AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

 MAHINDRA XUV 7XO : സേഫ്റ്റിയിൽ നോ കോംപ്രമൈസ്! ക്രാഷ്ട്രസ്റ്റിൽ ഞെട്ടിച്ച് മഹീന്ദ്ര 7XO

MAHINDRA XUV 7XO Crash Test : പല ബ്രാൻഡുകളും ഇപ്പോഴാണ് സുരക്ഷയ്ക്ക് വലിയ മുൻഗണന നൽകാൻ തുടങ്ങിയത് എങ്കിൽ വർഷങ്ങൾക്കു മുമ്പ് തന്നെ സേഫ്റ്റിക്ക് മുഖ്യ പ്രാധാന്യം നൽകുന്ന ബ്രാൻഡ് ആണ് മഹീന്ദ്ര. ഇപ്പോഴിതാ മഹീന്ദ്രയുടെ ഫ്ലാഗ് ഷിപ്പ് മോഡൽ ആയ 7XO സുരക്ഷ ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഭാരത് എൻ ക്യാപ്

 MAHINDRA XUV 7XO : സേഫ്റ്റിയിൽ നോ കോംപ്രമൈസ്! ക്രാഷ്ട്രസ്റ്റിൽ ഞെട്ടിച്ച് മഹീന്ദ്ര 7XO
Mahindra Xuv 7xo In Bharat NcapImage Credit source: Instagram / Bharat Ncap
Amal KV
Amal KV | Updated On: 19 Sep 2026 | 11:56 PM

ഇന്നത്തെ വാഹന ഉപഭോക്താക്കളുടെ ആവശ്യകതകളിൽ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ മൈലേജും വിലയും സർവീസും ഒക്കെയാണ് കൂടുതൽ പേരും വാഹനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കാനുള്ള ഘടകങ്ങളായി വന്നിരുന്നത്. ഇപ്പോൾ അതിൽ നിന്നൊക്കെ മാറി ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മൈലേജിനും സർവീസിനും വിലയ്ക്കും പുറമേ സുരക്ഷ കൂടി വലിയൊരു മാനദണ്ഡമായി പലരും കാണുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ എല്ലാ ബ്രാൻഡുകളും തങ്ങളുടെ വാഹന മോഡലുകളുടെ സുരക്ഷ ഓരോ അപ്ഡേറ്റിലും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പല ബ്രാൻഡുകളും ഇപ്പോഴാണ് സുരക്ഷയ്ക്ക് വലിയ മുൻഗണന നൽകാൻ തുടങ്ങിയത് എങ്കിൽ വർഷങ്ങൾക്കു മുമ്പ് തന്നെ സേഫ്റ്റിക്ക് മുഖ്യ പ്രാധാന്യം നൽകുന്ന ബ്രാൻഡ് ആണ് മഹീന്ദ്ര. ഇപ്പോഴിതാ മഹീന്ദ്രയുടെ ഫ്ലാഗ് ഷിപ്പ് മോഡൽ ആയ 7XO സുരക്ഷ ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഭാരത് എൻ ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഈ വാഹനം മികച്ച റേറ്റിംഗ് ആയ ഫൈവ് സ്റ്റാർ സ്വന്തമാക്കിയിരിക്കുന്നത്.

Also Read: 34 കിലോ മീറ്റർ മൈലേജ്! ബലെനോയുടെ പുത്തൻ അപ്ഡേറ്റ്

പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ തന്നെ മികച്ച സുരക്ഷയാണ് ഈ വാഹനത്തിൽ ഉറപ്പാക്കിയിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 32 ൽ 30.7 6 സ്കോർ ആണ് ഈ വാഹനം നേടിയത്. കുട്ടികളുടെ സുരക്ഷയിലും വാഹനം മുന്നിൽ തന്നെയാണ്, 49 ൽ 44.97 സ്കോർ ആണ് ഈ വിഭാഗത്തിൽ 7XO സ്വന്തമാക്കിയിരിക്കുന്നത്. മുൻഭാഗം പോയി പിടിച്ചു ഉണ്ടാകുന്ന അപകടങ്ങളെ നേരിടുന്നതിൽ 16 ൽ 14. 76 സ്കോറും വശങ്ങളിൽ നിന്നുള്ള ആഘാതം തടയുന്നതിൽ 16 ൽ 16 പോയിന്റും ഈ എസ് യു വി വാഹനം സ്വന്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്നിൽ എയർബാഗുകളും വശങ്ങളിൽ കർട്ടൻ എയർബാഗും ആണ് സുരക്ഷയ്ക്കായി ഘടിപ്പിച്ചിരിക്കുന്നത്.

540 ഡിഗ്രി വ്യൂ ഉള്ള ക്യാമറ സംവിധാനമാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ലെവൽ ടു അഡാസ് ഉൾപ്പെടെയുള്ള മറ്റു സുരക്ഷാക്രമീകരണങ്ങളും ഈ വാഹനത്തിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് തുടങ്ങിയവ അഡാസിൽ ഉൾപ്പെടുന്നു. മഹീന്ദ്ര XUV 700 ലെ മെക്കാനിക്കൽ സംവിധാനങ്ങൾ തന്നെയാണ് ഈ മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളിലാണ് ഈ വാഹനം എത്തുന്നത്.

English Summary

While many brands have only recently begun prioritizing safety features, Mahindra is a brand that has placed paramount importance on it for years. Now, Mahindra’s flagship model, the XUV 7XO, has secured a five-star safety rating.

Follow Us