5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Walking Tips: 60 വയസ്സിനു ശേഷം സ്ത്രീകൾ എത്ര ദുരം നടക്കണം? പഠനം പറയുന്നത് ഇങ്ങനെ

Women Health Tips After The Age Of 60: പ്രായമാകുമ്പോഴുള്ള പല രോ​ഗങ്ങളും ചെറുക്കാൻ പ്രധാനമായി വേണ്ടത് വ്യയാമമാണ്. അത്തരത്തിൽ വാർദ്ധക്യത്തെയും വാർദ്ധക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെയും മറികടക്കാൻ നടത്തം ഒരു ​ഗുണകരമായ മാർ​ഗമാണ്. ഓരോ പ്രയാത്തിലുള്ളവരും അവരുടെ ആരോ​ഗ്യത്തിനനുസരിച്ച് വ്യായാമത്തിൽ മാറ്റം വരുത്തേണ്ടതാണ്.

Walking Tips: 60 വയസ്സിനു ശേഷം സ്ത്രീകൾ എത്ര ദുരം നടക്കണം? പഠനം പറയുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 07 Feb 2025 12:02 PM

ദിവസവും രാവിലെയോ വൈകിട്ടോ നടക്കുക എന്നത് നമ്മുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. പ്രായമായവരോ ചെറുപ്പക്കാരോ എന്നില്ലാതെ എല്ലാവർക്കും ശീലമാക്കാവുന്ന ഒരു വ്യായാമമാണ് ഇത്. നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് നടത്തം. പ്രായമാകുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ആരോ​ഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മാനസികമായും ശാരീരകമായും നമ്മൾ ഊർജ്ജം കൈവരിക്കേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.

പ്രായമാകുമ്പോഴുള്ള പല രോ​ഗങ്ങളും ചെറുക്കാൻ പ്രധാനമായി വേണ്ടത് വ്യയാമമാണ്. അത്തരത്തിൽ വാർദ്ധക്യത്തെയും വാർദ്ധക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെയും മറികടക്കാൻ നടത്തം ഒരു ​ഗുണകരമായ മാർ​ഗമാണ്. ഓരോ പ്രയാത്തിലുള്ളവരും അവരുടെ ആരോ​ഗ്യത്തിനനുസരിച്ച് വ്യായാമത്തിൽ മാറ്റം വരുത്തേണ്ടതാണ്. പുതിയ പഠനനമനുസരിച്ച് 60 വയസ്സിനു മുകളിൽ പ്രായമായ സ്ത്രീകൾ എത്ര ദൂരം നടക്കണം എന്ന കാര്യത്തിൽ ചില വിശദമായ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

60 വയസ്സിനു ശേഷം സ്ത്രീകൾ നടക്കേണ്ടത്

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും നടക്കുന്നതിൻ്റെ ​ഗുണങ്ങൾ വളരെ വലുതാണ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സന്തോഷകരമായ ഹോർമോണുകളെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള ശാരീരിക ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവ് വ്യായാമം വിഷാദം, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കും.

ജാമ്മാ കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച്, പ്രതിദിനം 70 മിനിറ്റിൽ കൂടുതൽ കഠിനമല്ലാത്ത ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീകളിൽ അസുഖത്തിനുള്ള സാധ്യത 12 ശതമാനം കുറവാണെന്ന് കണ്ടെത്തി. 30 മിനിറ്റ് മിതമായതോ കഠിനമോ ആയ വ്യായാമത്തിൽ ഏർപ്പെട്ട സ്ത്രീകൾക്ക് 16 ശതമാനം രോ​ഗവ്യാപനത്തിനുള്ള സാധ്യത കുറഞ്ഞു കാണുന്നു.

63 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ഹൃദയാഘാതം പോലുള്ള രോ​ഗങ്ങളുടെ സാധ്യത 26 ശതമാനം കുറയ്ക്കുന്നതിന്, ഒരു ദിവസം 3,600 ചുവടുകളാണ് നടക്കേണ്ടത്. എല്ലാ ദിവസവും 15–30 മിനിറ്റ് സമയം വേഗത്തിലുള്ള നടത്തം ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത 18 ശതമാനം കുറയ്ക്കുന്നതായി പഠനം പറയുന്നു.