Aarattannan aka Santhosh Varkey: അലിൻ ജോസ് പെരേരയ്ക്ക് ഓട്ടിസമാണ്, അവനെ കണ്ടാൽ അറിയില്ലേ? കളിയാക്കുന്നവരെ കുറ്റപ്പെടുത്തി ആറാട്ടണ്ണൻ
Aarattannan aka Santhosh Varkey: അദ്ദേഹത്തിന്റെ മസ്കുലർ ടോൺ കുറവായത് കൊണ്ടുള്ള ശാരീരിക ഘടന...
സോഷ്യൽ മീഡിയയിലെ രണ്ട് സജീവ സാന്നിധ്യങ്ങളാണ് ആറാട്ടണ്ണനും അലിൻ ജോസ് പെരേരയും. മലയാളികൾ ആദ്യമായി കണ്ടുമുട്ടുന്നത് ആറാട്ടണ്ണൻ എന്ന സന്തോഷവർക്കിയെയാണ്. മോഹൻലാലിന്റെ കട്ട ആരാധകനായി സന്തോഷ് നമുക്ക് മുന്നിലെത്തി. പിന്നീട് അങ്ങോട്ട് സിനിമയുടെ റിവ്യൂ പറച്ചിലും ഒക്കെയായി സന്തോഷ് മലയാളികൾക്കിടയിൽ സ്ഥിര സാന്നിധ്യമായി മാറി. പിന്നീട് മലയാളികൾക്കിടയിലേക്ക് വന്നു കയറിയ ആളാണ് അലിൻ ജോസ്.
ചില സമയത്ത് വെറുപ്പിക്കലും ചില സമയത്ത് സഹതാപവും ആണ് ഇരുവരോടും ആളുകൾക്ക് തോന്നാറുള്ളത്. ആദ്യകാലങ്ങളിൽ ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരും ഇടയ്ക്ക് പിണങ്ങുന്നതും ഇണങ്ങുന്നതും കാണാം. അലിൻ ജോസ് വന്നതിൽ പിന്നെ തനിക്ക് ആളുകളുടെ ശ്രദ്ധ കിട്ടുന്നില്ല എന്ന് കരുതി പലതരത്തിലുള്ള വില്ലത്തരങ്ങളാണ് സന്തോഷ് കാട്ടിക്കൂട്ടിയത്.
ഒരു ഘട്ടത്തിൽ തനിക്ക് കാൻസർ ആണെന്ന് വരെ സന്തോഷ് വർക്കി പറഞ്ഞു പ്രചരിപ്പിച്ചു. പിന്നീട് അത് തനിക്ക് ആളുകളിൽ നിന്നും ശ്രദ്ധ കിട്ടുന്നില്ല എന്ന് തോന്നി സ്വയം കള്ളക്കഥ ഇറക്കിയതാണെന്നും പറഞ്ഞ് സന്തോഷ് തന്നെ രംഗത്തെത്തി. ഇപ്പോഴിതാ അലിൻ ജോസിനെതിരെ മറ്റൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. അലിൻ ജോസിന് പാർഷ്യൽ ഓട്ടിസം ആണ് എന്നാണ് സന്തോഷ് വർക്ക് പറയുന്നത്.
സോഷ്യൽ മീഡിയയിൽ പലരും അലിൻ ജോസ് പേരെരെയയെ ഒരു ‘കോമാളി’യായി കണ്ട് ചിരിക്കുമ്പോൾ, നമ്മൾ കാണാതെ പോകുന്ന ഒരു വലിയ സത്യമുണ്ട് .അലിൻ ജോസ് പെരേര എന്ന വ്യക്തി ഒരു Partial Autism (Mild Intellectual Disability) ഉള്ളയാളാണ് എന്ന് അദ്ദേഹത്തെ ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും എന്നാണ് സന്തോഷ് പറയുന്നത്.
സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ പലരും അലിൻ ജോസ് പേരെരെയയെ ഒരു
‘കോമാളി’യായി കണ്ട് ചിരിക്കുമ്പോൾ, നമ്മൾ കാണാതെ പോകുന്ന ഒരു വലിയ സത്യമുണ്ട് .
അലിൻ ജോസ് പെരേര എന്ന വ്യക്തി ഒരു Partial Autism (Mild Intellectual Disability) ഉള്ളയാളാണ് എന്ന് അദ്ദേഹത്തെ ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും. അദ്ദേഹത്തിന്റെ മസ്കുലർ ടോൺ കുറവായത് കൊണ്ടുള്ള ശാരീരിക ഘടന (Hypotonia), നടത്തത്തിലും ചലനങ്ങളിലുമുള്ള പരിമിതികൾ (Developmental Coordination Disorder) എന്നിവയെല്ലാം ഒരു അവസ്ഥയുടെ ഭാഗമാണ്. ഇത് ആ വ്യക്തിയുടെ തെറ്റല്ല, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യവുമല്ല
ഓട്ടിസം ഉള്ളവർക്ക് മറ്റുള്ളവരുടെ ഉള്ളിലെ വഞ്ചനയോ പരിഹാസമോ തിരിച്ചറിയാൻ കഴിയില്ല. നമ്മൾ അവരെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ, നമ്മൾ അവരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് മാത്രമേ ആ പാവം മനുഷ്യൻ കരുതാറുള്ളൂ.
അദ്ദേഹം ആരെയും ഉപദ്രവിക്കുന്നില്ല. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രത്യേകതകൾ കാരണം സംഭവിക്കുന്ന കാര്യങ്ങളെ നമ്മൾ ആഘോഷമാക്കരുത്. അസുഖം അല്ലെങ്കിൽ ഇത്തരം അവസ്ഥകൾ ഒരിക്കലും ഒരു കുറവല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
അദ്ദേഹത്തെ ഒരു മനുഷ്യനായി കാണാൻ നമുക്ക് പഠിക്കാം. പരിഹസിക്കുന്നവർക്ക് ഒരു നിമിഷം സുഖം കിട്ടുമായിരിക്കും, പക്ഷേ അത് ആ വ്യക്തിയുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. നമുക്ക് കുറച്ചുകൂടി മാന്യത കാണിക്കാം.