Healthy Lifestyle: ഫോണുകളുടെ ഉപയോഗം, ജങ്ക് ഫുഡ്: ഇവയെല്ലാം കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?
Today Lifestyle Affecting Children: ഇന്നത്തെ കുട്ടികൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ ടെലിവിഷൻ തുടങ്ങിയവയുടെ മുന്നിൽ ധാരാളം സമയമാണ് ചെലവഴിക്കുന്നത്. ദീർഘനേരം ഇരിക്കുമ്പോൾ കലോറി ഉപഭോഗം കുറയ്ക്കുകയും മോശം ആരോഗ്ത്തിനും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

Childhood Obesity
കുട്ടികളിലെ പൊണ്ണത്തടി വലിയ ആശങ്കാജനകമായി മാറികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബർ ദേശീയ ബാല്യകാല പൊണ്ണത്തടി അവബോധ മാസമായി ആചരിക്കുകയാണ്. ആധുനിക ജീവിതശൈലികൾ, കുട്ടികളുടെ ആരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ അവസ്ഥയിൽ ചിന്തിക്കേണ്ടത്. വൈശാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയർ ഡയറക്ടറും ഹെഡ് – പീഡിയാട്രിക്സും ആയ ഡോ. രാമലിംഗം കല്യാൺ ഈ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.
കുട്ടിക്കാലത്ത് പൊണ്ണത്തടി വർദ്ധിക്കുന്നത് എന്തുകൊണ്ട്?
ഇന്നത്തെ കുട്ടികൾ ഫോണുകൾ, ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ ടെലിവിഷൻ തുടങ്ങിയവയുടെ മുന്നിൽ ധാരാളം സമയമാണ് ചെലവഴിക്കുന്നത്. ദീർഘനേരം ഇരിക്കുമ്പോൾ കലോറി ഉപഭോഗം കുറയ്ക്കുകയും മോശം ആരോഗ്ത്തിനും ഉറക്കത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ: ജങ്ക് ഫുഡ്, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയിൽ കലോറി വളരെയധികം കൂടുതലാണ്. പക്ഷേ പോഷകങ്ങൾ കുറവാണ്. പതിവായി ഇവ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.
ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നു: നഗരങ്ങളിലെ ജീവിതശൈലി, സുരക്ഷാ ആശങ്കകൾ, പഠന സമ്മർദ്ദം എന്നിവ കാരണം കുട്ടികൾ വീടിന് പുറത്ത് കളികാനോ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഇന്ന് വളരെ കുറവാണ്. ഇവ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു.
കുട്ടിക്കാലത്തെ പൊണ്ണത്തടി നിസാരമായി തള്ളികളയേണ്ട ഒന്നല്ല. ജീവിതകാലം മുഴുവനുള്ള ആരോഗ്യത്തെ ഇത് വളരെയധികം സ്വാധീനിക്കുന്നു. അമിതഭാരമുള്ള കുട്ടികൾക്ക് ഉപാപചയ അവസ്ഥകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി വേദന തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു.
ഈ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?
കായിക വിനോദം: സൈക്ലിംഗ്, ഓട്ടം, അല്ലെങ്കിൽ മറ്റ് കായിക വിനോദങ്ങൾ തുടങ്ങിയവയിൽ ദിവസവും കുറഞ്ഞത് 60 മിനിറ്റ് ഏർപ്പെടുക
സ്ക്രീൻ സമയം: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം അനുവദിക്കരുതെന്ന് WHO പോലും ശുപാർശ ചെയ്യുന്നു. മുതിർന്ന കുട്ടികളിലും ഇത് പരിമിതപ്പെടുത്തുക.
പോഷകാഹാരം: പഞ്ചസാര പാനീയങ്ങൾക്ക് പകരം വെള്ളമോ പാലോ കൊടുക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം എന്നിവ കഴിക്കാൻ ശ്രമിക്കുക.