AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

40 കഴിഞ്ഞ പുരുഷന്മാരിലെ കുടവയർ കുറയ്ക്കാം; ജീവിതശൈലിയിൽ വരുത്തേണ്ട 7 പ്രധാന മാറ്റങ്ങൾ

7 Effective Rules for Men Over 40 to Lose Belly Fat: പ്രായം കൂടുമ്പോൾ പേശികളുടെ ബലം കുറയുകയും ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിയുകയും ചെയ്യുന്നു. ചെറുപ്പത്തിൽ പരീക്ഷിച്ച ഫിറ്റ്നസ് രീതികൾ നാല്പതുകളിൽ ഫലം നൽകണമെന്നില്ല. ശരീരത്തിൽ പ്രായത്തിനനുസരിച്ച് വരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, കഠിനമായ വ്യായാമങ്ങൾക്ക് പകരം ബുദ്ധിപൂർവ്വമുള്ള പരിശീലന രീതികൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

40 കഴിഞ്ഞ പുരുഷന്മാരിലെ കുടവയർ കുറയ്ക്കാം; ജീവിതശൈലിയിൽ വരുത്തേണ്ട 7 പ്രധാന മാറ്റങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Joe McBride/The Image Bank/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 14 Oct 2026 | 06:12 PM

നാല്പത് വയസ്സ് പിന്നിടുമ്പോൾ പുരുഷന്മാരിൽ കുടവയർ വരുന്നത് സാധാരണമാണ്. പ്രായം കൂടുമ്പോൾ പേശികളുടെ ബലം കുറയുകയും ആന്തരികാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിയുകയും ചെയ്യുന്നു. ചെറുപ്പത്തിൽ പരീക്ഷിച്ച ഫിറ്റ്നസ് രീതികൾ നാല്പതുകളിൽ ഫലം നൽകണമെന്നില്ല. ഇതിനായി ശീലങ്ങളിൽ വരുത്തേണ്ട ഏഴ് മാറ്റങ്ങളാണ് ഇനി പറയുന്നവയാണ്.

ഭാരമല്ല, അരക്കെട്ടിൻ്റെ അളവ് ശ്രദ്ധിക്കുക

വെയിംഗ് മെഷീനിലെ ഭാരത്തേക്കാൾ അരക്കെട്ടിൻ്റെ അളവ് കുറയുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. പേശികളുടെ ബലം നിലനിർത്തിക്കൊണ്ട് അരക്കെട്ടിൻ്റെ വണ്ണം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

വെയ്റ്റ് ട്രെയിനിംഗ് ശീലമാക്കുക

വയറ് കുറയ്ക്കാൻ ഓട്ടം മാത്രം പോരാ. പേശികൾ നഷ്ടപ്പെടാതിരിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.

കാർഡിയോയും വെയ്റ്റ് ലിഫ്റ്റിംഗും ഒരുമിച്ച്

കാർഡിയോയോ വെയ്റ്റ് ട്രെയിനിംഗോ ഏതാണ് മികച്ചതെന്ന തർക്കം വേണ്ട. ആഴ്ചയിൽ മൂന്ന് ദിവസം സ്ട്രെങ്ത് ട്രെയിനിംഗും രണ്ട് ദിവസം കാർഡിയോ വ്യായാമങ്ങളും സംയോജിപ്പിച്ച് ചെയ്യുന്നത് വേഗത്തിൽ ഫലം നൽകും

ദൈനംദിന ചലനങ്ങൾ കൂട്ടുക

ജിമ്മിലെ ഒരു മണിക്കൂർ വ്യായാമം കൊണ്ട് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ മാറില്ല. ഭക്ഷണശേഷം പത്ത് മിനിറ്റ് നടക്കുക, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുന്നത് ശീലമാക്കുക. ദിവസവും ഇത്തരം ആക്ടിവിറ്റികൾ ചെയ്യുന്നു എന്ന് ഉറപ്പാക്കുക.

Also Read: നടത്തം ഒന്ന് മാറ്റിപ്പിടിച്ചാലോ? കുറഞ്ഞ സമയം കൊണ്ട് ഇരട്ടി ഫലം നൽകും ’60:120′ മിലിറ്ററി കാർഡിയോ മെത്തേഡ്

ഹോർമോണുകളെ പഴികേണ്ടതില്ല

പ്രായത്തേക്കാൾ ശരീരത്തിലെ അമിത കൊഴുപ്പാണ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയാൻ പ്രധാന കാരണമെന്ന് 2026-ലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കൊഴുപ്പ് കുറയ്ക്കുകയാണ് ആദ്യം വേണ്ടത്.

കൃത്യമായ ഉറക്കം

ഉറക്കക്കുകറവ് കുടവയറിന് കാരണമാകും എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ശരീരത്തിന് കൃത്യമായ വിശ്രമവും ഉറക്കും അത്യാവശ്യമാണ്, ഉറക്കക്കുറവ് ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ്സ് ഹോർമോണിൻ്റെ അളവ് വർധിപ്പിക്കും. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അതിനാൽ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങാൻ ശ്രദ്ധിക്കണം.

മദ്യപാനം നിയന്ത്രിക്കുക

ഭക്ഷണം വല്ലാതെ കുറയ്ക്കുന്നതിന് പകരം പ്രോട്ടീൻ ധാരാളമടങ്ങിയ ആഹാരവും പച്ചക്കറികളും കഴിക്കുക. കൂടാതെ മദ്യപാനം കർശനമായി നിയന്ത്രിക്കണം. മദ്യപിക്കുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ ശരീരത്തിലേക്ക് ഉയർന്ന കലോറി എത്തുന്നതിന് കാരണമാകും.

ശരീരത്തിൽ പ്രായത്തിനനുസരിച്ച് വരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ്, കഠിനമായ വ്യായാമങ്ങൾക്ക് പകരം ബുദ്ധിപൂർവ്വമുള്ള പരിശീലന രീതികൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

English Summary

Men in their 40s can effectively lose stubborn visceral belly fat by combining resistance training with cardio, tracking waist circumference, increasing daily movement, prioritizing protein and sleep, and limiting alcohol.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us