AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jaggery: ശർക്കര ശുദ്ധമാണോ? മായം തിരിച്ചറിയാൻ വീട്ടിൽ തന്നെ വഴിയുണ്ട്

How to Check Jaggery Purity: വിപണിയിൽ കിട്ടുന്ന ശർക്കരയിൽ ചോക്ക് പൊടി, കൃത്രിമ പൊടികളൊക്കെ കലർന്നേക്കാം. ഇത് പതിയെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കും. എന്നാലിനി ടെൻഷൻ വേണ്ട, വിട്ടിലിരുന്ന് തന്നെ ശർക്കര ശുദ്ധമാണോ എന്ന് കണ്ടെത്താൻ സാധിക്കും. ചില പൊടിക്കൈകൾ ഇതാ....

Jaggery: ശർക്കര ശുദ്ധമാണോ? മായം തിരിച്ചറിയാൻ വീട്ടിൽ തന്നെ വഴിയുണ്ട്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Apr 2026 | 03:40 PM

അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒരുല ഭക്ഷ്യവസ്തുവാണ് ശർക്കര. പായസം ഉണ്ടാക്കുവാനും മറ്റ് മധുരപലഹാരങ്ങൾക്കും ശർക്കര പ്രധാനിയാണ്. എന്നാൽ ഇന്ന് ശർക്കര കടകളിൽ നിന്ന് വിശ്വസിച്ച് വാങ്ങാൻ സാധിക്കുമോ? വിപണിയിൽ കിട്ടുന്ന ശർക്കരയിൽ ചോക്ക് പൊടി, കൃത്രിമ പൊടികളൊക്കെ കലർന്നേക്കാം. ഇത് പതിയെ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കും. എന്നാലിനി ടെൻഷൻ വേണ്ട, വിട്ടിലിരുന്ന് തന്നെ ശർക്കര ശുദ്ധമാണോ എന്ന് കണ്ടെത്താൻ സാധിക്കും. ചില പൊടിക്കൈകൾ ഇതാ….

ശർക്കര ശുദ്ധമാണോ എന്ന് കണ്ടെത്താനുള്ള വഴികൾ

വെള്ളമുപയോ​ഗിച്ച് ശർക്കരയിലെ മായം കണ്ടെത്താൻ സാധിക്കാം. അതിനായി ആദ്യം ഒരു ​ഗ്ലാസ് വെള്ളമെടുക്കുക. ഇതിലേക്ക് ചെറിയൊരു കഷ്ണം ശർക്കര ഇടുക. വെള്ളത്തിന്റെ അടിയിലേക്ക് ശർക്കര സാവധാനം താഴ്ന്ന് പോവുകയും പതുക്കെ അലിഞ്ഞുചേരുകയും ചെയ്താൽ ശുദ്ധമാണെന്ന് ഉറപ്പിക്കാം. എന്നാൽ, വളരെ പെട്ടെന്ന് അലിയുകയും മുകളിൽ ഒരു വെളുത്ത പാടയോ അടിയിൽ പൊടിയുടെ അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ അതിൽ മായം ചേർന്നിട്ടുണ്ട്.

അതുപോലെ ഒരു ചെറിയ കഷ്ണം ശർക്കരയിൽ അല്പം നാരങ്ങാനീരോ വിനാ​ഗിരിയോ ഒഴിക്കുക. ശർക്കരയിൽ നിന്ന് കുമിളകൾ വരികയാണെങ്കിൽ അതിൽ വാഷിങ് സോഡയുടെ സാനിധ്യം ഉണ്ടാകും. ശു​ദ്ധമായ ശർക്കരയിൽ നിന്ന് ഇത്തരത്തിൽ കുമിളകൾ വരാറില്ല. അതിനാൽ ഈ വഴിയും നിങ്ങൾക്ക് പരിശോധിക്കാം.

ALSO READ: എസി മുറിയിലെ ഉറക്കം നിങ്ങളെ രോഗിയാക്കുന്നോ? പനിയും ശ്വാസതടസ്സവും ശ്രദ്ധിക്കണം

ശർക്കരയുടെ രൂപവും നിറവും നോക്കി അവ ശുദ്ധമാണോ, മായം ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും. ശുദ്ധമായ ശർക്കര സാധാരണയായി കടും ബ്രൗൺ നിറത്തിലായിരിക്കും. തൊട്ടുനോക്കിയാൽ അല്പം പരുക്കനായും പശപ്പുള്ളതായും തോന്നും. എന്നാൽ, വിപണിയിൽ കാണുന്ന ഇളം മഞ്ഞ നിറത്തോടുള്ള ശർക്കരയിൽ മായം ചേർക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ ഇവ തൊടുമ്പോൾ മിനുസമുള്ളതായും കടുപ്പമേറിയതായും തോന്നും.

ശർക്കരയുടെ ആരോ​ഗ്യ​ഗുണങ്ങൾ

അടുക്കളയിൽ സ്ഥിരസാനിധ്യമായ ശർക്കര ആരോ​ഗ്യത്തിനും ഏറെ ​ഗുണകരമാണ്. ഭക്ഷണത്തിന് ശേഷം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുന്നത് ദഹനം മെച്ചചപ്പെടുത്തുമെന്ന് പറയാറുണ്ട്. അതുപോലെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കും. ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രോ​ഗങ്ങളെ പ്രതിരോധിക്കാൻ അവ സഹായിക്കുന്നു. അയൺ , ഫോളേറ്റ് വിളർച്ച തടയുകയും ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ ശർക്കര അമിതമായി കഴിക്കുന്നത് ​ഗുണത്തേക്കാൾ ദോഷം ചെയ്യും. ശർക്കരയിൽ ഉയർന്ന അളവിൽ സുക്രോസ് ഉണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിച്ചേക്കും. അതിനാൽ പ്രമേഹരോഗികൾ ശർക്കര ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം ഉപയോ​ഗിക്കേണ്ടത്. അതുപോലെ ഇവയിൽ കലോറി കൂടുതലാണ്. അതുകൊണ്ട് പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോ​ഗിച്ച് അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിച്ചേക്കും.

ചിലർക്ക് ശർക്കര ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. മൂക്കൊലിപ്പ്, ചുമ, വയറുവേദന, ചർമ്മത്തിൽ തടിപ്പുകൾ തുടങ്ങിയ അലർജി പ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാൽ, ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമാകാതെ ശ്രദ്ധിക്കുക. കഴിവതും ശുദ്ധമായ ശർക്കര ഉപയോ​ഗിക്കുക.

Follow Us