Vande Bharat Train: വന്ദേഭാരതിലെ യൂണിഫോം വ്യത്യസ്തമായിരിക്കാനുള്ള കാരണമെന്ത്?; അതിന് പിന്നിൽ ‘പ്രീമിയം’ ലേബൽ
Vande Bharat Uniform: വന്ദേഭാരത് ട്രെയിൻ ജീവനക്കാരുടെ യൂണിഫോം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. അതിൻ്റെ കാരണം എന്താണെന്നറിയാമോ?
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളവർക്കറിയാം, വന്ദേഭാരത് ജീവനക്കാരുടെ യൂണിഫോം മറ്റ് ട്രെയിൻ ജീവനക്കാരുടെ യൂണിഫോമിൽ നിന്ന് വ്യത്യസ്തമാണ്. നേവി ബ്ലൂ നിറത്തിലുള്ള ജാക്കറ്റും ക്യുആർ കോഡുള്ള ഐഡി കാർഡുകളുമൊക്കെയാണ് ഒരു റിച്ച് സെറ്റപ്പാണ് വന്ദേഭാരത് ജീവനക്കാർക്ക്. ഇതിന് പിന്നിലെ കാരണം പ്രീമിയം ലേബലാണ്.
വന്ദേഭാരത് മാത്രമല്ല, രാജധാനി എക്സ്പ്രസ് ജീവനക്കാരുടെ യൂണിഫോമും ഇങ്ങനെയാണ്. ഈ രണ്ട് ട്രെയിനുകളും പ്രീമിയം യാത്രാനുഭവം നൽകുന്നതിനാലാണ് ഇവയിലെ ജീവനക്കാർക്ക് വ്യത്യസ്ത യൂണിഫോമുകൾ നൽകിയിരിക്കുന്നത്. ട്രെയിൻ പ്രീമിയമാകുമ്പോൾ ജീവനക്കാരും പ്രീമിയമാവണ്ടേ. മറ്റ് ദീർഘദൂര ട്രെയിനുകളിലെ ജീവനക്കാർ ഇളം നീല നിറത്തിലുള്ള ടിഷർട്ടാണ് ധരിക്കാറുള്ളത്. ടിഷർട്ടിന് പകരം ജാക്കറ്റാവുമ്പോൾ തന്നെ ഒരു പ്രീമിയം ഫീൽ കിട്ടുമല്ലോ.
കൂടുതൽ വേഗതയുള്ള, കൂടുതൽ ആധുനിക സൗകര്യങ്ങളും സേവനങ്ങളുമുള്ള ട്രെയിൻ ആയാണ് വന്ദേഭാരതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അതായത്, നിലവിലുള്ള ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രീമിയം ട്രെയിൻ. ഇങ്ങനെ മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായ പ്രീമിയം ട്രെയിനിലെ ജീവനക്കാരുടെ വേഷം മറ്റ് ട്രെയിൻ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി പ്രീമിയമാക്കി. പ്രശസ്ത ഫാഷൻ ഡിസൈനറായ ഋതു ഭേരിയാണ് വന്ദേഭാരത് ജീവനക്കാരുടെ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്.
മറ്റ് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായ തൊഴിൽ ടൈറ്റിലുകളാണ് വന്ദേഭാരതിലുള്ളത്. ട്രെയിൻ മാനേജർ എന്നൊക്കെയുള്ള പൊസിഷനുകൾ വന്ദേഭാരതിലുണ്ട്. ഇവർക്ക് വ്യത്യസ്തമായ ബാഡ്ജുകളുമുണ്ട്. വെള്ള സ്യൂട്ടും ടൈയും കറുത്ത ടൈയും തൊപ്പിയുമാണ് ഇവരുടെ വേഷം. ഈയിടെ അവതരിപ്പിച്ച ക്യുആർ കോഡുകളിൽ യാത്രക്കാർക്ക് മെനു, ടിക്കറ്റ് വില തുടങ്ങി വിവിധ കാര്യങ്ങൾ വേഗം അറിയാനാവും. ഇതും നേരത്തെ പറഞ്ഞ പ്രീമിയം സെറ്റപ്പിനോട് ചേർന്നുപോകുന്നതാണ്.
ചുരുക്കത്തിൽ, വന്ദേഭാരത് എന്ന ട്രെയിൻ മാർക്കറ്റ് ചെയ്യപ്പെട്ട രീതിയ്ക്കനുസൃതമായി അതിലെ ജീവനക്കാർക്കും പ്രീമിയം സെറ്റപ്പിലെത്തിക്കാനായാണ് വ്യത്യസ്തമായ ഈ യൂണിഫോം.