AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ഡിഎ ഫോർമുല മാറുമോ? ശമ്പളത്തിൽ വൻ വർദ്ധനവ് വരുന്നു

8th Pay Commission DA Formula: എട്ടാം ശമ്പളകമ്മീഷനിൽ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, കുടുംബയൂണിറ്റ്, ഇൻക്രിമെന്റ്, അലവൻസുകൾ തുടങ്ങിയവയിലും മാറ്റങ്ങൾ ഉണ്ടാകും. ജീവനക്കാരുടെ സംഘടനകൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിഎ ഫോർമുല മാറ്റണമെന്നതാണ്. എന്തുകൊണ്ടാകും യൂണിയനുകൾ ഡിഎ ഫോർമുലയിൽ മാറ്റം ആവശ്യപ്പെടുന്നത്?

8th Pay Commission: ഡിഎ ഫോർമുല മാറുമോ? ശമ്പളത്തിൽ വൻ വർദ്ധനവ്  വരുന്നു
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 22 Apr 2026 | 04:21 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും എട്ടാം ശമ്പള കമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ നടപ്പിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ക്ഷാമബത്ത (ഡിഎ) പരിഷ്കരണം താമസിക്കുന്നതും ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാധാരണയായി ഹോളി പ്രമാണിച്ച് മാർച്ചിൽ ഡിഎ പരിഷ്കരിക്കാറുണ്ട്. എന്നാൽ ഇത്തവണ പതിവ് തെറ്റി.

എട്ടാം ശമ്പളകമ്മീഷനിൽ ജീവനക്കാർക്കുള്ള അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, കുടുംബയൂണിറ്റ്, ഇൻക്രിമെന്റ്, അലവൻസുകൾ തുടങ്ങിയവയിലും ആകെ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ സംഘടനകൾ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡിഎ ഫോർമുല മാറ്റണമെന്നതാണ്. എന്തുകൊണ്ടാകും യൂണിയനുകൾ ഡിഎ ഫോർമുലയിൽ മാറ്റം ആവശ്യപ്പെടുന്നത്?

ഡിഎ ഫോർമുല മാറുമോ?

സാധാരണ ജനുവരി മാസത്തെ കണക്ക് പ്രകാരം ഹോളിക്കും ജൂലൈ മാസത്തെ കണക്ക് പ്രകാരം ദീപാവലിയോട് അനുബന്ധിച്ചും വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎയും പെൻഷൻ ഉപയോക്താക്കളുടെ ക്ഷാമാശ്വാസവും പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 28 ന് ഹോളിയോട് അനുബന്ധിച്ച് വർധനവ് പ്രഖ്യാപിച്ചത്. ഈ രീതി അനുസരിച്ച്, ഈ വർഷത്തെ പരിഷ്കരണം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെയും ഡിഎ പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിന്റെയും പെൻഷന്റെയും നിർണായക ഘടകമായതിനാൽ, പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. എന്നാൽ നിലവിലെ രീതി ഇന്നത്തെ കാലത്തെ യഥാർത്ഥ ജീവിതച്ചെലവിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി ജീവിതച്ചെലവ് ഗണ്യമായി വർദ്ധിച്ചിട്ടും ഡിഎ കണക്കാക്കുന്നതിനുള്ള ഫോർമുലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യൂണിയനുകൾ പറയുന്നു.

നിലവിൽ 58% ആണ് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ. വ്യാവസായിക തൊഴിലാളികൾക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ-ഐഡബ്ല്യു) ഡാറ്റ അനുസരിച്ച്, രണ്ട് ശതമാനം വർദ്ധനവ് ഇത്തവണ ഉണ്ടായേക്കും. 3% വർദ്ധനവിനും സാധ്യതയുണ്ട്. അതേസമയം, ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കാനുള്ള സാധ്യതയും ഇത്തവ തള്ളിക്കളയാനാകില്ല.

Follow Us