AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Ticket Booking: യാത്ര അത്യാവശ്യമാണോ? ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് ടിക്കറ്റ് സ്വന്തമാക്കാം; എങ്ങനെയെന്ന് അറിയണ്ടേ

Indian Railways Train Ticket Booking: പെട്ടെന്നാ യാത്ര പ്ലാൻ ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ടിക്കറ്റ് കിട്ടാനില്ലാതെ വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത്തരക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ സൗകര്യത്തിലൂടെ ലഭിക്കുന്നത്. ഇനി മുതൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ ആരും വിഷമിക്കേണ്ട.

Train Ticket Booking: യാത്ര അത്യാവശ്യമാണോ? ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് ടിക്കറ്റ് സ്വന്തമാക്കാം; എങ്ങനെയെന്ന് അറിയണ്ടേ
Train Ticket BookingImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 29 Dec 2025 | 09:43 PM

സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ അനു​ഗ്രഹമാണ് ഇന്ത്യൻ റെയിൽവേ. പോകറ്റിൽ ഒതുങ്ങുന്ന യാത്രാ നിരക്ക് ഈടാക്കുന്നതിനാൽ ദിവസേന നിരവധി പേരാണ് ട്രെയിൻ ​ഗതാ​ഗതത്തെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി റെയിൽവേ പുതിയ ഓരോ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ അടുത്തിടെ പുറത്തിറക്കിയ ഒരു സൗകര്യമാണ് ട്രെയിൻ പുറപ്പെടുന്നതിന് വെറും അരമണിക്കൂർ മുമ്പ് തന്നെ ടിക്കറ്റ് സ്വന്തമാക്കാമെന്നുള്ളത്.

പെട്ടെന്നാ യാത്ര പ്ലാൻ ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ടിക്കറ്റ് കിട്ടാനില്ലാതെ വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത്തരക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ സൗകര്യത്തിലൂടെ ലഭിക്കുന്നത്. ഇനി മുതൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ ആരും വിഷമിക്കേണ്ട. നിങ്ങൾ പെട്ടെന്ന് പ്ലാൻ ചെയ്യുന്ന യാത്രയിൽ പോലും സു​ഗമമായ യാത്ര വാ​ഗ്ദാനം ചെയ്യുക എന്നതാണ് ഇതുകൊണ്ട് റെയിൽവേ ലക്ഷ്യമിടുന്നത്. ‍‍

ഇന്ത്യൻ റെയിൽവേ “കറന്റ് ബുക്കിംഗ്” അല്ലെങ്കിൽ “കറന്റ് അവയിലബിലിറ്റി” എന്ന രീതിക്കാണ് ഈ പ്രത്യേക സൗകര്യം യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. നിങ്ങൾ ബുക്ക് ചെയ്ത ട്രെയിൻ നഷ്ടപ്പെടുകയോ, ടിക്കറ്റുകൾ നേരത്തെ റിസർവ് ചെയ്യാൻ കഴിയാതിരിക്കുകയോ, അവസാന നിമിഷം ബുക്കിംഗ് ആവശ്യമായി വരികയോ ചെയ്താൽ ഈ ഓപ്ഷൻ നിങ്ങൾക്ക് സഹായകരമാകുന്നു.

ALSO READ: വന്ദേഭാരതിൽ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ; ഇതറിഞ്ഞ് ടിക്കറ്റെടുക്കണേ

ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിലവിലെ ബുക്കിംഗ് ആരംഭിക്കുകയും അന്തിമ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതുവരെ ഈ ബുക്കിങ്ങ് നിങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും. സാധാരണയായി, ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പാണ് ഈ അന്തിമ ചാർട്ട് തയ്യാറാക്കുന്നത്. അതിനാൽ ടിക്കറ്റ് നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കുകയില്ലായിരുന്നു.

എന്നാൽ നിലവിലുള്ള സൗകര്യത്തിലൂടെ നിങ്ങൾക്ക് ടിക്കറ്റുകൾ രണ്ട് തരത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഓൺലൈനായോ ഈ ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനുകളിലെ കറന്റ് റിസർവേഷൻ കൗണ്ടറുകളിൽ നേരിട്ടും ഈ സൗകര്യം ലഭ്യമാകും.

എന്നാൽ ഈ സൗകര്യം നിങ്ങൾക്ക് ഉപയോ​ഗിക്കണമെങ്കിൽ ആദ്യം തിരഞ്ഞെടുക്കുന്ന ട്രെയിനിൻ്റെ സീറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. അതിനാൽ കറൻ്റ് അവൈലബിൾ എന്ന ഓപ്ഷൻ നോക്കി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിന് അധിക നിരക്കൊന്നും ഈടാക്കുന്നില്ല എന്നതാണ്. സ്ലീപ്പർ, എസി എന്നിവയുൾപ്പെടെ എല്ലാ ക്ലാസുകളിലും ഈ സൗകര്യത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.