Orange Peel: ഓറഞ്ച് തൊലി കളയേണ്ട, അടുക്കളയിലെ എലിയെ തുരത്താം

How to Get Rid of Rats Using Orange Peels: അടുക്കളയിലെ എലി ശല്യം വലിയൊരു തലവേദന തന്നെയാണ്. വിഷാംശമുള്ള മരുന്നുകളോ കെണികളോ ഉപയോഗിക്കാതെ തന്നെ ഒരു സാധനം കൊണ്ട് എലികളെ ഓടിക്കാമെന്ന് അറിയാമോ?

Orange Peel: ഓറഞ്ച് തൊലി കളയേണ്ട, അടുക്കളയിലെ എലിയെ തുരത്താം

പ്രതീകാത്മക ചിത്രം

Published: 

12 Mar 2026 | 09:05 AM

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഈ ആ​ഗ്രത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് എലി ശല്യം. പ്രത്യേകിച്ച് അടുക്കളയിലെ എലി ശല്യം വലിയൊരു തലവേദന തന്നെയാണ്. വിഷാംശമുള്ള മരുന്നുകളോ കെണികളോ ഉപയോഗിക്കാതെ തന്നെ ഒരു സാധനം കൊണ്ട് എലികളെ ഓടിക്കാമെന്ന് അറിയാമോ? നമ്മൾ സാധാരണ എറിഞ്ഞുകളയുന്ന ഓറഞ്ച് തൊലിയാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്.

ഓറഞ്ച് തൊലി ഉപയോ​ഗിച്ച് എലിയെ തുരത്താം?

എലികൾക്ക് വളരെ തീക്ഷ്ണമായ മണങ്ങൾ സഹിക്കാനാവില്ല. ഓറഞ്ചിലും മറ്റ് സിട്രസ് പഴങ്ങളിലും അടങ്ങിയിരിക്കുന്ന ലിമോണിൻ എന്ന സംയുക്തത്തിന് ശക്തമായ ഗന്ധമുണ്ട്. ഈ ഗന്ധം എലികൾക്ക് അസ്വസ്ഥതയുണ്ടാക്കുകയും അവ ആ പരിസരത്തുനിന്ന് മാറിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. വിഷമയമല്ലാത്തതുകൊണ്ട് കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും സുരക്ഷിതവുമാണ്.

ഉപയോഗിക്കേണ്ട രീതി

ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി എലികൾ വരാൻ സാധ്യതയുള്ള പാതകളിലും, അലമാരയുടെ അടിയിലും, അടുക്കളയുടെ മൂലകളിലും വെക്കുക. ഗന്ധം കുറയുമ്പോൾ പഴയ തൊലികൾ മാറ്റി പുതിയവ വയ്ക്കാം.

ഓറഞ്ച് തൊലികൾ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇത് നന്നായി ഉണക്കിപൊടിച്ചെടുക്കുക. ശേഷം എലി ശല്യം രൂക്ഷമായി സ്ഥലങ്ങളിൽ വിതറാം.

ALSO READ: പത്തുപൈസ മുടക്കാതെ സിങ്ക് പുത്തൻ പോലെയാക്കാം, വിദ്യ അടുക്കളയിൽ തന്നെയുണ്ട്

ഓറഞ്ച് തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി വീടിന്റെ ജനൽ പടികളിലും വാതിലിന്റെ അരികിലും സ്പ്രേ ചെയ്യുക.

ഉണങ്ങിയെടുത്ത ഓറഞ്ച് തൊലികൾ അടുക്കള ക്യാബിനിലും, സിങ്കിൻ്റെ അടുത്തും മറ്റും സൂക്ഷിക്കുന്നതും എലി ശല്യം കുറയ്ക്കാൻ സഹായിക്കും.

മറ്റ് മാർഗ്ഗങ്ങൾ

പുതിനയിലയും എലിയെ തുരത്താൻ ഉപയോഗിക്കാവുന്നതാണ്. പുതിനയുടെ ഗന്ധം എലികൾക്ക് ഒട്ടും ഇഷ്ടമല്ല.

എലികൾ എത്തുന്ന ഇടങ്ങളിൽ കുരുമുളക് പൊടി വിതറുന്നതും അവയെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഗ്രാമ്പൂവിന്റെ മണവും എലികളെ തുരത്താൻ സഹായിക്കുന്നമെന്ന് കരുതുന്നു.

Follow Us
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
തക്കാളി കൃഷി എളുപ്പത്തിൽ ചെയ്യാം, ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
മുട്ടയുടെ ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി
അമ്മയും മക്കളും സുഖമായി ഇരിക്കുന്നു; കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയന്‍ ചീറ്റ 'ജ്വാല'
പൊതുനിരത്തിലെ ചെടികള്‍ നനയ്ക്കുന്ന യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ