AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Summer Migraine: ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ടോ? മൈഗ്രെയ്ൻ ഉള്ളവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്

Summer Migraine Prevention Tips: വേനൽക്കാലം കടുക്കുമ്പോൾ മൈഗ്രെയ്ൻ ഉള്ളവർക്ക് പ്രത്യേകിച്ച് അസ്വസ്ഥത കൂടുതലായിരിക്കും. അന്തരീക്ഷ താപനില ഉയരുന്നത് മൈഗ്രെയ്ൻ ഉള്ളവരിൽ അവസ്ഥ വഷളാക്കാൻ കാരണമാകാറുണ്ട്. കത്തുന്ന സൂര്യപ്രകാശവും അവയുടെ അസഹനീയമായ വെളിച്ചവും നാഡികളെ ഉത്തേജിപ്പിക്കുകയും മൈഗ്രെയ്ൻ ഉണ്ടാക്കുകയും ചെയ്യും. വേനൽക്കാലത്തുണ്ടാകുന്ന മൈഗ്രെയ്ൻ എങ്ങനെ തടയാമെന്ന് നമുക്ക് നോക്കാം.

Summer Migraine: ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ടോ? മൈഗ്രെയ്ൻ ഉള്ളവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Apr 2026 | 11:23 AM

സംസ്ഥാനത്തും രാജ്യത്തും താപനില ദിവസേന കൂടിവരികയാണ്. ഇതുമൂലം നിരവധി ആളുകൾ പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് തലവേദന. വേനൽക്കാലം കടുക്കുമ്പോൾ മൈഗ്രെയ്ൻ ഉള്ളവർക്ക് പ്രത്യേകിച്ച് അസ്വസ്ഥത കൂടുതലായിരിക്കും. അന്തരീക്ഷ താപനില ഉയരുന്നത് മൈഗ്രെയ്ൻ ഉള്ളവരിൽ അവസ്ഥ വഷളാക്കാൻ കാരണമാകാറുണ്ട്. വേനൽക്കാലത്തുണ്ടാകുന്ന മൈഗ്രെയ്ൻ എങ്ങനെ തടയാമെന്ന് നമുക്ക് നോക്കാം.

ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് മൈഗ്രെയ്‌ൻ വഷളാകുന്നതിൻ്റെ പ്രധാന കാരണം നിർജ്ജലീകരണമാണ്. ശരീരം വിയർക്കുമ്പോൾ ലവണങ്ങൾ നഷ്ടപ്പെടുന്നത് തലവേദനയ്ക്ക് കാരണമാകുന്നു. അതിനാൽ കഴിവതും ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക. ദാഹം തോന്നുന്നതിന് മുമ്പ് തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രമിക്കണം. അതുവഴി നഷ്ടപ്പെട്ട ലവണങ്ങൾ തിരിച്ചുപിടിക്കാനും മൈഗ്രെയ്‌ൻ ലക്ഷണങ്ങൾ കുറയ്ക്കാനും സാധിക്കും.

ALSO READ: ഓറഞ്ചോ അതോ വാഴപ്പഴമോ: രാവിലത്തെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നതിൻ്റെ ഗുണങ്ങൾ

വെയിൽ നേരിട്ട് ഏൽക്കരുത്

കത്തുന്ന സൂര്യപ്രകാശവും അവയുടെ അസഹനീയമായ വെളിച്ചവും നാഡികളെ ഉത്തേജിപ്പിക്കുകയും മൈഗ്രെയ്ൻ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ മൈ​ഗ്രെയ്ൻ പ്രശ്നമുള്ളവർ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. ഇറങ്ങിയാൽ തന്നെ കുടയോ തൊപ്പിയോ കൈയ്യിൽ കരുതേണ്ടതാണ്.

ഭക്ഷണക്രമം പ്രധാനം

ചൂട് കാരണം പലർക്കും വിശപ്പ് പൊതുവെ കുറവായിരിക്കും. എന്നാൽ ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ല ശീലമല്ല. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് ഒരുപാട് കഴിക്കുന്നതിന് പകരമായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. കഫീൻ അടങ്ങിയ കാപ്പി, ചായ തുടങ്ങിയവ പൂർണമായും ഒഴിവാക്കേണ്ടതാണ്.

ഉറക്കം കൃത്യമാക്കുക

ചൂട് കാരണം രാത്രി സമയങ്ങളിൽ ഉറക്കം തടസ്സപ്പെടുന്നത് മൈഗ്രെയ്ൻ ഉള്ളവർക്ക് അവസ്ഥ വഷളാക്കിയേക്കാം. ഉറക്കക്കുറവ് തലവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. നിങ്ങൾക്ക് ഉറങ്ങാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം പാലിക്കാനും ശ്രദ്ധിക്കണം.

 

 

Follow Us