AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Amit Shah Food Poisoning: ഭക്ഷ്യവിഷബാധ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും അസ്വസ്ഥതയും

Union Home Minister Amit Shah Food Poisoning: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി അദ്ദേഹം ശനിയാഴ്ച വൈകിട്ടോടെ തന്നെ ഡൽഹിയിലേക്ക് മടങ്ങി. ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. നിലവിൽ അദ്ദേഹം ആരോ​ഗ്യവാനാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Amit Shah Food Poisoning: ഭക്ഷ്യവിഷബാധ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും അസ്വസ്ഥതയും
Union Home Minister Amit ShahImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 20 Sep 2026 | 06:36 AM

ബെം​ഗളൂരു: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് കടുത്ത ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി അദ്ദേഹം ശനിയാഴ്ച വൈകിട്ടോടെ തന്നെ ഡൽഹിയിലേക്ക് മടങ്ങി. ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. നിലവിൽ അദ്ദേഹം ആരോ​ഗ്യവാനാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഹുബ്ബള്ളിയിലെ കെഎൽഇ ജ​ഗദ്​ഗുരു മെഡിക്കൽ കോളേജ്, കെഎൽഇ ആശുപത്രി എന്നിവയുടെ ഉദ്​ഘാടനത്തിനും ബെല​ഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ വെള്ളിയാഴ്ചയോടെ കർണാടകയിൽ എത്തിയത്. കർണാടകയിലെത്തിയ അദ്ദേഹം ഹോട്ടൽമുറിയിലാണ് തങ്ങിയത്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ ഏറ്റ് അദ്ദേഹത്തിന് ഛർദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഉടൻ തന്നെ ഡോക്ടർമാരെ വിദ​ഗ്ധ പരിശോധനയ്ക്കായി വിളിച്ചുവരുത്തി. തുടർന്ന് ഇവരുടെ നിർദേശപ്രകാരം അദ്ദേ​ഹം ​ഹോട്ടലിൽ തന്നെ വിശ്രമിക്കുകയായിരുന്നു.

ALSO READ: പ്രധാനമന്ത്രി മോദിയെ വിളിച്ച് യുഎഇ പ്രസിഡന്റ്‌

അമിത് ഷായുടെ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ബെല​ഗാവിയിലെ ചടങ്ങ് റദ്ദാക്കുകയും ചെയ്തു. കെഎൽഇ മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് വരാൻ കഴിയില്ലെന്ന് മുൻ എംപിയായ പ്രഭാകർ കോരെ സദസ്സിനെ അറിയിക്കുകയായിരുന്നു. തൻ്റെ അസ്വസ്ഥകൾ വെളിപ്പെടുത്തിയ അമിത് ഷായുടെ സന്ദേശവും അദ്ദേഹം സദസ്സിനെ കേൾപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു.

ഉദ്ഘാടന ചടങ്ങിന് എത്താനായില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുൻപ് അമിത് ഷാ കെഎൽഇ മെഡിക്കൽ കോളേജ് ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക നേതാക്കൾ അറിയിച്ചു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്ന ഹുബ്ബള്ളിയിലെ കെഎൽഇ ക്യാമ്പസുകളുടെ ഉദ്ഘാടനം മുൻ നിശ്ചയിച്ച പ്രകാരം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അമിത് ഷായുടെ അഭാവത്തിൽ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡോ. ശരൺ പ്രകാശ് പാട്ടീൽ കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി, മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹുബ്ബള്ളി ശ്രീ ജഗദ്ഗുരു മൂരുസവിരമഠത്തിലെ ശ്രീ ഗുരുസിദ്ധ രാജയോഗീന്ദ്ര സ്വാമികളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ പൂർത്തിയായത്.

English Summary:

Union Home Minister Amit Shah, who was visiting Karnataka to attend two events on Saturday, suffered from food poisoning. But now he is Perfect, senior BJP leader and central minister Pralhad Joshi said.

Follow Us