Rajisha Vijayan: ‘ഞാനന്ന് പറഞ്ഞത് മറന്നിട്ടില്ല, ഇത് ചെയ്യുന്നതിന് തക്കതായ കാരണമുണ്ട്’; ഐറ്റം ഡാൻസ് ചെയ്തതിനെക്കുറിച്ച് രജിഷ വിജയൻ
Rajisha Vijayan About Item Dance in Masthishkamaranam: എന്തിനാണിങ്ങനെ ചെയ്തതെന്നതിന്റെ ഉത്തരം മസ്തിഷ്ക മരണം കാണുമ്പോൾ മനസിലാകുമെന്നാണ് നടി പറയുന്നത്. താനന്ന് പറഞ്ഞത് മറന്നിട്ടൊന്നുമില്ലെന്നും പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായ കാരണമുണ്ടെന്നുമാണ് രജിഷ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു രജിഷ വിജയന്റെ ഐറ്റം ഡാൻസ്. മസ്തിഷ്കമരണം എന്ന സിനിമയ്ക്ക് വേണ്ടിയാണ് രജിഷ ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറായത്. എന്നാൽ ഇതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വർഷങ്ങൾക്ക് മുമ്പ് താനൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് രജിഷ വിജയൻ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് രജിഷ വിജയൻ. ദ ഫോർത്ത് വാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ആളുകളെ താൻ കുറ്റം പറയില്ല. ആദ്യം ഒരു കാര്യം പറഞ്ഞിട്ട് പിന്നീട് മറ്റൊന്ന് പ്രവൃത്തിക്കുമ്പോൾ ജനങ്ങളങ്ങനെ വിചാരിക്കും. സംവിധായകൻ കൃഷാന്ത് തന്നെയിത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണിങ്ങനെ ചെയ്തതെന്നതിന്റെ ഉത്തരം മസ്തിഷ്ക മരണം കാണുമ്പോൾ മനസിലാകുമെന്നാണ് നടി പറയുന്നത്. താനന്ന് പറഞ്ഞത് മറന്നിട്ടൊന്നുമില്ലെന്നും പക്ഷെ ഇത് ചെയ്യുന്നതിന് തക്കതായ കാരണമുണ്ടെന്നുമാണ് രജിഷ പറയുന്നത്.
Also Read:അഞ്ച് രൂപയ്ക്ക് പൊറോട്ട; ആരാധകന് സ്വർണമാല സമ്മാനിച്ച് രജനികാന്ത്
പത്ത് വർഷത്തോളമായി തന്റെ കരിയറിൽ എപ്പോഴും കംഫർട്ട് സോൺ ബ്രേക്ക് ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും രജിഷ വിജയൻ പറഞ്ഞു. സിനിമയുണ്ടാകുമോ എന്നതിലുപരി വർക്ക് ഉണ്ടാകുമോ എന്ന ചിന്ത എല്ലാ മനുഷ്യർക്കുമുണ്ടാകും. പക്ഷെ പാഷനും കൂടി വരുമ്പോൾ ഈ ഭയം കൂടുതലാണെന്നും കാരണം മറ്റൊന്നും ചെയ്യാൻ താൽപര്യമില്ലെന്നാണ് നടി പറയുന്നത്. ഇടയ്ക്ക് വെച്ച് സ്ത്രീ കഥാപാത്രങ്ങൾ വല്ലാതെ കുറഞ്ഞിരുന്നുവെന്നും അപ്പോൾ ശരിക്കും പേടി തോന്നിയിരുന്നുവെന്നും രജിഷ പറഞ്ഞു.