എന്റെ വയസ് 37 ആണ്, തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Ministers foreign trips: സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി കായിക മന്ത്രി ഒജെ ജനീഷ്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ജനീഷ് പറഞ്ഞു. പ്രതിപക്ഷം പോയതുപോലെയല്ല തങ്ങൾ പോയത്. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ജനീഷ് ചോദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രകൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി കായിക മന്ത്രി ഒജെ ജനീഷ്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ജനീഷ് പറഞ്ഞു. പ്രതിപക്ഷം പോയതുപോലെയല്ല തങ്ങൾ പോയത്. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ജനീഷ് ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരുടെ വിദേശയാത്രകൾ വിവാദമായപ്പോൾ അതിൽ മന്ത്രി ജനീഷും ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
എല്ലാവരും മനുഷ്യന്മാരല്ലേ, എല്ലാവർക്കും തുടർച്ചയായ തൊഴിലിനിടയിൽ, ചെറിയൊരു ബ്രേക്കെടുത്ത് യാത്രയൊക്കെ നടത്തണം. സർക്കാരിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ, എന്റെ ചുമതലകളിൽ പോരായ്മ വരാത്ത രീതിയിൽ, ഗവൺമെന്റിന് ചീത്തപ്പേരില്ലാത്ത രീതിയിൽ, പൗരന്റെ നികുതിപ്പണം നഷ്ടം വരാത്ത രീതിയിൽ ഇടയ്ക്കൊക്കെ ചിലപ്പോൾ ചെറിയ യാത്രയൊക്കെ പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: കണ്ണീരോടെ ജന്മനാട്!; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഒജെ ജനീഷിന് പുറമേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി എന്നിവരും വിദേശ സന്ദർശനം നടത്തിയിരുന്നു. ജനീഷ് ഒമാനും രമേശ് ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോയും കെഎം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുമായിരുന്നു സന്ദര്‍ശിച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പിസി വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളാണെന്നായിരുന്നു വിശദീകരണം. ഈ യാത്രകളാണ് ഇപ്പോൾ വിവാദമായത്.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിഷയത്തിലും ജനീഷ് പ്രതികരിച്ചു. ‘‘മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണ്. മെസ്സിയെ കൊണ്ട് വരാമെന്നു പറഞ്ഞുള്ള തട്ടിപ്പിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും താൽപര്യം ഉണ്ടോയെന്ന് അന്വേഷിക്കും” എന്ന് മന്ത്രി വ്യക്തമാക്കി.
ഉള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തും. സ്റ്റേഡിയങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെ പേരിൽ കോടികളും ലക്ഷങ്ങളും വെറുതെ സമാഹരിച്ചു. റിപ്പോർട്ടർ ടിവി പ്രതിയായാൽ എല്ലാ സ്ഥലവും പരിശോധിക്കും. ന്യൂസ് റൂമിൽ അർഹതപ്പെട്ടവരെ ഇരുത്തണമെന്നും അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
English Summary
Sports Minister OJ Janeesh has responded to the controversy surrounding the foreign trips undertaken by state ministers. He stated that there is no need to turn these trips into a controversy, noting that their visits differed from those undertaken by the opposition. Janeesh asked whether ministers are not entitled to private moments, pointing out that everyone is human and needs to take a short break for travel amidst continuous work. The minister clarified that they might occasionally go on brief trips in a manner that causes no inconvenience to the government.