AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Seasonal Flu Prevention: പനിക്കാലത്ത് രക്ഷകനാകും ചുക്കുകാപ്പി! ദിവസവും കുടിക്കാം; ഈ കൂട്ട് ഓർത്തുവച്ചോ

Seasonal Flu Prevention Tips: സീസൺ മാറ്റങ്ങളിൽ ഉണ്ടാകുന്ന പനി, ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഏറ്റവും മികച്ച നാടൻ ഔഷധമാണ് ചുക്കുകാപ്പി. പണ്ടെല്ലാം ആളഉകൾ സ്ഥിരമായി ഇത് കുടിച്ചിരുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഈ പരമ്പരാഗത പാനീയം പനിക്കാലത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകും. കൂടാതെ ഒരുപരിധിവരെ പനിയെ അകറ്റി നിർത്താനും ഇവ സഹായിക്കും.

Seasonal Flu Prevention: പനിക്കാലത്ത് രക്ഷകനാകും ചുക്കുകാപ്പി! ദിവസവും കുടിക്കാം; ഈ കൂട്ട് ഓർത്തുവച്ചോ
Seasonal Flu Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 30 Aug 2026 | 12:24 PM

നാടെങ്ങും വൈറൽപനിയാണ്. ഇപ്പോഴത്തെ പനിയുടെ പ്രധാന ലക്ഷണങ്ങൾ ക്ഷീണം, തലവേദന, ചർദ്ദി, വയറിളക്കം, തൊണ്ടവേദന തുടങ്ങിയ അതികഠിനമായ ബുദ്ധിമുട്ടുകളാണ്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അണുബാധയ്ക്കും മറ്റ് പല അസുഖങ്ങൾക്കും ഇത് കാരണമാകും. അതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സിക്കുകയും വേണം. എന്നാൽ വൈറൽപനി വ്യാപിക്കുമ്പോൾ ഇവയെ തടഞ്ഞുനിർത്താൻ ചില പൊടികൈകൾ ശീലിച്ചേ മതിയാകൂ.

സീസൺ മാറ്റങ്ങളിൽ ഉണ്ടാകുന്ന പനി, ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഏറ്റവും മികച്ച നാടൻ ഔഷധമാണ് ചുക്കുകാപ്പി. പണ്ടെല്ലാം ആളഉകൾ സ്ഥിരമായി ഇത് കുടിച്ചിരുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഈ പരമ്പരാഗത പാനീയം പനിക്കാലത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകും. കൂടാതെ ഒരുപരിധിവരെ പനിയെ അകറ്റി നിർത്താനും ഇവ സഹായിക്കും.

ALSO READ: പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാം; വീട്ടുമുറ്റത്തെ ഈ ഒരു ഇല മാത്രം മതി!

ചുക്കുകാപ്പിയുടെ പ്രധാന ആരോഗ്യഗുണങ്ങൾ

ശരീരത്തിലെ അണുബാധകളെ ചെറുക്കാനും പനിയുടെ ക്ഷീണം മാറ്റാനും വളരെ നല്ലതാണ് ചുക്കുകാപ്പി.

തൊണ്ടയിലെ അസ്വസ്ഥതകൾ മാറ്റി കഫക്കെട്ട് എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു.

വിശപ്പില്ലായ്മ, ഗ്യാസ്, വയറു വീർക്കൽ എന്നിവ പരിഹരിച്ച് ദഹനം സുഗമമാക്കുന്നു.

രക്തസഞ്ചാരം വർദ്ധിപ്പിച്ച് പനി സമയത്തുണ്ടാകുന്ന കടുത്ത തലവേദനയ്ക്ക് ആശ്വാസം നൽകുന്നു.

ചുക്കുകാപ്പി ഈസിയായി തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ: കാപ്പിപ്പൊടി- ആവശ്യത്തിന്, ചുക്ക് (ഉണങ്ങിയ ഇഞ്ചി): 1 ചെറിയ കഷ്ണം ചതച്ചത്, കുരുമുളക്: 1 ടീസ്പൂൺ, മല്ലി: 1 ടേബിൾസ്പൂൺ, തുളസിയില: 8-10 എണ്ണം, ജീരകം / ഏലക്ക: ½ ടീസ്പൂൺ / 2 എണ്ണം, കരുപ്പട്ടി അല്ലെങ്കിൽ ശർക്കര: ആവശ്യത്തിന് മധുരത്തിന്, വെള്ളം: 3 കപ്പ് എന്നിവയാണ് ചുക്കുകാപ്പി തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്. ചിലർ പനികൂർക്ക പോലുള്ള മറ്റ് ഔഷധങ്ങളും ഇതിൽ ചേർക്കാറുണ്ട്.

തയ്യാറാക്കുന്ന വിധം

ചതച്ച ചുക്ക്, കുരുമുളക്, മല്ലി, ജീരകം എന്നിവ ഒരു ചട്ടിയിലിട്ട് ചെറുതായി ചൂടാക്കി എടുക്കുക. ഈ കൂട്ട് പൊടിച്ചെടുക്കുക. അരഞ്ഞുപോകരുത്. ഒരു പാത്രത്തിൽ 3 കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ പൊടിച്ചെടുത്ത കൂട്ടും തുളസിയിലയും കരുപ്പട്ടിയും അല്ലെങ്കിൽ ശർക്കരയും കാപ്പിപ്പൊടിയും ചേർക്കുക. വെള്ളം തിളച്ച് 2 കപ്പായി കുറയുന്നത് വരെ നന്നായി വറ്റിച്ചെടുക്കുക. അടുപ്പിൽ നിന്ന് വാങ്ങി അരിച്ചെടുത്ത് ചൂടോടെ കുടിക്കാം. രാവിലെയും വൈകുന്നേരവും ഈ ചുക്കുകാപ്പി ചൂടോടെ കുടിക്കുന്നത് പനിക്കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ ഉത്തമമാണ്.

ഇങ്ങനെ പൊടിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ ഇവയെല്ലാം കൂടെ വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്താലും മതിയാകും. എങ്ങനെയാണെങ്കിലും വെള്ളം നന്നായി വറ്റിച്ചെടുക്കുക. ഇതിലേക്ക് ഒരിക്കലും ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി ഉപയോ​ഗിക്കരുത്. സാധാരണ കാപ്പി പൊടി ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്.

English Summary:

Preventing seasonal flu requires a combination of practical hygiene, proactive wellness habits, and immune-supporting remedies. Seasonal Flu Prevention Tips, Discover Homemade Chukku Kappi Recipe In Malayalam Using Healthy Mix.

Follow Us