Railway Tour Packages: ന്യൂഇയർ ഇങ്ങെത്തി… വമ്പൻ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിലും സ്റ്റോപ്പുകൾ
Railway Budget Tour Packages: കേരളത്തിലുള്ള വിനോദസഞ്ചാരികൾക്ക് കൂടി പ്രയോജനകരമാകുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണം. ഗോവ, മുംബൈ, അജന്താ-എല്ലോറ, ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നിങ്ങൾ യാത്രയുടെ ഭാഗമായി നിങ്ങൾക്ക് സന്ദർശിക്കാനാകുക.
പുതുവർഷം ഇങ്ങെത്തിയതോടെ എവിടേക്ക് യാത്ര പോകണമെന്ന കൺഫ്യൂഷനിലാണ് പലരും. കുട്ടികളുമായും കുടുംബവുമായും സുഹൃത്തുക്കളുമായും യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളും ടൂർ പാക്കേജുകളും ഒട്ടനവധിയാണ്. ഇതിൽ നിങ്ങൾ അനുയോജ്യമായവ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത്തരത്തിൽ ബജറ്റ് സൗഹൃദപരമായി ഇന്ത്യൻ റെയിൽവേ അടുത്തിടെയൊരു പാക്കേജ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ടൂർ ടൈംസുമായി സഹകരിച്ചാണ് നിങ്ങൾക്ക് മുന്നിലെത്തുന്നത്. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര- സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ ട്രിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഒമ്പത് ദിവസം നീളുന്ന യാത്ര ഡിസംബർ 27നാണ് ആരംഭിക്കുന്നത്. ഗോവ, മുംബൈ, അജന്താ-എല്ലോറ, ലോണവാല ഉൾപ്പെടുന്ന രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നിങ്ങൾ യാത്രയുടെ ഭാഗമായി നിങ്ങൾക്ക് സന്ദർശിക്കാനാകുക.
കേരളത്തിലുള്ള വിനോദസഞ്ചാരികൾക്ക് കൂടി പ്രയോജനകരമാകുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണം. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപുണ്ടാകും.
Also Read: കെഎസ്ആർടിസി ഡിസംബർ പാക്കേജ് എത്തീട്ടോ…; സ്ഥലങ്ങൾ ഇവയെല്ലാം
യാത്രയിലുടനീളം യാത്രക്കാരുടെ ഇൻഷുറൻസ്, താമസസൗകര്യം, ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള ഗതാഗതം, ദക്ഷിണേന്ത്യൻ ഭക്ഷണ വിഭവങ്ങൾ എന്നിവയും റെയിൽവെ വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എൽടിസി/എൽഎഫ്‌സി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് മുംബൈയിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരവും ഈ യാത്രയിലൂടെ ലഭിക്കും.
ഈ യാത്രയിൽ സ്ലീപ്പർ ക്ലാസാണ് നിങ്ങൾ ബുക്ക് ചെയ്യുന്നതെങ്കിൽ 20,500 രൂപയും തേർഡ് എസിക്ക് 29,950 രൂപയും സെക്കൻഡ് എസിക്ക് 37,650 രൂപയും ഫസ്റ്റ് എസിക്ക് 45,600 രൂപയുമാണ് നിരക്കുകൾ ഈടാക്കുക. യാത്രയുമായി ബന്ധപ്പെട്ട ബുക്കിംഗിനും മറ്റും വിശദമായ വിവരങ്ങൾക്കും www.tourtimes.in സന്ദർശിക്കുകയോ 7305858585 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.