മസിൽ റിക്കവറി വേഗത്തിലാക്കണോ? വർക്കൗട്ടിന് ശേഷം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

Protein, Hydration, and Sleep: The Ultimate Guide to Muscle Recovery: വ്യായാമം ചെയ്യുമ്പോൾ നമ്മുടെ പേശികളിലെ ഫൈബറുകൾക്ക് സ്വാഭാവികമായും ചെറിയ തോതിൽ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. വർക്കൗട്ടിന് മുമ്പോ ശേഷമോ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പേശികളുടെ ഈ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും. ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷൻ്റെ പഠനങ്ങൾ പ്രകാരം, പേശികളുടെ മികച്ച വളർച്ചയ്ക്ക് ഒരാളുടെ ശരീരഭാരത്തിന് ആനുപാതികമായി ഒരു കിലോഗ്രാമിന് 1.4 മുതൽ 2.0 ഗ്രാം വരെ പ്രോട്ടീൻ ദിവസവും ശരീരത്തിൽ എത്തേണ്ടതുണ്ട്.

മസിൽ റിക്കവറി വേഗത്തിലാക്കണോ? വർക്കൗട്ടിന് ശേഷം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

പ്രതീകാത്മക ചിത്രം

Updated On: 

15 Nov 2026 | 10:53 PM

ജിമ്മിൽ പോകുന്നവരും സ്ഥിരമായി വ്യായാമം ചെയ്യുന്നവരും മസിൽ റിക്കവറിക്കായി വിലയേറിയ സപ്ലിമെൻ്റുകളെ ആശ്രയിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ സപ്ലിമെൻ്റുകൾ കൃത്യമായി എടുത്തിട്ടും റിക്കവറി കൃത്യമായി നടക്കുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്. സപ്ലിമെൻ്റുകൾ എടുത്തതുകൊണ്ട് മാത്രം കാര്യമില്ല എന്നതാണ് വാസ്തവം. പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും മികച്ച മാർഗ്ഗം ആരോഗ്യകരമായ ഭക്ഷണവും നല്ല ഉറക്കവുമാണെന്ന് വിദഗ്ധർ പറയുന്നു.

വ്യായാമം ചെയ്യുമ്പോൾ നമ്മുടെ പേശികളിലെ ഫൈബറുകൾക്ക് സ്വാഭാവികമായും ചെറിയ തോതിൽ കേടുപാടുകൾ സംഭവിക്കുന്നുണ്ട്. വർക്കൗട്ടിന് മുമ്പോ ശേഷമോ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പേശികളുടെ ഈ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കും. ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷൻ്റെ പഠനങ്ങൾ പ്രകാരം, പേശികളുടെ മികച്ച വളർച്ചയ്ക്ക് ഒരാളുടെ ശരീരഭാരത്തിന് ആനുപാതികമായി ഒരു കിലോഗ്രാമിന് 1.4 മുതൽ 2.0 ഗ്രാം വരെ പ്രോട്ടീൻ ദിവസവും ശരീരത്തിൽ എത്തേണ്ടതുണ്ട്.

പ്രോട്ടീനിന് പുറമെ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരവും ദിനചര്യയുടെ ഭാഗമാക്കണം. അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പകരം പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, മുട്ട, കൊഴുപ്പ് കുറഞ്ഞ ഇറച്ചി തുടങ്ങിയവയും ആരോഗ്യകരമായ കൊഴുപ്പടങ്ങിയ അവോക്കാഡോ, നട്സ് എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്തണം. അതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതും. വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം കൃത്യമായി ശരീരത്തിലേക്ക് തിരികെയെത്തിക്കണം നിർജ്ജലീകരണം ഉണ്ടാകുന്നത് പേശികളുടെ റിക്കവറിയെ സാരമായി തന്നെ ബാധിക്കും.

Also Read: ദിവസവും കാർഡിയോ ചെയ്യുന്നത് ഹൃദയത്തിന് സുരക്ഷിതമാണോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ!

പേശികൾക്ക് വിശ്രമം ലഭിക്കുന്നതും അവ വളർച്ച നേടുന്നതും നമ്മൾ ഉറങ്ങുമ്പോഴാണ്. അതിനാൽ കഠിനമായി വ്യായാമം ചെയ്യുന്നവർക്ക് സാധാരണ ആളുകളെക്കാൾ കൂടുതൽ വിശ്രമം ആവശ്യമാണ്. പല പ്രൊഫഷണൽ അത്‌ലറ്റുകളും പ്രതിദിനം 10 മണിക്കൂറിലധികം ഉറങ്ങാറുണ്ട്. ഉറക്കക്കുറവ് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണുകളുടെ ഉൽപാദനത്തെ തടസ്സപ്പെടുത്തും.

ഇതിനൊപ്പം മദ്യപാനം പോലുള്ള ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയും വേണം. മദ്യപാനം ഉറക്കം കുറയ്ക്കുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നതിനൊപ്പം മസിൽ ലോസ്സിനും കാരണമാകും. കഠിനമായ വർക്കൗട്ടുകൾക്ക് ശേഷം രണ്ട് മുതൽ മൂന്ന് ദിവസം വരെ റിക്കവറിക്ക് എടുത്തേക്കാം. ഓരോരുത്തരുടെയും ഫിറ്റ്നസ്സിനും വർക്കൗട്ടിൻ്റെ ഇൻ്റൻസിറ്റിക്കും അനുസരിച്ച് ഇതിൽ മാറ്റം വരാം. അതിനാൽ ഭക്ഷണവും വിശ്രമവും കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

English Summary

You don’t need expensive supplements for muscle recovery. A protein-rich balanced diet, proper hydration, quality sleep, and avoiding alcohol are the most effective ways to rebuild muscles post-workout.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ