AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാണാതായ അ‌ഞ്ച് വയസുകാര​ൻ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

Five-year-old boy found dead in a well at an abandoned house: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ അ‌ഞ്ചുവയസുകാരനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാറുവിളാകത്ത് വീട്ടിൽ ദിലീപ്- ശ്രുതി ദമ്പതിമാരുടെ മകൻ ദീപക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് അറിയിച്ച് രക്ഷിതാക്കൾ ബാലരാമപുരം പൊലീസിന് പരാതി നൽകിയിരുന്നു.

കാണാതായ അ‌ഞ്ച് വയസുകാര​ൻ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
Five Year Old Boy Found Dead In A Well At An Abandoned HouseImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Updated On: 20 Sep 2026 | 07:02 AM

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ അ‌ഞ്ചുവയസുകാരനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാറുവിളാകത്ത് വീട്ടിൽ ദിലീപ്- ശ്രുതി ദമ്പതിമാരുടെ മകൻ ദീപക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് അറിയിച്ച് രക്ഷിതാക്കൾ ബാലരാമപുരം പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്‌സിന്റെ സഹായത്തോടുകൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അ‌ന്വേഷണം ആരംഭിച്ചു.

സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി റോസ് ​ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിലെ മാങ്കുഴിയിൽ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. തൃശൂർ – കാഞ്ഞാണി – പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസാണ് ശനിയാഴ്ച ഉച്ചയോടെ ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിൽവച്ച് അപകടമുണ്ടാക്കിയത്. മനക്കൊടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത.

Also Read: വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു

അ‌നിത സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അതേദിശയിലെത്തിയ ബസ് അനിതയുടെ സ്കൂട്ടറിനെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ബസ് സ്കൂട്ടറിൽ ഇടിച്ചു. ഇതിനെ തുടർന്ന് അനിത ബസിനിടയിലേക്ക് ആണ് തെറിച്ച് വീണത്. അനിതയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു. തുടർന്ന് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

55 വയസുകാരന്റെ മരണം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

തിരുവനന്തപുരം: കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ബുധനാഴ്ചയാണ് ശ്രീകണ്ഠൻ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റ്‌മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെ ശ്രീകണ്ഠൻ നായരുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായി. പിന്നീട്, ശ്രീകണ്ഠേശ്വരം പാർക്കിന് സമീപത്തുനിന്നും രൂപക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

English Summary

A five-year-old boy who had gone missing from Kottukalkonam in Balaramapuram was found dead in the well of a nearby unoccupied house. The deceased, Deepak, was the son of Dilip and Sruthi, residents of Varuvilakathu House. His parents had lodged a complaint with the Balaramapuram police yesterday afternoon after the child went missing. The body was subsequently discovered in the well during a search conducted by the police.

Follow Us