AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോടികൾ തട്ടാൻ ശ്രമം എന്ന് ആരോപണം; നടി അംബികക്കെതിരെ പരാതി നൽകി സഹോദരി രാധ

Stolen Cheques and Property Disputes: Radha Drags Sister Ambika to Chennai Police: കഴിഞ്ഞ സെപ്റ്റംബർ 17-ന് സഹോദരി അംബികയുടെ പേരിൽ പണം മാറാനായി പഴയ അഞ്ച് ചെക്കുകൾ ബാങ്കിൽ നൽകിയിട്ടുണ്ടെന്ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് സംഭവം അറിയുന്നത്. ഇതോടെ പണം നൽകരുതെന്ന് താൻ ബാങ്കിന് കർശന നിർദ്ദേശം നൽകിയതായി രാധ വ്യക്തമാക്കി. സഹോദരിക്ക് താൻ ഒരിക്കലും ചെക്കുകൾ കൈമാറിയിട്ടില്ലെന്നും, ഇത്തരത്തിൽ പണം നൽകേണ്ട യാതൊരു സാമ്പത്തിക ഇടപാടുകളും അവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും രാധ പറയുന്നു.

കോടികൾ തട്ടാൻ ശ്രമം എന്ന് ആരോപണം; നടി അംബികക്കെതിരെ പരാതി നൽകി സഹോദരി രാധ
അംബികImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 21 Sep 2026 | 02:58 PM

നടി അംബികക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകി നടിയും സഹോദരിയുമായ രാധാ നായർ. 46 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് അംബികയും സഹോദരനും ശ്രമം നടത്തി എന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് രാധ നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. രാധയുടെ മൂത്ത സഹോദരിയാണ് നടി അംബിക. താൻ ഒപ്പിട്ടുവച്ചിരുന്ന പഴയ ചെക്കുകകൾ കൈവശപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിർക്കുന്നത്.

രാധാ നായർ പരാതിയിൽ പറയുന്നത് ഇങ്ങനെ

എ.ആർ.എസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുള്ള തൻ്റെ സ്ഥാപനത്തിൻ്റെ ആവശ്യങ്ങൾക്കായി ഐ.ഡി.ബി.ഐ ബാങ്കിൽ ഒരു കറൻ്റ് അക്കൗണ്ട് ഉപയോഗിച്ചിരുന്നു. യാത്രയിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള ആവശ്യങ്ങൾകായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നു. പിന്നീട് 2025 ജനുവരിയിൽ സ്ഥാപനത്തിൻ്റെ പേര് ആർ.ആർ ഗാർഡൻസ് എന്നാക്കി മാറ്റിയതോടെ പുതിയ ചെക്ക് ബുക്ക് ലഭിച്ചു. ഇതോടെ പഴയ ചെക്കുകളുടെ കാര്യം താൻ മറന്നുപോയിരുന്നു എന്നും ഈ ചെക്കുകൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിച്ചത് എന്നും രാധ പരാതിയിൽ പറയുന്നു.

Also Read: Jailer 2 Movie : ഇതെന്താ ഇന്ത്യൻ സിനിമ മൊത്തമുണ്ടോ… ജയിലർ 2 -ൽ വിദ്യാ ബാലനും

കഴിഞ്ഞ സെപ്റ്റംബർ 17-ന് സഹോദരി അംബികയുടെ പേരിൽ പണം മാറാനായി പഴയ അഞ്ച് ചെക്കുകൾ ബാങ്കിൽ നൽകിയിട്ടുണ്ടെന്ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് സംഭവം അറിയുന്നത്. ഇതോടെ പണം നൽകരുതെന്ന് താൻ ബാങ്കിന് കർശന നിർദ്ദേശം നൽകിയതായി രാധ വ്യക്തമാക്കി. സഹോദരിക്ക് താൻ ഒരിക്കലും ചെക്കുകൾ കൈമാറിയിട്ടില്ലെന്നും, ഇത്തരത്തിൽ പണം നൽകേണ്ട യാതൊരു സാമ്പത്തിക ഇടപാടുകളും അവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും രാധ പറയുന്നു.

തങ്ങളുടെ സഹോദരനായ അർജുനാണ് ഈ ബ്ലാങ്ക് ചെക്കുകൾ പൂരിപ്പിച്ചതെന്നും രാധ പരാതിയിൽ ആരോപിക്കുന്നുണ്ട്. സഹോദരനായ അർജുനയും അംബികയും ചേർന്നാണ് കോടികൾ തട്ടിയെടുക്കാൻ ശ്രമം നടത്തിയത് എന്നാണ് രാധ പരാതിയി ആരോപിക്കുന്നത്. താൻ സ്ഥലത്തില്ലാത്ത സമയത്ത് തൻ്റെ മുറിയിൽ നിന്നും ഇവർ ചെക്കുകൾ മോഷ്ടിക്കുകയായിരുന്നു എന്നും രാധ ആരോപിച്ചു.

വിലപിടിപ്പുള്ള വസ്തുക്കളും സ്വർണാഭരണങ്ങളും പ്രധാന രേഖകളും സൂക്ഷിച്ചിട്ടുള്ള തൻ്റെ വീട്ടിലെ ഭാഗത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും അംബികയും അർജുനും തന്നെ തടയുകയാണെന്നും രാധ പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

English Summary

Actress Radha has filed a police complaint against her sister Ambika and brother Arjun, accusing them of stealing pre-signed blank cheques to attempt a ₹46 crore financial fraud.

Follow Us