Thiruvonam Day 2026 : മാവേലിയെ വരവേൽക്കാൻ തിരുവോണ നാളിലെ പൂക്കളം ഒരുക്കേണ്ടതെങ്ങനെ

Thiruvonam Day Pookkalam Rituals : മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഓണം. അത്തം മുതൽ ആരംഭിക്കുന്ന ഈ ആഘോഷവും ചടങ്ങുകളും എല്ലാം വന്നെത്തിനിൽക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട തിരുവോണം ദിനത്തിലാണ്. തിരുവോണ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് മഹാബലിയെ വരവേൽക്കുന്നത്.

Thiruvonam Day 2026 : മാവേലിയെ വരവേൽക്കാൻ തിരുവോണ നാളിലെ പൂക്കളം ഒരുക്കേണ്ടതെങ്ങനെ

Thiruvonam Day Pookkalam

Updated On: 

25 Aug 2026 | 08:33 PM

മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഓണം. അത്തം മുതൽ ആരംഭിക്കുന്ന ഈ ആഘോഷവും ചടങ്ങുകളും എല്ലാം വന്നെത്തിനിൽക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട തിരുവോണം ദിനത്തിലാണ്. തിരുവോണ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് മഹാബലിയെ വരവേൽക്കുന്നത്. പ്രദേശങ്ങൾ അനുസരിച്ച് ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ട് എങ്കിലും തിരുവോണ ദിനത്തിൽ മഹാബലിയെ ആനയിച്ച് കൊണ്ടുവരുക എന്നതാണ് പൂക്കളത്തിന്റെ പ്രധാന ലക്ഷ്യം.

മറ്റെല്ലാ ദിവസങ്ങളിലും പൂക്കൾക്കാണ് പ്രാധാന്യമെങ്കിൽ തിരുവോണ ദിനത്തിൽ തുമ്പ ചെടിയും പൂക്കളുമാണ് താരം. തലേദിവസം ഇട്ടുവച്ച പൂക്കളെല്ലാം നീക്കി തറ വൃത്തിയാക്കി ചാണകം തെളിച്ച് തുമ്പച്ചെടികളും പൂക്കളും വിതറി മഹാബലിക്ക് വീടുകളിലേക്കുള്ള വഴിയൊരുക്കുന്നു. പ്രധാന പൂക്കളം ഇട്ടിരുന്ന സ്ഥലത്ത് നടുവിലായി തൃക്കാക്കര അപ്പനെ സങ്കൽപ്പിച്ച് ഓണത്തപ്പന പ്രതിഷ്ഠിക്കുകയും ചെയ്യും. മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ത്രികോണ സ്തംഭാകൃതിയിൽ ഉള്ള രൂപമാണ് ഓണത്തപ്പൻ.

Also Read : ഓർമ്മകളുടെ തിരുവോണം; പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസിക്കാം

പണ്ടത്തെ രീതി വച്ചാണെങ്കിൽ ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. വലുപ്പത്തിൽ മാത്രമല്ല ഭംഗിയിലും ഏറ്റവും മികച്ചുനിൽക്കുക ഉത്രാടം നാളിലെ പൂക്കളമാണ്. പരമ്പരാഗത ശൈലിവച്ച് തിരുവോണ ദിനത്തിൽ പൂക്കൾ ആരും പൊതുവെ ഇടാറില്ല. ഓണത്തപ്പനും തുമ്പച്ചെടിയും അരിമാവും ഒക്കെയാണ് തിരുവോണനാളിലെ പ്രധാന താരങ്ങൾ. അതുകൊണ്ട് തന്നെ വിഷുവിന് കൊന്നപ്പൂ എന്ന പോലെ തിരുവണത്തിന് ഓണത്തപ്പനും ഏറെ പ്രധാന്യമാണ് ഉള്ളത്. മാവേലി എന്ന സങ്കൽപമാണ് ഓണത്തപ്പനിലൂടെ ഉദ്ദേശിക്കുന്നത്.

ഇതിനൊപ്പം തന്നെ ഇപ്പോൾ തിരുവോണ നാളിലും ഏറ്റവും മനോഹരമായ രീതിയിൽ വലിയ പൂക്കളവും ഒരുക്കുന്ന രീതി പലരും ഇപ്പോൾ പിന്തുടരുന്നുണ്ട്. കഴിഞ്ഞ 10 ദിവസങ്ങളിലെ വച്ച് ഏറ്റവും മനോഹരമായ പൂക്കളം തിരുവോണ ദിനത്തിൽ ഒരുക്കാൻ പലരും ശ്രമിക്കുന്നു. അത്തം മുതൽ പത്ത് ദിവസങ്ങളിലെ വെച്ചുനോക്കുമ്പോൾ ഏറ്റവും വലുപ്പമേറിയ പൂക്കളം തിരുവോണ ദിനത്തിൽ ഒരുക്കുന്നവരും ഉണ്ട്. തിരുവോണ ദിനത്തിൽ കുളിച്ചു പുതിയ കോടി ധരിച്ച് ഈ പൂക്കളത്തിനു മുന്നിൽ നിന്ന് ഒരു ഫോട്ടോ എടുക്കുക എന്നത് ഒരു ആചാരം പോലെ ആയി മാറിയിട്ടുണ്ട്. ഓരോ നാടുകൾക്കും പ്രദേശങ്ങൾക്കും അനുസരിച്ച് സാസ്കാരികമായ രീതികൾ മാറാം, പക്ഷേ അടിസ്ഥാന സങ്കൽപം ഒന്ന് തന്നെയാണ്.

English Summary

Onam is one of the most significant festivals in the cultural life of Malayalis. The celebrations and rituals, which begin on the day of Atham, culminate on the most important day Thiruvonam. Welcoming Mahabali is one of the key highlights of Thiruvonam.

Loading...
Unable to load recommendations.
Follow Us
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി