AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Breastfeeding: പാലൂട്ടുമ്പോൾ വേദന ഉണ്ടോ?; പരിഹരിക്കാം, അമ്മമാർ ശ്രദ്ധിക്കണ്ടത് എന്തെല്ലാം

Pain During Breastfeeding: ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാനും സാധിക്കും. മുലയൂട്ടുന്ന സമയത്ത് അമ്മമാർക്ക് വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതിൻ്റെ കാരണം മനസ്സിലാക്കുകയും ശരിയായ പരിഹാരം സ്വീകരിക്കുകയും ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കുന്നു.

Breastfeeding: പാലൂട്ടുമ്പോൾ വേദന ഉണ്ടോ?; പരിഹരിക്കാം, അമ്മമാർ ശ്രദ്ധിക്കണ്ടത് എന്തെല്ലാം
BreastfeedingImage Credit source: Alexandr Kolesnikov/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 20 Sep 2025 | 03:58 PM

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് സങ്കീർണമായ പ്രക്രിയയാണ്. ഗർഭധാരണത്തിന് ശേഷം പ്രസവം, മുലയൂട്ടൽ എന്നിങ്ങനെ പല ശാരീരിക ഘട്ടങ്ങളിലൂടെയുമാണ് ഒരു സ്ത്രീ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ആദ്യമായി അമ്മയാകുന്ന ഓരോ സ്ത്രീകളും അറി‍ഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. പലതരത്തിലുള്ള വെല്ലുവിളികളാണ് ഓരോ അമ്മമാരും നേരിടുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് കുഞ്ഞിന് മുലയൂട്ടുന്ന സമയത്താണ്.

എന്നാൽ ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാനും സാധിക്കും. മുലയൂട്ടുന്ന സമയത്ത് അമ്മമാർക്ക് വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതിൻ്റെ കാരണം മനസ്സിലാക്കുകയും ശരിയായ പരിഹാരം സ്വീകരിക്കുകയും ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കുന്നു. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പങ്കുരി ഗൗതം ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.

Also Read: കുട്ടികൾക്ക് പതിവായി ബിസ്ക്കറ്റും ചോക്ലേറ്റും നൽകാറുണ്ടോ? ഇത് കൂടി കേട്ടോളൂ

കാരണങ്ങൾ എന്തെല്ലാം?

തെറ്റായ മുലയൂട്ടൽ: ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് മുലയൂട്ടലിന്റെ തെറ്റായ രീതിയാണ്. കുഞ്ഞ് തെറ്റായ രീതിയിലാണ് പാല് കുടിക്കുന്നതെങ്കിലോ, മുലക്കണ്ണിൽ അമിതമായ സമ്മർദ്ദം ചെലുത്തുമ്പോഴോ, വേദനയ്ക്ക് കാരണമാകുന്നു. സുഖപ്രദമായ സ്ഥാനത്ത് ഇരുന്ന് വേണം കുഞ്ഞിനെ പാലൂട്ടാൻ.

തുടർച്ചയായ മുലയൂട്ടൽ: ദീർഘനേരം മുലയൂട്ടുന്നതും പതിവായി മുലയൂട്ടുന്നതും മുലക്കണ്ണുകളിൽ വിള്ളലുകൾ അല്ലെങ്കിൽ വ്രണങ്ങൾക്ക് കാരണമാകും. ഇത് അമ്മയ്ക്ക് കടുത്ത അസ്വസ്ഥതയും ഉണ്ടാക്കുന്നു.

കുഞ്ഞിന് പാൽ നൽകുന്നതിന് മുമ്പും ശേഷവും മുലക്കണ്ണ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മുലക്കണ്ണ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. മുലക്കണ്ണുകളിൽ വീര്യം കൂടിയ സോപ്പുകളും ക്രീമുകളും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തണുപ്പിച്ചോ ചൂടുപിടിപ്പിച്ചോ മസാജ് ചെയ്യുന്നത് വഴി സ്‌തനങ്ങളിൽ അനുഭവപ്പെടുന്ന ചെറിയ വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കും. എന്നാൽ വേദന അധികഠിനമാകുകയോ പനി അനുഭവപ്പെടുകയും ചെയ്‌താൽ വൈദ്യസഹായം തേടുക. അമ്മമാർ അവരുടെ ഭക്ഷണക്രമത്തിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉൾപ്പെടുത്താനും മറക്കരുത്.

ഡോക്ടറുടെ അഭിപ്രായത്തിൽ, മുലക്കണ്ണിൽ രക്തസ്രാവമോ പഴുപ്പോ ഉണ്ടെങ്കിൽ അത് ഗുരുതരമായ അണുബാധയുടെ ലക്ഷണമായേക്കാം. ഇത് ഉടൻ തന്നെ ഡോക്ടറിനെ കാണിക്കേണ്ടതാണ്. കൂടാതെ ശരീരവേദനയോടൊപ്പം തുടർച്ചയായ പനി ഉണ്ടാവുന്നതും അവഗണിക്കരുത്.

 

Follow Us