുക.
മറ്റൊരു പാത്രത്തിൽ അരി 80% വേവിച്ച് ഊറ്റിയെടുക്കുക. വേവിച്ച ചക്ക മസാലയ്ക്ക് മുകളിലായി ചോറ് നിരത്തി, വറുത്ത സവാളയും അണ്ടിപ്പരിപ്പും മല്ലിയിലയും വിതറി 15 മിനിറ്റ് ‘ദം’ ചെയ്തെടുക്കുക. നയൻതാരയുടെ വിവാഹ മെനുവിൽ ഇടംപിടിച്ച ഈ രുചികരമായ ചക്ക ബിരിയാണി ഇനി നിങ്ങളുടെ അടുക്കളയിലും പരീക്ഷിക്കാം.