AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idiyappam Recipe: ഇടിയപ്പം ഇനി ഒട്ടിപ്പിടിക്കില്ല; ഇത്രമാത്രം ചെയ്താൽ മതി

Soft Idiyappam Recipe: അരിപ്പൊടി കുഴയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ കുതിർത്ത അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് മൃദുത്വം ലഭിക്കാൻ സഹായിക്കും. ഇത് മാത്രമല്ല ആവിയിൽ വേവിക്കുന്ന സമയവും വളരെ പ്രധാനമാണ്.

Sarika KP
Sarika KP | Published: 01 Jan 2026 | 09:42 PM
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. എന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ പലരും ഇടിയപ്പം തയ്യാറാക്കാൻ മടിക്കാറാണ് പതിവ്. മാത്രമല്ല, മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ഇടിയപ്പം ഒട്ടിപ്പിടിക്കാൻ ഇടയുണ്ട്. ഇതിനായി ഇത്രമാത്രം ചെയ്താൽ മതി. (​Image Credits: Pinterest)

1 / 5
ഇടിയപ്പം തയ്യാറാക്കാനായി എടുക്കുന്ന പൊടി  പച്ചവെള്ളമോ ചെറിയ ചൂടുവെള്ളമോ ഉപയോഗിച്ച് കുഴയ്ക്കരുത്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് അരിപ്പൊടി ഇട്ട് സ്പൂൺ ഉപയോഗിച്ച് ഇളക്കാം.

2 / 5
മാവ് കുഴയ്ക്കുമ്പോഴും ഇടിയപ്പച്ചെമ്പിൽ മാവ് നിറയ്ക്കുമ്പോഴും അല്പം വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് മാവ് ഒട്ടിപ്പിടിക്കാതെ ഇരിക്കാനും ഇടിയപ്പത്തിന് നല്ല തിളക്കവും മൃദുത്വവും നൽകാനും സഹായിക്കുന്നു.

3 / 5
അരിപ്പൊടി കുഴയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ കുതിർത്ത അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് മൃദുത്വം ലഭിക്കാൻ സഹായിക്കും. ഇത് മാത്രമല്ല ആവിയിൽ വേവിക്കുന്ന സമയവും വളരെ പ്രധാനമാണ്. വെള്ളം നന്നായി തിളച്ച ശേഷം ഇടിയപ്പം വയ്ക്കുക.

4 / 5
ശേഷം ഏകദേശം 8 മുതൽ 10 മിനിറ്റ് വരെ മാത്രം ആവി കയറ്റുക. കൂടുതൽ സമയം വേവിച്ചാൽ ഇടിയപ്പം കടുപ്പമുള്ളതായി മാറും. ഇടിയപ്പത്തിന് രുചി കൂട്ടാൻ തേങ്ങ ചിരകിയത് വിതറുന്നത് നന്നായിരിക്കും. ഇത് ഇടിയപ്പം കൂടുതൽ സ്വാദിഷ്ടമാക്കും.

5 / 5