AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bangal Fish food : ഇവിടെ മീനെന്നു പറഞ്ഞാൽ ​ഗം​ഗാമാതാവിന്റെ ജലപുഷ്പമാണ്… നോൺവെജ് എന്നു പറഞ്ഞു മാറ്റിനിർത്തില്ല

Bengali Style Fish Curry: ബംഗാളി ഭക്ഷണപ്രിയരുടെ ഇടയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് രോഹു മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിഷ് കറി. കടുക് പേസ്റ്റും കടുകെണ്ണയും ചേരുമ്പോൾ ലഭിക്കുന്ന സവിശേഷമായ സ്വാദാണ് ഇതിന്റെ പ്രത്യേകത.

Bangal Fish food : ഇവിടെ മീനെന്നു പറഞ്ഞാൽ ​ഗം​ഗാമാതാവിന്റെ ജലപുഷ്പമാണ്… നോൺവെജ് എന്നു പറഞ്ഞു മാറ്റിനിർത്തില്ല
Fish CurryImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 14 Jan 2026 | 09:26 PM

മത്സ്യവിഭങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് പശ്ചിമ ബം​ഗാൾ. ​ഗം​ഗ ഇവിടെ ഹൂ​ഗ്ലിയാണ്. ​ഗം​ഗയിലെ മത്സ്യം ജലപുഷ്പവും. ജലപുഷ്പം കഴിക്കുന്നത് ​ഗം​ഗാപ്രസാദം കഴിക്കുന്നതിനു സമം. ബംഗാളി പാചകരീതിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിലൊന്നായ ബംഗാളി ഫിഷ് കറി (മഷർ ഝോൾ) ഇനി നിങ്ങളുടെ അടുക്കളയിലും എളുപ്പത്തിൽ തയ്യാറാക്കാം. വെളിച്ചെണ്ണയ്ക്ക് പകരം കടുകെണ്ണയുടെ സവിശേഷമായ രുചിയും മണവുമാണ് ഈ വിഭവത്തെ വ്യത്യസ്തമാക്കുന്നത്.

 

വീട്ടിലുണ്ടാക്കാം; ഇതാ എളുപ്പവഴി

 

ബംഗാളി ഭക്ഷണപ്രിയരുടെ ഇടയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് രോഹു മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിഷ് കറി. കടുക് പേസ്റ്റും കടുകെണ്ണയും ചേരുമ്പോൾ ലഭിക്കുന്ന സവിശേഷമായ സ്വാദാണ് ഇതിന്റെ പ്രത്യേകത. ഇതിനായി കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ നാരങ്ങാനീര്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പുരട്ടി 20-30 മിനിറ്റ് വെക്കുക.

പാനിൽ കടുകെണ്ണ ചൂടാക്കി മീൻ കഷണങ്ങൾ രണ്ട് വശവും ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് മാറ്റിവെക്കുക. ബാക്കിയുള്ള എണ്ണയിൽ കടുകും കരിഞ്ചീരകവും പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളക്, വയനയില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം സവാള ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം. ഇതിലേക്ക് കടുക് പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നത് വരെ പാകം ചെയ്യുക.

രണ്ട് കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം വറുത്ത മീൻ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം. 5-7 മിനിറ്റ് കുറഞ്ഞ തീയിൽ വേവിച്ച ശേഷം പച്ചമുളകും മല്ലിയിലയും ചേർത്ത് ചോറിനൊപ്പം വിളമ്പാം.