AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holiday: പണമിടപാടുകൾ നടക്കില്ല, നാളെ ബാങ്ക് അവധി; കാരണമിത്

Bank Strike Holiday on January 27, Tuesday: അഞ്ച് പ്രവൃത്തി ദിവസങ്ങൾ ആക്കുമ്പോൾ ആഴ്ചയിലുണ്ടാകുന്ന സമയനഷ്ടം നികത്താനായി തിങ്കൾ മുതൽ വെള്ളി വരെ ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

Bank Holiday: പണമിടപാടുകൾ നടക്കില്ല, നാളെ ബാങ്ക് അവധി; കാരണമിത്
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 26 Jan 2026 | 08:26 PM

ന്യൂഡൽഹി: രാജ്യത്ത് നാളെ ബാങ്കുകൾക്ക് അവധി. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ജനുവരി 27-ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു. എല്ലാ ശനിയാഴ്ചകളും അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.

നിലവിൽ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. 2024 മാർച്ചിലെ ശമ്പള പരിഷ്കരണ വേളയിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യം തത്വത്തിൽ അംഗീകരിച്ചിരുന്നു എങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ ഇതിന് അനുമതി നൽകിയിട്ടില്ല. അഞ്ച് പ്രവൃത്തി ദിവസങ്ങൾ ആക്കുമ്പോൾ ആഴ്ചയിലുണ്ടാകുന്ന സമയനഷ്ടം നികത്താനായി തിങ്കൾ മുതൽ വെള്ളി വരെ ദിവസേന 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

ആർബിഐ, എൽഐസി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയെല്ലാം നിലവിൽ 5 ദിവസത്തെ പ്രവൃത്തി ആഴ്ചയാണ് പിന്തുടരുന്നത്. ഇത് ബാങ്കുകളിലും നടപ്പിലാക്കണമെന്നാണ് ആവശ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ സമരം നേരിട്ട് ബാധിക്കും. എന്നാൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകൾ പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ അവയുടെ പ്രവർത്തനം സാധാരണ നിലയിലായിരിക്കും.