AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Skincare Tips: ഉറക്കം, ഇടയ്ക്കിടെ കഴുകുക; വിലകൂടിയവ വലിച്ചെറിയൂ, മുഖം തിളങ്ങാൻ ചെയ്യേണ്ടത്

Skin Glowing Tips: നിങ്ങൾ മേക്കപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ബ്രഷുകളും സ്പോഞ്ചുകളും ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. മറ്റാരുമായും അവ പങ്കിടരുത്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മേക്കപ്പ് മാറ്റി മുഖം വൃത്തിയാക്കുക. മറ്റൊന്ന് ആവശ്യത്തിന് ഉറങ്ങുക എന്നതാണ്.

neethu-vijayan
Neethu Vijayan | Published: 04 Dec 2025 13:06 PM
ചർമ്മസംരക്ഷണത്തിൽ രാസവസ്തുക്കളടങ്ങിയ ഉല്പന്നങ്ങൾക്ക് ഇന്നത്തെ തലമുറ വലിയ പ്രാധാന്യമാണ് നൽകുന്നത്. സെലിബ്രിറ്റികളെ വച്ചുള്ള പല പരസ്യങ്ങളും ഇത്തരത്തിൽ ആളുകളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ ഇത്തരം ഉല്പന്നങ്ങൾ എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. കൂടാതെ ഇവ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുകയും വാർദ്ധക്ക്യ ലക്ഷണങ്ങൾ നേരത്തെ തന്നെ പ്രകടമാകാൻ കാരണമാവുകയും ചെയ്യുന്നു. മുഖക്കുരു, തിണർപ്പ്  പോലുള്ള അലർജിക്കും കാരണമാകും. (Image Credits: Getty Images)

1 / 5
എന്നാൽ നിങ്ങളുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം പ്രശ്നങ്ങളെ നേരിടാനാകുമെന്ന് എത്ര പേർക്ക് അറിയാം. അല്പം ശ്രദ്ധിച്ചാൽ കൂടുതൽ ഭം​ഗിയുള്ള തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാനാകും. കൈകൾ ഉപയോഗിച്ച് ചെറു ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ചെയ്യുക. സ്‌ക്രബ്ബ് ചെയ്യുന്നത് ഒഴിവാക്കുക. (Image Credits: Getty Images)

2 / 5
നിങ്ങൾക്ക് അനുയോജ്യമായ മോയ്‌സ്ചറൈസർ ഉപയോഗിക്കുക. മുഖക്കുരു വരാൻ സാധ്യതയുണ്ടെങ്കിൽ, എണ്ണമയമില്ലാത്ത മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുക. സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കുക. എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോ​ഗിക്കുക. സൂര്യതാപം ഏൽക്കുന്നതിലൂടെ ടാനിം​ങ് ഉണ്ടാവുകയും ചർമ്മത്തിൽ വാർദ്ധക്ക്യ ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും. (Image Credits: Getty Images)

3 / 5
നിങ്ങൾ മേക്കപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ബ്രഷുകളും സ്പോഞ്ചുകളും ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. മറ്റാരുമായും അവ പങ്കിടരുത്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മേക്കപ്പ് മാറ്റി മുഖം വൃത്തിയാക്കുക. മറ്റൊന്ന് ആവശ്യത്തിന് ഉറങ്ങുക എന്നതാണ്. വളരെ കുറച്ച്  ഉറങ്ങുന്ന ആളുകളിൽ സമ്മർദ്ദത്തിനും അതിലൂടെ മുഖക്കുരു ഉണ്ടാകാനും കാരണമാകും.(Image Credits: Getty Images)

4 / 5
സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. മുഖക്കുരു, എക്സിമ തുടങ്ങിയ ചർമ്മ അവസ്ഥകളെ സമ്മർദ്ദം കൂടുതൽ വഷളാക്കും.  വ്യായാമം നിങ്ങളെ ഉറങ്ങാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വറുത്തതോ പഞ്ചസാര കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ അവ ഒഴിവാക്കുക.  (Image Credits: Getty Images)

5 / 5