Raw Garlic Benefits: തേനിൽ പച്ച വെളുത്തുള്ളി കഴിച്ചാൽ കണ്ണാടിപോലെ മുഖം തിളങ്ങുമോ? സത്യമെന്തെന്ന് അറിയാം

Raw Garlic Benefits For Skin: ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പുതിയ ഡ്രെൻഡ്. വെളുത്തുള്ളിയിൽ രക്തചംക്രമണത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ ധാരാളമായി കാണപ്പെടുന്നു.

Raw Garlic Benefits: തേനിൽ പച്ച വെളുത്തുള്ളി കഴിച്ചാൽ കണ്ണാടിപോലെ മുഖം തിളങ്ങുമോ? സത്യമെന്തെന്ന് അറിയാം

Raw Garlic

Published: 

01 Jan 2026 | 06:44 PM

ആരോഗ്യസംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനുമായി പലരും പല മാർ​ഗങ്ങളാണ് സ്വീകരിക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയ ഒന്നാണ് തേനിലോ അല്ലാതെയോ പച്ച വെളുത്തുള്ളി കഴിക്കുന്നത്. ഇതിൻ്റെ അതിശയകരമായ ​ഗുണങ്ങളെപ്പറ്റി നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ വെറുംവയറ്റിൽ ഒരു വെളുത്തുള്ളിയുടെ അല്ലിയെടുത്ത് ചവച്ചരച്ച് കഴിക്കുന്ന ശീലം പരലിരും പല മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലിയിരുത്തൽ. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

വെളുത്തുള്ളിയിൽ കൊളസ്‌ട്രോൾ കുറയാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രമടക്കം തെളിയിച്ചിട്ടുണ്ട്. എന്നാൽ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് പുതിയ ഡ്രെൻഡ്. വെളുത്തുള്ളിയിൽ രക്തചംക്രമണത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ ധാരാളമായി കാണപ്പെടുന്നു. വീക്കം കുറയുമ്പോൾ, മുഖക്കുരു ഇല്ലാതാകുയും മുഖത്തിൻ്റെ സ്വാഭാവിക തിളക്കം പുറത്തുവരികയും ചെയ്യുന്നു.

ALSO READ: കിഡ്ണി സ്റ്റോൺ ഇനിയൊരു പ്രശ്നമാകില്ല…; കാരണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കൂ

വെളുത്തുള്ളിയിലെ രൂക്ഷമായ ​ഗന്ധത്തിന് കാരണം അതിലെ അലിസിൻ എന്ന സംയുക്തമാണ്. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ ഏറ്റവും കൂടുതൽ പേരെടുത്തവയാണ് ഇവ. കൂടാതെ ദഹനം മെച്ചപ്പെടുത്താനും അതിലൂടെ ചർമ്മത്തിലെ പല പ്രശ്നങ്ങളും ഒഴിവാക്കാനും വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. വെറും വയറ്റിൽ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

വെളുത്തുള്ളിയുടെ പൊടിയാണെങ്കിൽ അത് ദിവസവും 10 ഗ്രാം വരെ കഴിക്കാം. അഞ്ച് ഗ്രാം വീതം രണ്ട് തവണയായി വേർതിരിച്ച് കഴിക്കാം. പച്ച വെളുത്തുള്ളിയാണെങ്കിൽ ഒരു ദിവസം പരമാവധി നാല് അല്ലിയിൽ കൂടുതൽ കഴിക്കരുത്. വെളുത്തുള്ളിയുടെ കാൻസർവിരുദ്ധ (ആന്റിനിയോപ്ലാസ്റ്റിക്) പ്രവർത്തനത്തിന് ചില തെളിവുകൾ പഠനങ്ങൽ പുറത്തുവിട്ടിട്ടുണ്ട്. വെളുത്തുള്ളിയിലെ ഓർഗാനോസൾഫർ സംയുക്തങ്ങൾ കാൻസർ ഉണ്ടാക്കുന്ന വസ്തുക്കളെ തടയുന്നതിനുള്ള കീമോതെറാപ്പിറ്റിക് ഏജന്റുകളായി പ്രവർത്തിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്