AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Llifestyle Diseases: കേരളത്തിൽ 45% ആളുകൾ കാൻസർ രോ​ഗങ്ങൾക്ക് ഇരയാകും; സർക്കാർ സർവേ

Kerala Lifestyle Diseases Survey: 'ആർദ്രം' ആരോഗ്യ ദൗത്യത്തിന്റെ കീഴിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് ഘട്ടങ്ങളായാണ് പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ 30 വയസ്സിന് മുകളിലുള്ള 1.54 കോടി ആളുകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിത്. രണ്ടാം ഘട്ടത്തിൽ ഒരു കോടി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയതായും കേരള ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

Llifestyle Diseases: കേരളത്തിൽ 45% ആളുകൾ കാൻസർ രോ​ഗങ്ങൾക്ക് ഇരയാകും; സർക്കാർ സർവേ
Represental Image Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 07 Feb 2025 09:12 AM

കേരളത്തിൽ 45 ശതമാനം ആളുകളും കാൻസർ പേലുള്ള ജീവിത ശൈലീരോ​ഗങ്ങൾക്ക് ഇരയാകുമെന്ന് സർക്കാർ സർവേ റിപ്പോർട്ട്. സംസ്ഥാനത്തെ ഒരു കോടി ജനങ്ങളിൽ നടത്തിയ ആരോഗ്യ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയരായവരിൽ 45 ശതമാനത്തോളം പേർ ജീവിതശൈലി രോഗങ്ങൾക്ക് ഭാവിയിൽ ഇരയായേക്കാമെന്നാണ് കണ്ടെത്തൽ.

‘ആർദ്രം’ ആരോഗ്യ ദൗത്യത്തിന്റെ കീഴിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലി രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് ഘട്ടങ്ങളായാണ് പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ 30 വയസ്സിന് മുകളിലുള്ള 1.54 കോടി ആളുകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിത്. രണ്ടാം ഘട്ടത്തിൽ ഒരു കോടി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയതായും കേരള ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

രണ്ടാഘട്ട പരിശോധനയിൽ 44.85 ശതമാനം പേർക്ക് ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്. അവരിൽ 13.35 ശതമാനം പേർക്ക് ബിപിയും 8.82 ശതമാനം പേർക്ക് പ്രമേഹവും ആറ് ശതമാനം പേർക്ക് രണ്ടുംകൂടിയും കണ്ടെത്തി. 2.03 ലക്ഷം പേർക്കാണ് ഇവരിൽ കാൻസർ വരാനുള്ള സാധ്യത കണ്ടെത്തിയത്. ഇവരെ തുടർപരിശോധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കാൻസർ രോ​ഗ സാധ്യതയുള്ളവരിൽ 1.25 ലക്ഷം ആളുകളോട് സ്തനാർബുദ പരിശോധനയ്ക്ക് വിധേയമാകാനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

വാർഷിക ആരോഗ്യ സർവേകൾ നടത്തി ഇത്തരം രോഗാവസ്ഥ കുറയ്ക്കുകയാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നടത്തിയ പരിശോധനകളിൽ 11 ലക്ഷം പേർക്ക് വിവിധ തരം കാൻസറുകൾ ബാധിക്കാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് 1.90 ലക്ഷം പേർ മാത്രമാണ് തുടർ പരിശോധനയ്ക്ക് വിധേയരായിരിക്കുന്നത്.

2020 ൽ ഡയാലിസിസിന് വിധേയരായ രോഗികളുടെ എണ്ണം 43,740 ആണ്. 2021 ൽ 91,759 രോഗികളുമായി ഈ കണക്ക് ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. 2022 ൽ 1,30,633, 2023 ൽ 1,93,281 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷങ്ങളിലെ ഡയാലിസിന് വിധേയരായവരുടെ കണക്കുകൾ. സംസ്ഥാനത്തെ വൃക്കരോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ 341 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രമേഹ രോ​ഗികളുടെ വർദ്ധനവാണ് ഡയാലിസിസ് കണക്കിൽ ഇത്രയധികം വർദ്ധനവുണ്ടാകാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യ ഡയബറ്റിസ്-17 (ICMR-INDAAB-17) പഠനമനുസരിച്ച്, ഇന്ത്യയിൽ പ്രമേഹത്തിന്റെ വ്യാപനം 11.4 ശതമാനവും സംസ്ഥാനത്ത് 23.6 ശതമാനവുമാണ്.