Rama Navami 2026: എന്നാണ് രാമനവമി? ഐതീഹ്യവും ആചാരങ്ങളും അറിയാം
Rama Navami 2026: ഭഗവാൻ രാമൻ ജനിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോകമെമ്പാടുള്ള ഹിന്ദുമത വിശ്വാസികൾ ഈ ദിവസം പ്രത്യേക ആരാധനയോടെ ആചരിക്കുന്നു...
ഹിന്ദുമതത്തിലെ ഒരു പ്രധാന ഉത്സമായി ആണ് രാമ നവമി കണക്കാക്കപ്പെടുന്നത്. അയോധ്യയിൽ ശ്രീരാമൻ അവതാരമെടുത്ത ദിവസമാണ് ഇത്. ചിത്തിര മാസത്തിലെ ശുക്ല പക്ഷ നവമി തിഥിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ അഭിഷേകം, അലങ്കാരം, രാമായണ പാരായണം എന്നിവ നടത്തുന്നു. മത പാരമ്പര്യം അനുസരിച്ച് രാമനാമത്തിന് ആത്മീയ ശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത് രാമനെ ധർമ്മത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്.ഈ വർഷത്തെ രാമനവമി മാർച്ച് 26നാണ്. പുരാണങ്ങൾ അനുസരിച്ച്, ത്രേതായുഗത്തിൽ അയോധ്യയിൽ ദശരഥ രാജാവിന്റെ മകനായി ശ്രീരാമൻ ജനിച്ചു. നീതിയും ധർമ്മവും പാലിച്ച ഒരു രാജാവായിട്ടാണ് ശ്രീരാമനെ ആരാധിക്കുന്നത്.
അതിനാൽ തന്നെ ഈ ദിവസങ്ങളിൽ പ്രത്യേക പൂജകളും ആരാധനകളും പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. പലസ്ഥലങ്ങളിലും രാമായണം പാരായണം ചെയ്യപ്പെടുന്നു ശ്രീരാമന്റെ ജീവിതപാത മനുഷ്യ ജീവിതത്തിന് വഴികാട്ടിയാണെന്നും പറയപ്പെടുന്നു. എല്ലാവർഷവും ചിത്തിരമാസത്തിന് തുടക്കത്തിൽ ശുക്ലപക്ഷ നവമി ദിവസത്തിലാണ് രാമദവി ആഘോഷിക്കുന്നത്. ഭഗവാൻ രാമൻ ജനിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോകമെമ്പാടുള്ള ഹിന്ദുമത വിശ്വാസികൾ ഈ ദിവസം പ്രത്യേക ആരാധനയോടെ ആചരിക്കുന്നു. കൂടാതെ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും ശ്രീരാമനെ ധ്യാനിക്കുകയും ചെയ്യുന്നു.
വേദ, പുരാണ പാരമ്പര്യങ്ങളിൽ, രാമൻ ധർമ്മത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനാൽ, “രാമൻ” എന്ന നാമം ഒരു ദൈവത്തിന്റെ നാമം മാത്രമല്ല, പുണ്യത്തിന്റെ പ്രതീകവുമാണ്. ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിൽ, മനുഷ്യന്റെ ആദർശ ജീവിതരീതിയുടെ വ്യക്തിത്വമായി രാമനെ കണക്കാക്കുന്നു.