Ahaana Krishna’s Special Recipe: അഹാന കൃഷ്ണയുടെ സ്പെഷ്യൽ ബീറ്റ്റൂട്ട് മധുരം തയ്യാറാക്കിയാലോ?

Actress Ahaana Krishna’s Special Beetroot Apple Sweet: ഈ വിഭവം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ കുറച്ചുദിവസം കേടുകൂടാതെ ഇരിക്കും.

Ahaana Krishna’s Special Recipe: അഹാന കൃഷ്ണയുടെ സ്പെഷ്യൽ ബീറ്റ്റൂട്ട് മധുരം തയ്യാറാക്കിയാലോ?

Beetroot Apple Sweet

Published: 

15 Jan 2026 | 09:24 PM

നടി അഹാന കൃഷ്ണ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയ ‘ബീറ്റ്റൂട്ട് ആപ്പിൾ സ്വീറ്റ്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ്. സാധാരണ ബീറ്റ്റൂട്ട് ഹൽവയിൽ നിന്നും വ്യത്യസ്തമായി ആപ്പിൾ കൂടി ചേർക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്തവർക്ക് പോലും പ്രിയങ്കരമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

 

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിയുക. ഇത് ആവശ്യത്തിന് വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. വേവിച്ച ബീറ്റ്‌റൂട്ട് തണുത്ത ശേഷം മിക്സിയിലിട്ട് നല്ല മയത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ഈ ബീറ്റ്‌റൂട്ട് പൾപ്പ് അതിലേക്ക് ഒഴിക്കുക. ഇതിലേക്ക് പഞ്ചസാര, ഏലക്കാപ്പൊടി, റോസ് എസ്സൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

 

Also Read:ഇവിടെ മീനെന്നു പറഞ്ഞാൽ ​ഗം​ഗാമാതാവിന്റെ ജലപുഷ്പമാണ്… നോൺവെജ് എന്നു പറഞ്ഞു മാറ്റിനിർത്തില്ല

 

മിശ്രിതം കുറുകി വരുമ്പോൾ (ഏകദേശം 5-8 മിനിറ്റ്) അരിഞ്ഞു വെച്ചിരിക്കുന്ന ആപ്പിൾ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കുക. ആപ്പിൾ അധികം വെന്ത് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മധുരത്തിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. സ്വാദിഷ്ടമായ ബീറ്റ്‌റൂട്ട്-ആപ്പിൾ സ്വീറ്റ് തയ്യാർ! ഇത് ചൂടോടെയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

ചമ്മന്തി അരയ്ക്കാൻ തേങ്ങ വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ
ട്രെയിനിൽ സൗജന്യയാത്ര സാധ്യം, പക്ഷെ ഇവിടെ മാത്രം
പിണറായി വിജയന്റെ ആസ്തിയെത്ര?
ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി
പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേ മുറ്റത്ത് രാജവെമ്പാല, അവസാനം...
തമിഴനാട്ടിലെ ജല്ലിക്കെട്ട് കാഴ്ചകൾ
ആദ്യം 'ചോദ്യം ചെയ്യല്‍', പിന്നെ ആഘോഷം; പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറുടെ ജന്മദിനാഘോഷം