AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut oil Price: വെളിച്ചെണ്ണ വില താഴ്ന്നുതന്നെ, പണി തന്നത് മറ്റൊന്ന്; കാരണം തമിഴ്നാടും!

Market Rates in Kerala: കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണകളുടെ സ്വാധീനം വെളിച്ചെണ്ണ വില കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആഗോളതലത്തിൽ വെളിച്ചെണ്ണയുടെ വ്യാവസായിക ആവശ്യകത വർദ്ധിക്കുന്നത് വില ഉയരാൻ കാരണമായേക്കാം.

Nithya Vinu
Nithya Vinu | Published: 01 Jan 2026 | 07:44 PM
പുതുവത്സരത്തിൽ പ്രതീക്ഷ നൽകി വെളിച്ചെണ്ണ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വെളിച്ചെണ്ണ, തേങ്ങ വില കുറയുന്നത് മലയാളികൾക്ക് സമാധാനം നൽകുന്നുണ്ട്. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വില നിലവിൽ ഒരു ലിറ്ററിന് മൂന്നൂറിന് അടുത്ത് എത്തി നിൽക്കുകയാണ്. ഈ വർഷം മൂന്നൂറിലും താഴുമെന്നാണ് പ്രവചനങ്ങൾ.

1 / 5
വലിയ തോതിലുള്ള തേങ്ങ വിളവെടുപ്പാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കൊപ്ര വരവ് വർദ്ധിക്കുന്നതും വിലയിടിവിന് കാരണമാകുന്നുണ്ട്. നിലവിൽ ഒരു ലിറ്റർ ഏകദേശം 350 - 385 രൂപ നിരക്കിലാണ് വിപണിയിൽ ലഭ്യമാകുന്നത്.

2 / 5
വെളിച്ചെണ്ണ വില കുറഞ്ഞെങ്കിൽ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു ഭക്ഷണത്തിന് വില കുതിക്കുകയാണ്. 170 രൂപയുടെ കോഴിയിറച്ചി 265 ലെത്തിയിരിക്കുകയാണ്.  തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെയും, മുട്ടയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായത്.

3 / 5
അതേസമയം, നാളികേരസീസൺ പതിവിലും നേരത്തെ ആരംഭിക്കാൻ സാധിക്കുമെന്നാണ് ചെറുകിട കർഷകർ പറയുന്നത്. വെളിച്ചെണ്ണ വിലയോടൊപ്പം തേങ്ങ വിലയിലും വലിയ മാറ്റം സംഭവിക്കുന്നുണ്ട്. നിലവിൽ 80 രൂപയ്ക്കു മുകളിൽ വരെയെത്തിയ തേങ്ങയുടെ ചില്ലറ വില ഏകദേശം 53 - 60 രൂപയായിട്ടുണ്ട്.

4 / 5
കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണകളുടെ സ്വാധീനം വെളിച്ചെണ്ണ വില കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ആഗോളതലത്തിൽ വെളിച്ചെണ്ണയുടെ വ്യാവസായിക ആവശ്യകത വർദ്ധിക്കുന്നത് വില വീണ്ടും ഉയരാൻ കാരണമായേക്കാം. (Image Credit: Getty Image)

5 / 5