AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Brain worms In childrens: പച്ചക്കറികളിൽ നിന്ന് തലച്ചോറിലേക്ക് വിരകളോ? കുട്ടികളിലെ ഈ അവസ്ഥയ്ക്ക് കാരണമിതാ…

Brain worms can trigger seizures: ദഹനവ്യവസ്ഥയിലെത്തുന്ന വിരമുട്ടകൾ പിന്നീട് രക്തചംക്രമണത്തിലൂടെ തലച്ചോറിലെത്തുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്യുന്നു. പലരും കരുതുന്നത് പോലെ വിരകൾ തലച്ചോറിനുള്ളിൽ ഇഴഞ്ഞു നടക്കുകയല്ല ചെയ്യുന്നത്.

Brain worms In childrens: പച്ചക്കറികളിൽ നിന്ന് തലച്ചോറിലേക്ക് വിരകളോ? കുട്ടികളിലെ ഈ അവസ്ഥയ്ക്ക് കാരണമിതാ…
Brain WormsImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 30 Dec 2025 | 08:42 AM

കൊച്ചി: നാം നിത്യവും കഴിക്കുന്ന ഭക്ഷണത്തിലെ അശ്രദ്ധ മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. കുട്ടികളിൽ കണ്ടുവരുന്ന അപസ്മാരത്തിന് പ്രധാന കാരണങ്ങളിലൊന്ന് തലച്ചോറിലെ വിരബാധയാണെന്ന് വിദ​ഗ്ധർ പറയുന്നു. ന്യൂറോസിസ്റ്റിസെർക്കോസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിലാണ് അവർ ആശങ്ക പങ്കുവെച്ചത്.

ടീനിയ സോളിയം എന്നയിനം വിരകൾ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണിത്. വിരകളുടെ മുട്ടകൾ കലർന്ന ആഹാരമോ വെള്ളമോ ഉള്ളിലെത്തുന്നതാണ് ഇതിന് കാരണം. പച്ചക്കറികളിലെ അശ്രദ്ധമായ ഉപയോഗമാണ് ഇതിൽ പ്രധാന വില്ലൻ. വിരകളുടെ മുട്ടകൾ മണ്ണിലാണ് കാണപ്പെടുന്നത്. കാബേജ്, ലെറ്റൂസ് തുടങ്ങിയ അടുക്കുകളുള്ള പച്ചക്കറികൾ ശരിയായി കഴുകാതെയോ വേവിക്കാതെയോ കഴിക്കുമ്പോൾ ഈ മുട്ടകൾ നേരിട്ട് വയറ്റിലെത്തുന്നു.

ALSO READ: ഓംലെറ്റോ പുഴുങ്ങിയ മുട്ടയോ? വണ്ണം കുറയ്ക്കാൻ ബെസ്റ്റ് ഇത്

ദഹനവ്യവസ്ഥയിലെത്തുന്ന വിരമുട്ടകൾ പിന്നീട് രക്തചംക്രമണത്തിലൂടെ തലച്ചോറിലെത്തുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്യുന്നു. പലരും കരുതുന്നത് പോലെ വിരകൾ തലച്ചോറിനുള്ളിൽ ഇഴഞ്ഞു നടക്കുകയല്ല ചെയ്യുന്നത്. വിരയോ വിരമുട്ടയോ പോലുള്ള ഒരു അന്യവസ്തു (തലച്ചോറിലെത്തുമ്പോൾ ശരീരം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. ഈ വിരയ്ക്ക് ചുറ്റും ഒരു നീർവീക്കം രൂപപ്പെടും. തലച്ചോറിലുണ്ടാകുന്ന ഈ നീർവീക്കമാണ് അതിശക്തമായ തലവേദനയ്ക്കും പെട്ടെന്നുണ്ടാകുന്ന അപസ്മാരത്തിനും കാരണമാകുന്നത്.

കുട്ടികളിൽ ഇത് വളരെ പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇത് തടയാൻ പച്ചക്കറികൾ ഓരോ ഇതളും വേർപെടുത്തി ഉപ്പുവെള്ളത്തിലോ വിനാഗിരിയിലോ കഴുകി വേണം ഉപയോ​ഗിക്കാൻ. പകുതി വേവിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉയർന്ന താപനിലയിൽ പാകം ചെയ്യുന്നത് വിരമുട്ടകളെ നശിപ്പിക്കും. കൂടാതെ ആഹാരത്തിന് മുൻപ് കുട്ടികൾ കൈകൾ സോപ്പിട്ട് കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കൃത്യസമയത്ത് കണ്ടെത്തിയാൽ മരുന്നുകളിലൂടെ ഭേദമാക്കാവുന്ന രോഗമാണിത്. എന്നാൽ അശ്രദ്ധ കാണിച്ചാൽ ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.