AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കോലിക്കും രോഹിത്തിനുമായി കൂടുതൽ ഏകദിന പരമ്പരകൾ ഒരുക്കൂ; ബിസിസിഐയോട് ആവശ്യപ്പെട്ട് മുൻതാരം

ബാറ്റിങ് ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടെസ്റ്റ്, ടി20യിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ കൂടുതൽ സജീവമാകുകയായിരുന്നു. എന്നാൽ ബിസിസിഐ ഏകദിന പരമ്പരകളെക്കാൾ ടെസ്റ്റിനും ടി20ക്കുമാണ് കൂടുതൽ പരിഗണന നൽകുന്നത്.

കോലിക്കും രോഹിത്തിനുമായി കൂടുതൽ ഏകദിന പരമ്പരകൾ ഒരുക്കൂ; ബിസിസിഐയോട് ആവശ്യപ്പെട്ട് മുൻതാരം
Virat Kohli, Rohit SharmaImage Credit source: PTI
Jenish Thomas
Jenish Thomas | Published: 01 Jan 2026 | 10:16 PM

വിരാട് കോലിക്കും രോഹിത് ശർമയ്ക്കും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഏകദിന പരമ്പരകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. 2027 ലോകകപ്പിനെ ലക്ഷ്യംവെച്ച് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്നാണ് ഇർഫാൻ പത്താൻ്റെ ആവശ്യം. ടെസ്റ്റ്, ടി20യിൽ നിന്നും വിരമിച്ച കോലിയും രോഹിതും ആഭ്യാന്തര ടൂർണമെൻ്റിലടക്കം ഏകദിനത്തിൽ ഏറെ സജീവമാകുകയാണ്. ഇത് കൂടുതൽ ആരാധകരെ വീണ്ടും ഏകദിനത്തിലേക്ക് അടുപ്പിക്കാൻ ഇടയാക്കിയെന്നുമാണ് ഇർഫാൻ പത്താൻ്റെ കണ്ടെത്തൽ.

ALSO READ : Robin Uttappa: ‘കോലിയെയും രോഹിതിനെയും നിർബന്ധിച്ച് വിരമിപ്പിച്ചതുപോലെ തോന്നുന്നു’; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഉത്തപ്പ

കേവലം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരകൾക്ക് പകരം അഞ്ച് മത്സരങ്ങളുടെ പരമ്പരയോ, അല്ലാത്തപക്ഷം ത്രിരാഷ്ട്ര അല്ലെങ്കിൽ ചതുരാഷ്ട്ര പരമ്പരകൾ ഒരുക്കണമെന്നാണ് ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിലെ പരിപാടിക്കിടെ പറഞ്ഞു. അതോടൊപ്പം വിജയ് ഹസാരെ പോലെ കോലിയും രോഹിത്തും മറ്റ് ആഭ്യാന്തര ടൂർണമെൻ്റുകളുടെ ഭാഗമാകണമെന്നും ഇർഫാൻ പത്താൻ ആവശ്യപ്പെട്ടു. ഇത് താരങ്ങൾക്ക് ഫിറ്റ്നെസ് നിലനിർത്താൻ സഹായിക്കുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു.

ഇനി താരങ്ങൾക്ക് ജനുവരി 11ന് ന്യൂസിലാൻഡിനെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയാണുള്ളത്. വിരാട് കോലിയാകട്ടെ വിജയ് ഹാസരെയിൽ ഡൽഹിക്ക് വേണ്ടി വീണ്ടും മത്സരിച്ചേക്കും