AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

E100 Fuel: ഇന്ധന വില പകുതിയായേക്കും! E100 സാധാരണക്കാർക്ക് നേട്ടമാകുന്നത് എങ്ങനെ?

Benefits of E100 Fuel: പെട്രോളിൽ 20% എഥനോൾ ബ്ലെൻഡ് ചെയ്യുക എന്ന ലക്ഷ്യം ഇന്ത്യ നേടിക്കഴിഞ്ഞു. ഇത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുകയും ഒരു ലക്ഷം കോടി രൂപയിലധികം ലാഭിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ എഥനോൾ ഉപയോഗം സാധാരണക്കാർക്ക് എങ്ങനെ നേട്ടമാകുമെന്ന് അറിയാമോ?

E100 Fuel: ഇന്ധന വില പകുതിയായേക്കും! E100 സാധാരണക്കാർക്ക് നേട്ടമാകുന്നത് എങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 15 Jun 2026 | 02:52 PM

നൂറ് ശതമാനം എഥനോൾ ഇന്ധനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ഫ്ലെക്സ് ഫ്യുവൽ സാങ്കേതിക വിദ്യ ലഭ്യമായിരിക്കുന്ന വാഹനങ്ങളിൽ ഇനി മുതൽ E 100 ( എഥനോൾ ) ഉപയോഗിക്കാമെന്ന് കേന്ദ്ര റോഡ് – ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പെട്രോളിൽ 20% എഥനോൾ ബ്ലെൻഡ് ചെയ്യുക എന്ന ലക്ഷ്യം ഇന്ത്യ നേടിക്കഴിഞ്ഞു. ഇത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുകയും ഒരു ലക്ഷം കോടി രൂപയിലധികം ലാഭിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ എഥനോൾ ഉപയോഗം സാധാരണക്കാർക്ക് എങ്ങനെ നേട്ടമാകുമെന്ന് അറിയാമോ? വിശദമായി പരിശോധിക്കാം …

E 20, E 100 വ്യത്യാസമെന്ത്?

പെട്രോളിൽ 20% എഥനോൾ ബ്ലെൻഡ് ചെയ്യുന്നതാണ് E 20 പെട്രോൾ. 100% എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നതാണ് E 100 ഫ്യുവൽ. നിലവിൽ രാജ്യത്തെ പമ്പുകളിൽ E 20 ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനകം നിരവധി കമ്പനികൾ E 100 ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് ഗഡ്കരി പറഞ്ഞത്. കൂടാതെ, ഇന്ത്യയിലുടനീളം പ്രത്യേക പെട്രോൾ പമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 2027 വർഷത്തോടെ ഇവ 5000 ആയി വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാർക്ക് നേട്ടമോ?

എഥനോൾ ഇന്ത്യയിൽ തന്നെ വലിയതോതിൽ ഉൽപാദിപ്പിക്കുന്നതിനാൽ പെട്രോളിനേക്കാൾ E100 ഇന്ധനത്തിന് വില കുറവായിരിക്കും. കരിമ്പ്, ചോളം, കേടു വന്ന ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ ഉല്പാദിപ്പിക്കുന്നത്. എഥനോൾ ബ്ലെൻഡ് ചെയ്ത ഫ്ലെക്സ് ഫ്യുവലിന്റെ വില പെട്രോളിനേക്കാൾ കുറവായതിനാൽ കിലോമീറ്റർ നിരക്കിൽ സാധാരണക്കാർക്ക് ലാഭമായിരിക്കും ഉണ്ടാകുന്നത്.

ALSO READ: കഠിനമായ വ‍ർക്കൗട്ടുകൾ ഇല്ല; എന്നിട്ടും മെസ്സിയെ ഫിറ്റാക്കി നിർത്തുന്ന ആ 5 ഭക്ഷണങ്ങൾ!

അതുപോലെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നാൽ എഥനോൾ
ഇന്ധനത്തെ അത് ബാധിക്കില്ല. ഇതിലൂടെ അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർധനവിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം ലഭിക്കും. പൂർണമായും എഥനോളിലേക്ക് മാറുന്നത് ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലുള്ള ആശ്രിതത്ത്വം കുറയ്ക്കും. കണക്കുകൾ പ്രകാരം, ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ 88 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ എഥനോൾ ഉപയോഗം സർക്കാരിന് ഇറക്കുമതി ബില്ലിൽ വനതോതിൽ ആശ്വാസം നൽകുകയും വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നതാണ് മറ്റൊരു ഗുണം കർഷകർക്ക് നേട്ടവും ഗ്രാമീണ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഇതിലൂടെ ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ കുറയ്ക്കാനും, വിലക്കയറ്റം നിയന്ത്രിക്കാനും ഇവ സഹായിക്കും.

പ്രശ്നം എവിടെ?

പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ എഥനോൾ അധിഷ്ഠിത ഇന്ധനത്തിൽ മൈലേജ് കുറവായിരിക്കുമെന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ്ജ സാന്ദ്രത കുറവായതിനാൽ മൈലേജ് 15% മുതൽ 20% വരെ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ,  ഈ വിഷയത്തിൽ ഗവേഷണങ്ങളും, സാങ്കേതിക വിദ്യകളും വികാസം പ്രാപിക്കുകയാണ്. അതുകൊണ്ട് തന്നെ പരിഹാരം ഉടനെ കണ്ടെത്തുമെന്നാണ് വിലയിരുത്തൽ.

English Summary:

Central Government sees E100 as a way to reduce dependence on imported crude oil, improve energy security, and support farmers. For consumers, E100 could potentially become cheaper than petrol because ethanol is domestically produced.

Follow Us