Gold: മനുഷ്യശരീരത്തിൽ എത്ര ഗ്രാം സ്വർണം ഉണ്ട്? ആ രഹസ്യം ഇതാ…
Science Behind Human Body's Gold Content : നമ്മുടെ മനുഷ്യശരീരത്തിലും സ്വർണത്തിന്റെ സാനിധ്യമുണ്ടെന്ന് അറിയാമോ? ഞെട്ടെണ്ട, സംഗതി സത്യമാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും, ഓരോ മനുഷ്യന്റെയും ശരീരത്തിൽ വളരെ നേർത്ത അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്.
സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില കുതിക്കുകയാണ്. കഴിഞ്ഞ വർഷം ഒരു ലക്ഷം കടന്ന പൊന്ന് ഇതുവരെയും താഴ്ന്നിട്ടില്ല. സ്വർണം കേവലം ആഭരണം എന്നതിലുപരി നിക്ഷേപമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. എന്നാൽ, നമ്മുടെ മനുഷ്യശരീരത്തിലും സ്വർണത്തിന്റെ സാനിധ്യമുണ്ടെന്ന് അറിയാമോ? ഞെട്ടെണ്ട, സംഗതി സത്യമാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടെങ്കിലും, ഓരോ മനുഷ്യന്റെയും ശരീരത്തിൽ വളരെ നേർത്ത അളവിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്.
മനുഷ്യ ശരീരത്തിൽ സ്വർണം
ശരാശരി 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന്റെ ശരീരത്തിൽ ഏകദേശം 0.2 മില്ലിഗ്രാം (0.0002 ഗ്രാം) സ്വർണ്ണമുണ്ട് എന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും, അതായത്, ഏകദേശം 50 ശതമാനത്തോളം നമ്മുടെ രക്തത്തിലാണ് ലയിച്ചു ചേർന്നിരിക്കുന്നത്.
രക്തത്തിൽ സ്വർണം എങ്ങനെ?
ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് സ്വർണം നമ്മുടെ ശരീരത്തിലെത്തുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു എന്നിവയിലൂടെ വളരെ ചെറിയ തോതിൽ സ്വർണ്ണത്തിന്റെ തരികൾ ഉള്ളിലെത്തുന്നുണ്ട്. കോശങ്ങൾ ഈ മിനറലുകളെ ആഗിരണം ചെയ്യുകയും രക്തചംക്രമണ വ്യവസ്ഥയിലേക്ക് കടത്തിവിടുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയെപ്പോലെ പ്രധാനപ്പെട്ട ഒരു ഘടകമല്ല സ്വർണ്ണം, എങ്കിലും, നാഡീവ്യവസ്ഥയുടെ സിഗ്നലുകൾ കൈമാറുന്നതിലും സന്ധികളുടെ ആരോഗ്യത്തിലും വളരെ ചെറിയ പങ്കുവഹിക്കാൻ ഇതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, സ്വർണ്ണം ശരീരത്തോട് പ്രതികരിക്കാത്ത ഒരു ലോഹമായതിനാൽ ഇത് രക്തത്തിൽ കലരുന്നത് ശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളും വരുത്തുന്നില്ല.
വൈദ്യാശാസ്ത്രത്തിലെ ഉപയോഗങ്ങൾ
ശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്നതിന് പുറമേ, നൂതന വൈദ്യശാസ്ത്രത്തിൽ സ്വർണ്ണത്തിന്റെ സാന്നിധ്യം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആർത്രൈറ്റിസ് ചികിൽസയാണ് ഒന്ന്. സന്ധിവേദനയ്ക്കും വീക്കത്തിനും ആശ്വാസം നൽകാൻ ‘ഗോൾഡ് സാൾട്ടുകൾ’ ഉപയോഗിക്കാറുണ്ട്. അതുപോലെ നാനോ ടെക്നോളജി ഉപയോഗിച്ച് കാൻസർ കോശങ്ങളെ കൃത്യമായി കണ്ടെത്താനും നശിപ്പിക്കാനും ‘ഗോൾഡ് നാനോപാർട്ടിക്കിളുകൾ’ (Gold nanoparticles) ഉപയോഗിക്കുന്നുണ്ട്.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.
English Summary:
Gold are naturally present in the human body, with an average person carrying around 0.2 milligrams, much of it found in the bloodstream and joints. Although gold does not have a clearly established biological role like essential minerals, some research suggests it may be associated with joint health and nerve conduction.