5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope Malayalam August 30 : വരവ് കുറയും, ചിലവ് വർധിക്കും; ഇന്ന് മോശം ദിവസം; രാശിഫലം അറിയാം

Horoscope Malayalam August 30 : ഇന്ന് ആകെ മോശം ദിവസമാണ്. ഒന്നുരണ്ട് രാശിക്കാർക്കൊഴികെ ബാക്കിയെല്ലാവർക്കും ഇന്ന് മോശം ദിവസമായിരിക്കും. സാമ്പത്തിക ചിലവ് വർധിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. ഇന്നത്തെ രാശിഫലം അറിയാം.

Today Horoscope Malayalam August 30 : വരവ് കുറയും, ചിലവ് വർധിക്കും; ഇന്ന് മോശം ദിവസം; രാശിഫലം അറിയാം
ഇന്നത്തെ രാശിഫലം
Follow Us
abdul-basithtv9-com
Abdul Basith | Published: 30 Aug 2024 07:27 AM

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഈ രാശിക്കാർക്ക് നല്ല ദിവസമല്ല. സാമ്പത്തിക ലാഭം ഉണ്ടാവില്ല. തെറ്റായ വഴികളിലൂടെ ധനസമ്പാദനത്തിന് ശ്രമിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ രാശിക്കാർക്കും ഇത് അത്ര നല്ല ദിവസമല്ല. ജോലി ചെയ്യാൻ ഉത്സാഹം കാണില്ല. ജോലി സ്ഥലത്ത് ആശങ്കയുണ്ടാവും. ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് പണം ചിലവഴിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ജോലി സ്ഥലത്ത് പുതിയ ലാഭ മാർഗങ്ങൾ പരീക്ഷിക്കും. കച്ചവടത്തിൽ നിന്ന് പണം ലഭിക്കുമെങ്കിലും ഗാർഹിക ചിലവുകളും വർധിക്കും. അതുകൊണ്ട് തന്നെ ഈ ധനം ഗുണം ചെയ്യില്ല.

Also Read : Onam 2024: അത്തം മുതൽ 10 ദിവസം… പത്ത് ദിവസത്തിന്റെ പിന്നിലെ കാരണം ഇങ്ങനെ…

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഇന്ന് വിഷമം നേരിടേണ്ടിവരും. കലഹങ്ങളുണ്ടാവാം. കുടുംബാംഗങ്ങൾക്ക് നിങ്ങളോട് അതൃപ്തിയുണ്ടാവാനിടയുണ്ട്. ഇക്കാരണങ്ങളാണ് നിങ്ങൾ ഇന്ന് ദുഖിതരാവും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നയിടത്തുനിന്ന് ലഭിക്കില്ല.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടാവും. കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും മോശം പെരുമാറ്റം ഉണ്ടാവാനിടയുണ്ട്. ഇത് ഉത്കണ്ഠയുണ്ടാക്കും. പണത്തിൻ്റെ വരവും ചിലവും ഉണ്ടാവും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാവുമെങ്കിലും കുടുംബ, വ്യാവസായിക ആവശ്യങ്ങൾക്ക് അധിക ചിലവുണ്ടാവും. ജോലികൾ വേഗം പൂർത്തിയാക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. അല്ലെങ്കിൽ കുഴപ്പമുണ്ടാവാനിടയുണ്ട്. നിങ്ങളോട് നിങ്ങൾക്കുള്ള ബഹുമാനം കുറഞ്ഞേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പരാജയങ്ങൾ കാരണം അധാർമിക പ്രവൃത്തികൾ ചെയ്യാൻ പ്രലോഭിക്കപ്പെടും. പണത്തിൻ്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടേക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കോടതി തർക്കവുമായി ബന്ധപ്പെട്ട് വഴക്ക് വർധിച്ചേക്കാം. സഹോദരീസഹോദരന്മാരിൽ നിന്ന് സഹായം സ്വീകരിക്കരുത്. തൊഴിൽ രംഗത്ത് തടസമുണ്ടായേക്കും.

Also Read : Onam 2024: എന്നും ഒരേ സാമ്പാര്‍ കഴിച്ച് മടുത്തില്ലെ? വെറൈറ്റി സാമ്പാറുകള്‍ പരീക്ഷിച്ച് നോക്കിയാലോ?

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബാംഗവുമായി കച്ചവട/സ്വത്ത് സംബന്ധിയായ തർക്കത്തിന് സാധ്യതയുണ്ട്. ജോലി സ്ഥലത്തെ ഏകാഗ്രതക്കുറവ് കാരണം തെറ്റുകൾ സംഭവിക്കാം. ചിലവുകൾ വർധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യങ്ങൾ നന്നായി നടക്കും. ചെലവുകളെക്കാൾ വരവ് ലഭിക്കും. കച്ചവടത്തിൽ നേട്ടമുണ്ടാവും. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിക്കണം.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ഈ രാശിക്കാർക്ക് ഇന്ന് രോഗബാധയ്ക്ക് സാധ്യത. ഇത് അലസത വർധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചില പ്രശ്നങ്ങളുണ്ടാവാം.

Latest News