AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idly story: ഇഡ്ഡലി നമ്മുടേതല്ലേ? ഇന്തൊനീഷ്യ മുതൽ സൗരാഷ്ട്ര വരെ… കഥ ഇന്ത്യയിൽ ഒതുങ്ങില്ല

Origin of idli : പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോൾ സൗരാഷ്ട്രയിൽ നിന്നുള്ള കച്ചവടക്കാർ തെക്കേയിന്ത്യയിലേക്ക് പലായനം ചെയ്യുകയും അവർ വഴിയാണ് ഈ വിഭവം പ്രചരിച്ചതെന്നും ഒരു വിശ്വാസമുണ്ട്.

Aswathy Balachandran
Aswathy Balachandran | Published: 23 Jan 2026 | 07:18 PM
തട്ടിലെ കുഴിയിൽ തൂവെള്ള മാവൊഴിച്ച് ആവിയിൽ വെന്തുപൊങ്ങുന്ന ഇഡലി എന്നും ദക്ഷിണേന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. സാമ്പാറിലും ചട്നിയിലും കുതിർത്ത് വായിൽവെച്ചാൽ ഒറ്റ നിമിഷം കൊണ്ട് സ്വർ​ഗത്തിലെത്തുന്ന സുഖം. കേരളം തമിഴ്നാട് കർണ്ണാടക ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നീണ്ടു കിടക്കുന്ന ആരാധനവൃന്ദവും വേരുകളുമുള്ള ഈ വിഭവം ഉദ്ഭവിച്ചത് ഇന്ത്യയിലെന്നു തന്നെ എന്നു വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ നമ്മൾ ഇത്രയേറെ നെഞ്ചിലേറ്റുന്ന ഇഡ്ഡലിയുടെ യഥാർത്ഥ ജന്മദേശം ഇന്ത്യയല്ല എന്നതാണ് സത്യം.

1 / 5
പഠനങ്ങൾ പ്രകാരം, ഇഡ്ഡലിയുടെ വേരുകൾ ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ഇന്തൊനീഷ്യയിലാണ്. അക്കാലത്ത് അവിടെ 'കെഡ്‍ലി' അല്ലെങ്കിൽ 'കെഡരി' എന്ന പേരിലായിരുന്നു ഈ വിഭവം അറിയപ്പെട്ടിരുന്നത്. ഇന്തൊനീഷ്യ ഭരിച്ചിരുന്ന ഹൈന്ദവ രാജാക്കന്മാർ ഇന്ത്യ സന്ദർശിച്ചപ്പോൾ അവർക്കൊപ്പം വന്ന പാചകക്കാരിലൂടെയാവാം ഈ വിഭവം ഇവിടെയെത്തിയതെന്ന് കരുതപ്പെടുന്നു.

2 / 5
മറ്റൊരു ചരിത്രരേഖയായ 'എൻസൈക്ലോപീഡിയ ഓഫ് ഫൂഡ് ഹിസ്റ്ററി' പ്രകാരം, ഇഡ്ഡലി ഇന്ത്യയിലെത്തിച്ചത് അറബികളാണ്. ഇന്ത്യയിൽ സ്ഥിരതാമസത്തിനായി എത്തിയ അറബികൾ അരി കൊണ്ട് നിർമ്മിച്ച ബോൾ രൂപത്തിലുള്ള ഭക്ഷണവും തേങ്ങാ ചട്ണിയും കഴിച്ചിരുന്നു. ഇതിൽ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള ഇഡ്ഡലി പരിണമിച്ചതെന്നും പറയപ്പെടുന്നു.

3 / 5
ജന്മദേശത്തെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ പൗരാണിക ഗ്രന്ഥങ്ങളിൽ ഇഡ്ഡലിക്ക് വലിയ സ്ഥാനമുണ്ട്. ഏഴാം നൂറ്റാണ്ടിൽ കന്നഡയിലെഴുതപ്പെട്ട വഡ്ഢരാധനേയിൽ ഇഡ്‌ഡലിഗേ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിക്കുന്നുണ്ട്. തമിഴിലുള്ള പെരിയ പുരാണത്തിലും ഇഡ്ഡലിയെക്കുറിച്ച് സൂചനകളുണ്ട്.

4 / 5
പത്താം നൂറ്റാണ്ടിൽ ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം ആക്രമിച്ചപ്പോൾ സൗരാഷ്ട്രയിൽ നിന്നുള്ള കച്ചവടക്കാർ തെക്കേയിന്ത്യയിലേക്ക് പലായനം ചെയ്യുകയും അവർ വഴിയാണ് ഈ വിഭവം പ്രചരിച്ചതെന്നും ഒരു വിശ്വാസമുണ്ട്. ഇത് ഈ വിഭവത്തിന്റെ സൗരാഷ്ട്ര ബന്ധത്തെ കുറിക്കുന്നു. അരിയും ഉഴുന്നും പുളിപ്പിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഇന്നത്തെ രീതി ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും, ഇതിന്റെ ആദ്യരൂപം കടൽ കടന്നെത്തിയതാണെന്ന വസ്തുത കൗതുകകരമാണ്.

5 / 5