Breakfast: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി, അടിപൊളി റെസിപ്പികൾ ഇതാ…
Quick and Easy Breakfast Ideas: ഒരു ദിവസത്തിന് ആരോഗ്യകരമായ ഒരു തുടക്കം നൽകാൻ ഇവ സഹായിക്കും. രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് അറിഞ്ഞോലോ...

പ്രതീകാത്മക ചിത്രം
രാവിലെയുള്ള തിരക്കുകൾക്കിടയിൽ പോഷകസമൃദ്ധമായ ആഹാരം തയ്യാറാക്കുക എന്നത് പലപ്പോഴും പ്രയാസകരമായ കാര്യമാണ്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന ചില റെസിപ്പികളുണ്ട്. ഒരു ദിവസത്തിന് ആരോഗ്യകരമായ ഒരു തുടക്കം നൽകാൻ ഇവ സഹായിക്കും. രുചികരവും ആരോഗ്യകരവുമായ ഈ ഭക്ഷണങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് അറിഞ്ഞോലോ…
ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ
ഓട്സ് കഞ്ഞി: ഓട്‌സ് പാലും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴമോ ആപ്പിൾ കഷ്ണങ്ങളോ ചേർക്കാം. മധുരത്തിന് തേനോ ശർക്കരയോ ഉപയോഗിക്കുന്നത് ഉചിതമാണ്
വെജിറ്റബിൾ ഓംലെറ്റ്: രണ്ട് മുട്ടയിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, തക്കാളി, മല്ലിയില എന്നിവ ചേർത്ത് നന്നായി അടിക്കുക. ഇത് തവയിൽ ഒഴിച്ച് ചുട്ടെടുക്കാം. ഇതിനൊപ്പം ഒരു സ്ലൈസ് ബ്രെഡ് കൂടി കഴിക്കുന്നത് വയർ നിറയ്ക്കാൻ സഹായിക്കും.
അവൽ നനച്ചത്: വെള്ള അവൽ കഴുകി വൃത്തിയാക്കി വെള്ളം വാർന്നു കളയുക. ഇതിലേക്ക് ചിരകിയ തേങ്ങയും ശർക്കരയും (അല്ലെങ്കിൽ പഞ്ചസാര) ഏലക്കപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അല്പം നേന്ത്രപ്പഴം കൂടി ഉടച്ചു ചേർത്താൽ രുചി കൂടും.
ബ്രെഡ് – പീനട്ട് ബട്ടർ & ബനാന: ഹോൾ വീറ്റ് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതിൽ പീനട്ട് ബട്ടർ പുരട്ടുക. അതിന് മുകളിൽ വാഴപ്പഴം വട്ടത്തിൽ അരിഞ്ഞു വെച്ച് കഴിക്കാം.
സ്മൂത്തികൾ: പാലും പഴവും `കുറച്ച് നട്സും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിൽ ഓട്‌സ് കൂടി ചേർത്താൽ കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാം.