Asparagus Bea: ഇങ്ങനെ പയർ കൃഷി ചെയ്താൽ നൂറ്മേനി ഉറപ്പ്; മഴയായാലും വെയിലായാലും പ്രശ്നമില്ല!

How to Cultivate Asparagus Beans: ധാരാളം ആരോഗ്യഗുണങ്ങളുള്ളതിനാൽ പയറിന് വലിയ വിപണി സാധ്യതയുണ്ട്. കാർബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിൻ എ, ബി, സി എന്നിവയാൽ ഇവ സമ്പന്നമാണ്. വീട്ടുമുറ്റത്തിലോ മട്ടുപ്പാവിലോ പയർ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വളരെ എളുപ്പത്തിൽ പയർ കൃഷി എങ്ങനെ ചെയ്യാമെന്ന് നോക്കിയാലോ....

Asparagus Bea: ഇങ്ങനെ പയർ കൃഷി ചെയ്താൽ നൂറ്മേനി  ഉറപ്പ്; മഴയായാലും വെയിലായാലും പ്രശ്നമില്ല!

പ്രതീകാത്മക ചിത്രം

Published: 

15 Jun 2026 | 09:05 PM

കേരളത്തിലെ എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ അനുയോജ്യമായ പച്ചക്കറിയാണ് പയർ. മഴയായാലും വെയിലായാലും ധൈര്യമായി നിങ്ങൾക്ക് പയർ കൃഷി ചെയ്യാം. ധാരാളം ആരോഗ്യഗുണങ്ങളുള്ളതിനാൽ പയറിന് വലിയ വിപണി സാധ്യതയുണ്ട്. കാർബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിൻ എ, ബി, സി എന്നിവയാൽ ഇവ സമ്പന്നമാണ്. വീട്ടുമുറ്റത്തിലോ മട്ടുപ്പാവിലോ പയർ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വളരെ എളുപ്പത്തിൽ പയർ കൃഷി എങ്ങനെ ചെയ്യാമെന്ന് നോക്കിയാലോ….

അനുയോജ്യമായ ഇനങ്ങൾ

പയർ കൃഷി ചെയ്യുന്നതിന്റെ ആദ്യത്തെ ഘട്ടം അനുയോജ്യമായ ഇനം തിരഞ്ഞെടുക്കുക എന്നതാണ്. കുറ്റിപ്പയർ, വള്ളിപ്പയർ എന്നിങ്ങനെ രണ്ട് തരത്തിലുള്ള പയറുകളാണ് സാധാരണയായി നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നത്. കുറ്റിപ്പയറിൽ ഗോമതി, അനശ്വര, ഭാഗ്യലക്ഷ്മി, കനകമണി, അർക്ക ഗരിമ തുടങ്ങിയ ഇനങ്ങളുണ്ട്. കുരുത്തോലപ്പയർ, കൈരളി, വരുൺ, മഞ്ചേരി ലോക്കൽ, ലോല, ശാരിക, മാലിക എന്നിങ്ങനെയാണ് വള്ളിപ്പയർ ഇനങ്ങൾ.  പോഷകഗുണങ്ങൾ ഏറെയുള്ള ചതുരപ്പയർ, പതിനെട്ടുമണിയൻ പയർ എന്നിവയും തിരഞ്ഞെടുക്കാവുന്നതാണ്.

അനുയോജ്യമായ സമയം

പയർ കൃഷി ചെയ്യാൻ പ്രത്യേകമായ സമയമില്ല. ഏത് കാലാവസ്ഥയിലും ധൈര്യമായി കൃഷി ചെയ്യാം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് നെൽപ്പാടങ്ങളിൽ രണ്ടാം വിളയ്ക്ക് ശേഷം പയർ നടാൻ ഏറ്റവും മികച്ചതാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കഞ്ഞിക്കുഴി പയർ പോലുള്ള ഇനങ്ങൾ തനിവിളയായി നടാം. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി വളർത്താവുന്നതാണ്.

ALSO READ: മുറ്റത്തോ ടെറസിലോ ഒരിത്തിരി സ്ഥലം ഉണ്ടോ? ഡ്രാഗൺ ഫ്രൂട്ട് വളർത്തി ലാഭം കൊയ്താലോ…

മണ്ണൊരുക്കലും നടീലും

മണ്ണ് നന്നായി കിളച്ച് കട്ടകളെല്ലാം പൊടിച്ച ശേഷമാണ് വിത്ത് നടേണ്ടത്. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാൻ കുമ്മായം ചേർത്ത് കൊടുക്കാം. കുമ്മായം ചേർത്താൽ, 10 ദിവസത്തിന് ശേഷം മാത്രമേ വിത്ത് നടാവൂ. ചാണകപ്പൊടിയോ കോഴിവളമോ അടിവളമായി നൽകാം. രോഗങ്ങളെ പ്രതിരോധിക്കാൻ, വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്പ് വേപ്പിൻ പിണ്ണാക്കും സ്യൂഡോമോണസും അളവനുസരിച്ച് നൽകാവുന്നതാണ്.

പയറിന് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാം. രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുത്ത് വേണം വിത്ത് നടാൻ. കഞ്ഞിവെള്ളത്തിലോ സാധാരണ വെള്ളത്തിലോ റൈസോബിയം കലക്കി അതിൽ പയർ വിത്തുകൾ മുക്കിയെടുത്ത ശേഷം തണലത്തിട്ട് ഉണക്കി നടാവുന്നതാണ്. 10-15 ദിവസത്തെ ഇടവേളകളിൽ ജൈവവളം ചേർക്കാം.

പരിചരണം

പയറിന് ഈർപ്പം ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. വേനൽക്കാലത്ത് ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക. വള്ളിപ്പയറുകൾ നാലഞ്ചില പ്രായമാകുമ്പോൾ തന്നെ ഈർക്കിലുകളോ കമ്പുകളോ കുത്തിക്കൊടുക്കണം. തുടർന്ന് ഇവ പന്തലിലേക്ക് പടർത്തുക. കുറ്റിപ്പയറാണെങ്കിൽ പന്തൽ ആവശ്യമില്ല. വിത്ത് മുളച്ച് 15 ദിവസത്തിന് ശേഷം വളപ്രയോഗം തുടങ്ങാം.  ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ഗോമൂത്രം, ഫിഷ് അമിനോ ആസിഡ് അല്ലെങ്കിൽ കഞ്ഞിവെള്ളത്തിൽ ചാണകം കലക്കിയത് നൽകുന്നതും നല്ലതാണ്.

English Summary:

Asparagus bean or yardlong bean is a nutritious and easy-to-grow vegetable that thrives well in Kerala’s climate. The crop requires well-drained soil, adequate sunlight, and organic manure for good growth. Regular application of organic fertilizers, proper irrigation, and biological pest control help ensure a healthy harvest.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം