AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: ടിൻ കാനുകൾ ഇനി കളയേണ്ട; ഗാർഡനിംഗിന് ഉപയോഗിക്കാം ഈ ട്രിക്കുകൾ

വീട്ടുമുറ്റത്തിലോ ബാൽക്കണിയിലോ നല്ലൊരു ഗാർഡൻ സെറ്റ് ചെയ്യാനും അവ പരിപാലിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിന് ധാരാളം പൈസ ചെലവാകും എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. വീടുകളിൽ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ടിൻ കാനുകൾ പോലും നിങ്ങളുടെ പൂന്തോട്ടത്തിന് അഴകേകാൻ ഉപയോഗിക്കാമെന്ന് അറിയാമോ?

Nithya Vinu
Nithya Vinu | Published: 21 Sep 2026 | 03:32 PM
വീട്ടുമുറ്റത്തിലോ ബാൽക്കണിയിലോ നല്ലൊരു ഗാർഡൻ സെറ്റ് ചെയ്യാനും അവ പരിപാലിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിന് ധാരാളം പൈസ ചെലവാകും എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. വീടുകളിൽ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ടിൻ കാനുകൾ പോലും നിങ്ങളുടെ പൂന്തോട്ടത്തിന് അഴകേകാൻ ഉപയോഗിക്കാമെന്ന് അറിയാമോ? ടിൻ കാനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മനോഹരമായ പൂച്ചട്ടികളെക്കുറിച്ചും  അവ തയാറാക്കേണ്ട വിധത്തെക്കുറിച്ചും അറിഞ്ഞാലോ....

1 / 5
ഉപയോഗിച്ച ടിൻ കാനുകൾ നന്നായി കഴുകി അവയിലുള്ള ലേബലുകൾ നീക്കം ചെയ്ത് ഉണക്കിയെടുക്കുക.  കാൻ തിരിച്ചുപിടിച്ച്, അടിഭാഗത്ത് ചുറ്റികയും ആണിയും (അല്ലെങ്കിൽ ഡ്രില്ലിംഗ് മെഷീൻ) ഉപയോഗിച്ച് 3 മുതൽ 5 വരെ ചെറിയ ദ്വാരങ്ങൾ ഇടുക. ഇത് ചെടികൾക്ക് ആവശ്യമായ വെള്ളം വാർന്നുപോകാൻ സഹായിക്കും.

2 / 5
കാനുകളുടെ പുറത്ത് ഇഷ്ടമുള്ള നിറത്തിൽ സ്പ്രേ പെയിന്റ് അടിക്കുകയോ കയറുകൾ ഉപയോഗിച്ച് അലങ്കരിക്കുകയോ ചെയ്യാം. പെയിന്റ് ചെയ്യുന്നത് വഴി മെറ്റലിന്റെ തിളക്കം കണ്ണിൽ അടിക്കുന്നത് ഒഴിവാക്കാനും തുരുമ്പ് പിടിക്കുന്നത് തടയാനും സാധിക്കും.

3 / 5
കാനിന്റെ ഇരുവശത്തും മുകളിലായി ഓരോ ദ്വാരങ്ങൾ ഇട്ട് കമ്പിയോ കയറോ കോർത്തെടുത്താൽ തൂക്കിയിടാവുന്ന പൂച്ചട്ടികളാക്കി മാറ്റാം. അടിഭാഗത്ത് ചെറിയ കല്ലുകൾ നിരത്തിയ ശേഷം പോട്ടിംഗ് മിക്സോ മണ്ണോ നിറച്ച് ചെടികളോ വിത്തുകളോ നടാം.

4 / 5
ഹെർബുകൾ, സക്കുലന്റുകൾ, ചെറിയ പൂച്ചെടികൾ എന്നിവ ഇത്തരം ടിൻ കാനുകളിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണ്.  അതുപോലെ നിങ്ങളുടെ പൂന്തോട്ടത്തിന് ഭംഗി കൂട്ടാനും മാലിന്യം കുറയ്ക്കാനും സഹായിക്കുന്ന ലളിതമായ ഒരു വഴിയാണിത്.

5 / 5
Follow Us