AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam Sadhya Benefits: ഇഞ്ചിക്കറി മുതൽ പായസം വരെ! ഓണസദ്യയുടെ ആരും പറയാത്ത ഗുണങ്ങൾ ഇതാ

Health Benefits of Onam Sadya: കഴിക്കേണ്ട രീതിയിൽ കഴിക്കുകയും പാകം ചെയ്യുകയും ചെയ്താൽ അതിനും അപ്പുറം നമ്മുക്ക് അറിയാത്ത പല ​ഗുണങ്ങളും അതിനുണ്ട്. നാടൻ വിഭവങ്ങൾ ചേരുന്ന സദ്യ കഴിക്കുമ്പോൾ ശരീരത്തിലെ ഓരോ അവയവത്തിനും മികച്ച പോഷണമാണ് ലഭിക്കുന്നത്. ഇത്തവണ തൂശനിലയിൽ സദ്യ വിളമ്പോൾ ആദ്യം അതിലെ ഓരോ വിഭവങ്ങളുടെയും ​ഗുണങ്ങളും നമ്മൾ അറിഞ്ഞിരിക്കണം. ഓണസദ്യയിലെ ഓരോ വിഭവവും നമ്മുടെ ശരീരത്തിന് നൽകുന്ന അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് ഒന്ന് നോക്കാം.

Onam Sadhya Benefits: ഇഞ്ചിക്കറി മുതൽ പായസം വരെ! ഓണസദ്യയുടെ ആരും പറയാത്ത ഗുണങ്ങൾ ഇതാ
Onam Sadhya Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 22 Aug 2026 | 03:05 PM

ഓണസദ്യയെ വെറുമൊരു വിഭവസമൃദ്ധമായ വിരുന്നായിട്ടാണ് മിക്കവരും കണക്കാക്കുന്നത്. എന്നാൽ കഴിക്കേണ്ട രീതിയിൽ കഴിക്കുകയും പാകം ചെയ്യുകയും ചെയ്താൽ അതിനും അപ്പുറം നമ്മുക്ക് അറിയാത്ത പല ​ഗുണങ്ങളും അതിനുണ്ട്. നാടൻ വിഭവങ്ങൾ ചേരുന്ന സദ്യ കഴിക്കുമ്പോൾ ശരീരത്തിലെ ഓരോ അവയവത്തിനും മികച്ച പോഷണമാണ് ലഭിക്കുന്നത്. ഇത്തവണ തൂശനിലയിൽ സദ്യ വിളമ്പോൾ ആദ്യം അതിലെ ഓരോ വിഭവങ്ങളുടെയും ​ഗുണങ്ങളും നമ്മൾ അറിഞ്ഞിരിക്കണം. ഓണസദ്യയിലെ ഓരോ വിഭവവും നമ്മുടെ ശരീരത്തിന് നൽകുന്ന അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് ഒന്ന് നോക്കാം.

ALSO READ: ഓണത്തിന് രുചിയൂറും ഇളനീർ പായസമായാലോ? ഞൊടിയിടയിൽ തയ്യാറാക്കാം

വാഴയിലയിലെ ഭക്ഷണം

വാഴയിലയിൽ ചൂടുള്ള ചോറും കറികളും വിളമ്പുമ്പോൾ, ഇലയിലുള്ള പോളിഫെനോളുകൾ ഭക്ഷണത്തിലേക്ക് ലയിച്ചുചേരുന്നു. ഇത് ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന മികച്ച ആന്റിഓക്‌സിഡന്റാണ്. കൂടാതെ, ഇലയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഭക്ഷണത്തിലെ വിഷാംശങ്ങളെയും തടയുന്നു.

ചെമ്പാവ് അരി

യഥാർത്ഥ സദ്യയുടെയും അടിസ്ഥാനം ചെമ്പാവ് അരി എന്നറിയപ്പെടുന്ന ചുവന്ന അരിയാണ്. വിറ്റാമിനുകൾ ബി, മഗ്നീഷ്യം, നമുക്ക് അവശ്യമായ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈ നാടൻ അരി, ഊർജ്ജത്തിന് വളരെ ഗുണം ചെയ്യും. ഇതിൽ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം ഉയർന്ന പോളിഫെനോൾ ഉള്ളടക്കം ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിന് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും നമുക്ക് നൽകുന്നു.

ഇഞ്ചിക്കറി -പുളിയിഞ്ചി

നൂറു കറികൾക്ക് തുല്യമാണ് ഒരു ഇഞ്ചിക്കറി എന്നൊരു പഴഞ്ചൊല്ല് ചില പ്രദേശങ്ങളിലുണ്ട്. ആ പറയുന്നതിന് ചില കാരണങ്ങളും ഉണ്ട്. ഇഞ്ചിയിലെ ജിഞ്ചറോൾ വയറിലെ ഗ്യാസ്ട്രൈറ്റിസ്, വയറു വീർക്കൽ, ദഹനക്കേട് എന്നിവ തടയുന്നു. സദ്യയിലെ മറ്റ് ആഹാരങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കാൻ ആവശ്യമായ ദഹനരസങ്ങളെ ഉത്പാദിപ്പിക്കാൻ ഇഞ്ചിക്കറി സഹായിക്കുന്നു.

പരിപ്പുകറിയും നെയ്യും

സസ്യാഹാരികൾക്ക് ആവശ്യമായ പ്രോട്ടീന്റെ പ്രധാന സ്രോതസ്സാണ് പരിപ്പ്. ബ്യൂട്ടിറിക് ആസിഡും വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ദഹനം എളുപ്പമാക്കാനും കുടലിന്റെ ലൈനിംഗ് സംരക്ഷിക്കാനും നെയ്യ് വളരെയധികം സഹായിക്കുന്നു.

അവിയൽ, തോരൻ, കൂട്ടുകറി

ഏത്തക്ക, ചേന, മത്തങ്ങ, മുരിങ്ങക്കായ്, പയർ, പടവലങ്ങ തുടങ്ങിയ വൈവിധ്യമാർന്ന പച്ചക്കറികളാണ് ഇതിൽ ഉപയോഗിക്കുന്നത്. മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇവയിലുള്ള ലാറിക് ആസിഡ് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വളരെയധികം നല്ലതാണ്.

ഓലൻ -കിച്ചടി

കുമ്പളങ്ങ ശരീരത്തിലെ ചൂട് കുറയ്ക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

സാമ്പാർ -രസം

സാമ്പാറിലെ പരിപ്പും വിവിധ പച്ചക്കറികളും ചേരുന്നതിനാൽ ശരീരത്തിന് ആവശ്യമായ സകല ധാതുക്കളും പ്രോട്ടീനും ഇതിൽ നിന്ന് തന്നെ ലഭിക്കുന്നു. രസത്തിലെ കായം, കുരുമുളക്, ജീരകം, പുളി, വെളുത്തുള്ളി എന്നിവ ചേർത്ത രസം ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്നു.

പായസം

പായസത്തിൽ ഉപയോഗിക്കുന്ന ശർക്കര ഇരുമ്പിന്റെ കലവറയാണ്. വിളർച്ച തടയാൻ ഇത് സഹായിക്കും. ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ രക്തയോട്ടം കൂട്ടാനും പെട്ടെന്ന് ഊർജ്ജം നൽകാനും സഹായിക്കുന്നു.

English Summary:

Onam is a celebration of unity, joy, and deep-rooted traditions that Keralites around the globe embrace with open hearts. At the heart of this harvest festival is the magnificent Onam sadya, a multi-course vegetarian feast traditionally served on a tender banana leaf.

Follow Us