Republic Day Parade 2026: 2026 റിപ്പബ്ലിക് ദിന പരേഡ് കാണാൻ പോകാം: ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
Republic Day Parade 2026 Ticket Booking: രാജ്യത്തിൻ്റെ സൈനിക കരുത്തും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഇത്തവണ അതീവ സുരക്ഷയോടെയാകും റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ അരങ്ങേറുന്നത്.
രാജ്യത്ത് പുതുവത്സരം ആഘോഷം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. ജനുവരിയിൽ പിന്നെ ആഘോഷിക്കുന്നത് റിപ്പബ്ലിക് ദിനമാണ്. ഇന്ത്യ 77-ാമത് റിപ്പബ്ലിക് ദിന ആഘോഷം പൊടിപൊടിക്കാൻ തയ്യാറെടുക്കുകയാണ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം. രാജ്യത്തിൻ്റെ സൈനിക കരുത്തും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഇത്തവണ അതീവ സുരക്ഷയോടെയാകും റിപ്പബ്ലിക് ദിന പരേഡ് കർത്തവ്യപഥിൽ അരങ്ങേറുന്നത്.
ഈ ആഘോഷം നേരിട്ട് കാണുന്നതിനായി പല സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഡൽഹിയിൽ എത്തിച്ചേരുന്നത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണുന്നതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങളെക്കുറിച്ച് മിക്ക ആളുകൾക്കും അത്രക്ക് അറിവുണ്ടാകില്ല. ബുക്കിങ് പ്രക്രിയ നേരത്തെ തന്നെ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് ബുക്കിംഗ് ജനുവരി രണ്ട് മുതൽ ജനുവരി 11 വരെയായിരുന്നു.
ഇത്തവണ, ടിക്കറ്റ് ബുക്കിംഗ് തീയതികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പരേഡ് തൽസമയം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ rashtraparv.gov.in അല്ലെങ്കിൽ aamantran.mod.gov.in പോലുള്ള ഔദ്യോഗിക വെബ്‌സൈറ്റുകൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലവും ചുറ്റുപാടും അനുസരിച്ച് 20 രൂപ മുതൽ 100 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ടിക്കറ്റുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ ബുക്ക് ചെയ്യാവുന്നതാണ്.
ALSO READ: റെയിൽവേയുടെ പുതുവത്സര സമ്മാനം: ഈ സ്റ്റേഷനുകൾക്കിടയിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു
ഓൺലൈനിലൂടെ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം?
ആദ്യം, aamantran.mod.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിപ്പബ്ലിക് ദിന പരേഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ശേഷം നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് ഐഡിയും മൊബൈൽ നമ്പറും നൽകുക.
നിങ്ങളുടെ ടിക്കറ്റ് നമ്പറിന് അനുസരിച്ച് ഓൺലൈനായി പണമടയ്ക്കുക.
സീറ്റ് അനുസരിച്ച് ടിക്കറ്റ് വിലകൾ വ്യത്യാസപ്പെടാം.
ടിക്കറ്റുകൾ ഓഫ്‌ലൈനായി എങ്ങനെ ബുക്ക് ചെയ്യാം?
റിപ്പബ്ലിക് ദിന പരേഡിൻ്റെ ടിക്കറ്റ് ഓഫ്‌ലൈനായി ബുക്ക് ചെയ്യുന്നതിന് ഡൽഹിയിലെ വിവിധയിടങ്ങളിൽ പ്രതിരോധ മന്ത്രാലയം നിരവധി ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണത്തെ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ജനുവരി 25 വരെ വില്പന ഉണ്ടായിരിക്കുന്നതാണ്.
ഓഫ്‌ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുവായ ഫോട്ടോ പതിച്ച ഐഡി പ്രൂഫ് കൈയ്യിൽ കരുതുക. ആവശ്യമായ രേഖ സമർപ്പിച്ച് പണം അടയ്ച്ചുക്കഴിഞ്ഞാൽ, പരേഡിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ലഭ്യമാകും.