AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Bathroom Odour: കുളിമുറിയിലെ ദുർഗന്ധം അലട്ടുന്നുണ്ടോ? അടുക്കളയിലെ ഈ സാധനങ്ങൾ മാത്രം മതി

Bathroom Odour Fresh Tips: ഇന്ന് മിക്ക വീടുകളിലും വിടിന് ഉള്ളിൽ തന്നെയാണ് കുളിമുറി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആകെ ​ദുർ​ഗന്ധം വമിക്കും. എന്നാൽ നിങ്ങൾ കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും രൂക്ഷമായ ദുർഗന്ധം വരുന്നത് വലിയൊരു വെല്ലുവിളിയാണ്. രാസവസ്തുക്കൾ നിറഞ്ഞ എയർ ഫ്രഷ്നറുകൾ വാങ്ങി പണം കളയാതെ, നമ്മുടെ അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിച്ചാലോ.

Bathroom Odour: കുളിമുറിയിലെ ദുർഗന്ധം അലട്ടുന്നുണ്ടോ? അടുക്കളയിലെ ഈ സാധനങ്ങൾ മാത്രം മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 31 Aug 2026 | 01:05 PM

പണ്ടുകാലത്തൊക്കെ വീടിന് പുറത്തായിരുന്നു കുളിമുറി. അതിനാൽ ഒരു പരിധിവരെ ദുർ​ഗന്ധം വീടിനുള്ളിലേക്ക് വ്യാപിക്കുകയില്ല. എന്നാൽ ഇന്ന് മിക്ക വീടുകളിലും വിടിന് ഉള്ളിൽ തന്നെയാണ് കുളിമുറി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആകെ ​ദുർ​ഗന്ധം വമിക്കും. എന്നാൽ നിങ്ങൾ കുളിമുറി എപ്പോഴും വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും രൂക്ഷമായ ദുർഗന്ധം വരുന്നത് വലിയൊരു വെല്ലുവിളിയാണ്. രാസവസ്തുക്കൾ നിറഞ്ഞ എയർ ഫ്രഷ്നറുകൾ വാങ്ങി പണം കളയാതെ, നമ്മുടെ അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിച്ചാലോ.

ALSO READ: നീലച്ചായ നിസ്സാരക്കാരനല്ല! ശരീരഭാരവും പ്രമേഹവും കുറയ്ക്കാൻ ശംഖുപുഷ്പം ടീ; അറിയേണ്ടതെല്ലാം

ദുർഗന്ധം അകറ്റാൻ ഈ വഴികൾ

ബേക്കിംഗ് സോഡ: ഒരു ചെറിയ പാത്രത്തിലോ കപ്പിലോ കുറച്ച് ബേക്കിംഗ് സോഡയെടുത്ത് ബാത്ത്റൂമിന്റെ ഒരു കോണിൽ വെക്കുക. വായുവിലുള്ള ഈർപ്പവും ദുർഗന്ധവും സ്വാഭാവികമായി ആഗിരണം ചെയ്യ്ത് ഫ്രഷായി നിലനിർത്തും.

വിനാഗിരി: സമമായി വെള്ളവും വിനാഗിരിയും കലർത്തി ഒരു സ്പ്രേ ബോട്ടിലിലാക്കി ടൈലുകളിലും ഡ്രെയിനേജിലും സ്പ്രേ ചെയ്യുക. ബാക്ടീരിയകളെ നശിപ്പിക്കാനും കറയും മണവും മാറ്റാനും ഇത് വളരെയധികം സഹായിക്കുന്നു.

നാരങ്ങയും ഉപ്പും: നാരങ്ങ പകുതിയായി മുറിച്ച് അതിൽ കുറച്ച് കല്ലുപ്പ് വിതറി സിങ്കിലും ടാപ്പുകളിലും തിരുമ്മി കഴുകുക. ദുർഗന്ധം മാറി പുതിയ സുഗന്ധം നൽകുന്നു; സിങ്കിലെ കറയും മാറുന്നു.

കാപ്പിപ്പൊടി: ഒരു ചെറിയ പാത്രത്തിൽ ഉണങ്ങിയ കാപ്പിപ്പൊടിയെടുത്ത് ബാത്ത്റൂമിൽ തുറന്നുവെക്കുക. ദുർഗന്ധത്തെ മാറ്റി നല്ല കാപ്പിപ്പൊടിയുടെ സുഗന്ധം കുളിമുറിയാകെ പരത്തുന്നു.

ഗ്രാമ്പൂവും ഏലക്കയും: കുറച്ച് ഗ്രാമ്പൂവും ഏലക്കയും ചതച്ച് ചെറിയ തുണിസഞ്ചിയിലാക്കി ബാത്ത്റൂമിൽ തൂക്കിയിടുക. നാച്ചുറൽ ഫ്രഷ്നറായി പ്രവർത്തിക്കുകയും ഈച്ചകളെ അകറ്റുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെന്റിലേഷൻ ഉറപ്പാക്കുക: ബാത്ത്റൂമിലെ എക്സോസ്റ്റ് ഫാൻ കൃത്യമായി പ്രവർത്തിപ്പിക്കുകയോ ജനലുകൾ തുറന്നിടുകയോ ചെയ്യുക. ഇവ ദുർ​ഗന്ധം ഇല്ലാതാക്കാൻ ഒരു പരിധി വരെ നിങ്ങളെ സഹായിക്കുന്നു.

ഡ്രെയിനേജ് വൃത്തിയാക്കുക: ബാത്ത്റൂമിലെ വെള്ളം പോകുന്ന ഓവുകളിലാണ് പ്രധാനമായും ബാക്ടീരിയകളും ദുർഗന്ധവും ഉണ്ടാകുന്നത്. ആഴ്ചയിലൊരിക്കൽ ചൂടുവെള്ളത്തിൽ വിനാഗിരി ഒഴിച്ച് ഇതിലേക്ക് ഒഴിക്കുന്നത് വളരെ നല്ലതാണ്.

ഈർപ്പം ഒഴിവാക്കുക: നനഞ്ഞ തോർത്തുകളും തുണികളും ബാത്ത്റൂമിനുള്ളിൽ ദീർഘനേരം ഇട്ടിരിക്കരുത്. ഇവിയിൽ നിന്ന് ബാത്റൂമിൽ ദുർ​ഗന്ധം വരാൻ സാധ്യതയുണ്ട്. കൂടാതെ നനഞ്ഞ തോർത്തുകളിൽ പെട്ടെന്ന് ബാത്റൂമിലെ ബാക്ടീരിയകൾ ഇടം പിടിക്കുകയും ചെയ്യും.

English Summary:

Even after a thorough cleaning, does your bathroom still have a lingering bad smell? Don’t rush to buy pricey chemicals or room fresheners. The solution is right in your kitchen tackles the problem.

Follow Us