AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഫിൽട്ടറിലെ വെള്ളം അപകടകാരിയോ? ഡോക്ടർമാർ പറയുന്നു, ഇത് അറിയാതെ പോകരുത്

റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെയാണ് ഫിൽട്ടറിൽ കുടിവെള്ളം ശുദ്ധീകരിക്കുന്നത്. എന്നാൽ പ്രക്രിയയിലൂടെയുള്ള ശുദ്ധീകരണം വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നാ ആശങ്ക പലർക്കുമുണ്ട്

ഫിൽട്ടറിലെ വെള്ളം അപകടകാരിയോ? ഡോക്ടർമാർ പറയുന്നു, ഇത് അറിയാതെ പോകരുത്
Representational ImageImage Credit source: ingwervanille/Moment/Getty Images
Jenish Thomas
Jenish Thomas | Updated On: 10 Mar 2026 | 06:39 PM

ഇന്ന് പല വീടുകളിലും കുടിവെള്ളത്തിനായി വെള്ളം അടുപ്പിലോ ഗ്യാസിലോ വെച്ച് തിളപ്പിക്കുക എന്ന സ്ഥിതി മാറിയിരിക്കുകയാണ്. പകരം മിക്ക വീടുകളിലും പ്രൂരിഫയർ അല്ലെങ്കിൽ ഫിൽട്ടറിലൂടെ ലഭിക്കുന്ന വെള്ളമാണ് കുടിക്കാനായി ഉപയോഗിക്കുന്നത്. നേരത്തെ പൊതുയിടങ്ങളിൽ മാത്രമായിരുന്നു ഇത്തരം ഫിൽട്ടർ വെള്ളം ലഭിച്ചിരുന്നത്. എന്നാൽ പ്യൂരിഫയറുകൾ വ്യാപകമായി വീടുകളിൽ എത്തി കഴിഞ്ഞു. പ്രധാന നഗരങ്ങളിലെ വീടുകളിലാണ് വ്യാപകമായി ഇത്തരം പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത്.

റിവേഴ്സ് ഓസ്മോസിസ് (RO) പ്രക്രിയയിലൂടെയാണ് മിക്ക പ്യൂരിഫയറിൽ വെള്ളം ശുദ്ധീകരിക്കുന്നത്. ആർഒ പ്രക്രിയ വെള്ളം 100 ഡിഗ്രി സെലിഷ്യൽസിൽ തിളപ്പിക്കുന്നതിനെക്കാളും ശുദ്ധീകരിക്കും. എന്നാൽ ഇത്തരത്തിൽ ശുദ്ധീകരിക്കുന്ന വെള്ളം അമിതമായി ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക പലർക്കുമുണ്ട്. ആർഒ ശുദ്ധീകരണത്തിലൂടെ മനുഷ്യശരീരത്തിന് വെള്ളിത്തിലൂടെ ആവശ്യമായി ലഭിക്കേണ്ട ധാതുക്കൾ നഷ്ടമാകുമെന്നാണ് ആശങ്കപ്പെടുന്നവർ അഭിപ്രായപ്പെടുന്നത്. എന്നാൽ ആരോഗ്യ വിദഗ്ധർ പറയുന്നത്, ആർഒ ട്രീറ്റ്മെൻ്റിലൂടെ കുടിവെള്ളത്തിലെ ചില ധാതുക്കൾ നഷ്ടമാകുമെങ്കിലും അത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കില്ല. കാരണം മനുഷ്യന് തങ്ങൾക്ക് ആവശ്യമായി ധാതുക്കളും മറ്റും ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതാണ്.

എങ്ങനെ ആർഒയിലൂടെ വെള്ളം ശുദ്ധീകരിക്കുന്നു?

അർദ്ധ-പ്രവേശന പാളിയിലൂടെ മർദ്ദം പ്രയോഗിച്ച് വെള്ളം കടത്തി വിടുമ്പോൾ അതിലെ ലവണങ്ങളും മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് റിവേഴ്സ് ഓസ്മോസിസ് എന്ന് ആർഔ. ഇതിലൂടെ ബാക്ടീരിയ, വലിയ ധാതുക്കൾ, മറ്റ് മാലിന്യങ്ങൾ തുടങ്ങി 99% വരെ നീക്കം ചെയ്ത് വെള്ളം ശുദ്ധീകരിക്കും. പ്രധാനമായും കുഴൽവെള്ളത്തിൽ അടങ്ങിട്ടുള്ള അമിതമായ ധാതുക്കൾ നീക്കം ചെയ്യാനാണ് ഇത് സഹായിക്കുക. എന്നാൽ ഇത്തരത്തിൽ മർദ്ദം പ്രയോഗിച്ച് ശുദ്ധജലം വേർതിരിക്കുമ്പോൾ ആവശ്യമായിട്ടുള്ള കാൽസ്യം, മഗ്നേഷ്യം തുടങ്ങിയവ വെള്ളത്തിൽ നിന്നും ഇല്ലാതാകുന്നു. ഈ ധാതുക്കളാണ് വെള്ളത്തിന് പ്രത്യേക രുചി നൽകുന്നത്. എന്നാൽ ആർഒയിലൂടെ കടന്നുപോകുന്ന ജലത്തിന് ഈ രുചി ലഭിക്കില്ല.

ഈ ധാതുക്കൾ നഷ്ടപ്പെട്ടാൽ ആരോഗ്യത്തെ ബാധിക്കുമോ?

ഇല്ല, കാരണം ആ നഷ്ടപ്പെടുന്ന ധാതുക്കൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ നേടാൻ സാധിക്കുന്നതാണ്. വളരെ കുറച്ച് ധാതുക്കൾ മാത്രമെ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കൂ. മറ്റ് ആവശ്യമായി പോഷകാങ്ങൾ നമ്മുടെ ഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുക. നേരത്തെ പറഞ്ഞപ്പോലെ ആർഒ ശുദ്ധീകരണത്തിന് ശേഷം വെള്ളത്തിലെ കാൽസ്യം, മഗ്നീഷ്യം ധാതുക്കൾ നഷ്ടപ്പെടുന്നുയെന്ന്. ഈ ധാതുക്കൾ പഴങ്ങൾ, പച്ചക്കറികൾ, പ്രൊട്ടീൻ വിഭവങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. സമീകൃതാഹാരം കഴിക്കുന്നിടത്തോളം, അവരുടെ പോഷകാഹാര ആവശ്യകതകൾ സാധാരണയായി ബുദ്ധിമുട്ടില്ലാതെ നിറവേറ്റപ്പെടുന്നു.

അതുകൊണ്ട് ആർഒ വെള്ളം ഒരിക്കലും ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. മോശം ഭക്ഷണശീലങ്ങൾ, മൊത്തത്തിലുള്ള പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് മിക്ക പോഷകക്കുറവുകളും സംഭവിക്കുന്നത്. അതുപോലെ തന്നെ വൃക്കയുടെ പ്രവർത്തനത്തെ ആർഒ ജലം സഹായിക്കുന്നു.

Follow Us