AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen tips: നല്ല തേൻ എങ്ങനെ കണ്ടെത്താം? സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ പുറത്തോ?

Benefits of Honey and the Right Way to Store It: വിപണിയിൽ മായം കലർന്ന തേൻ സുലഭമായതിനാൽ ചില പരിശോധനകൾ നടത്തിയാൽ മനസിലാക്കാം നല്ലതോ മോശമോ എന്ന്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. ബ്ലോട്ടിങ് പേപ്പറിലോ തുണിയിലോ തേൻ ഒഴിച്ചാൽ അത് ആഗിരണം ചെയ്യപ്പെടാതെ നിൽക്കണം. നനവ് പടരുന്നുണ്ടെങ്കിൽ അതിൽ മായമുണ്ടെന്ന് ഉറപ്പിക്കാം.

Kitchen tips: നല്ല തേൻ എങ്ങനെ കണ്ടെത്താം? സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ പുറത്തോ?
HoneyImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 16 Apr 2026 | 07:00 AM

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് തേൻ. ചർമ്മസംരക്ഷണം മുതൽ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ വരെ തേൻ ഉത്തമമാണ്. വൈറ്റമിനുകൾ, പൊട്ടാസ്യം, കാൽസ്യം, അയൺ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തേൻ എങ്ങനെ ശരിയായി വീട്ടിൽ സൂക്ഷിക്കാമെന്നും അതിന്റെ ഗുണമേന്മ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

തേൻ ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചുറ്റുപാടുകളിലെ ദുർഗന്ധം ആഗിരണം ചെയ്യാൻ സാധ്യതയുള്ളതിനാൽ തേൻ സൂക്ഷിക്കുന്ന കുപ്പി നന്നായി അടച്ചു വെക്കണം. പ്ലാസ്റ്റിക് കുപ്പികളേക്കാൾ തേൻ സൂക്ഷിക്കാൻ നല്ലത് ഗ്ലാസ് കുപ്പികളാണ്.

തേൻ ഫ്രിഡ്ജിൽ വെച്ചാൽ അത് പെട്ടെന്ന് കട്ടിയാകാൻ സാധ്യതയുണ്ട്. കട്ടിയായ തേൻ ഉപയോഗിക്കാൻ കുപ്പി ചെറുചൂടുവെള്ളത്തിൽ ഇറക്കിവെച്ചാൽ മതിയാകും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ തേൻ സൂക്ഷിക്കരുത്. അധികം ചൂടേൽക്കാത്ത ഇടമാണ് അനുയോജ്യം.

നല്ല തേൻ എങ്ങനെ തിരിച്ചറിയാം?

വിപണിയിൽ മായം കലർന്ന തേൻ സുലഭമായതിനാൽ ചില പരിശോധനകൾ നടത്തിയാൽ മനസിലാക്കാം നല്ലതോ മോശമോ എന്ന്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. ബ്ലോട്ടിങ് പേപ്പറിലോ തുണിയിലോ തേൻ ഒഴിച്ചാൽ അത് ആഗിരണം ചെയ്യപ്പെടാതെ നിൽക്കണം. നനവ് പടരുന്നുണ്ടെങ്കിൽ അതിൽ മായമുണ്ടെന്ന് ഉറപ്പിക്കാം.

വെള്ളത്തിൽ തേൻ കലർത്തി അതിലേക്ക് വിനാഗിരി ഒഴിക്കുക. ശുദ്ധമായ തേനാണെങ്കിൽ പതയുകയോ മാറ്റങ്ങൾ സംഭവിക്കുകയോ ഇല്ല. വെറുംവയറ്റിൽ ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗ്രീൻ ടീ, ഇഞ്ചി ചായ, ജ്യൂസുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരമായി തേൻ ഉപയോഗിക്കുന്നത് രുചിയും ഗുണവും വർദ്ധിപ്പിക്കും.

Follow Us