AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Connect To Work: മത്സര പരീക്ഷകൾക്ക് ധൈര്യമായി പഠിച്ചോളൂ, മാസം തോറും പണം അക്കൗണ്ടിലെത്തും

Connect To Work Scholarship: മാസം തോറും അക്കൗണ്ടിൽ പണം ലഭിക്കുന്നതിന് കേരള സർക്കാരിന്റെ കണക്ട് - ടു -വർക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ആകെ 12,000 രൂപയാണ് ലഭിക്കുന്നത്. കണക്ട് - ടു -വർക് സ്കോളർഷിപ്പിന്റെ വ്യവസ്ഥകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ....

Connect To Work: മത്സര പരീക്ഷകൾക്ക് ധൈര്യമായി പഠിച്ചോളൂ, മാസം തോറും പണം അക്കൗണ്ടിലെത്തും
പ്രതീകാത്മക ചിത്രംImage Credit source: tommy/DigitalVision Vectors/Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 22 Apr 2026 | 05:57 PM

പി എസ് സി, യു പി എസ് സി പോലെയുള്ള  മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് ഇനി ടെൻഷനില്ലാതെ പഠിക്കാം. മാസം തോറും അക്കൗണ്ടിൽ പണം ലഭിക്കുന്നതിന് കേരള സർക്കാരിന്റെ ചീഫ് മിനിസ്റ്റേഴ്സ് കണക്ട് – ടു -വർക് സ്കോളർഷിപ്പിന് (Chief Minister’s Connect To Work Scholarship) അപേക്ഷിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് പ്രതിമാസം 1,000 രൂപ, അതായത് ആകെ 12,000 രൂപയാണ് ലഭിക്കുന്നതാണ്. കണക്ട് – ടു -വർക് സ്കോളർഷിപ്പിന്റെ വ്യവസ്ഥകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ….

കണക്ട് – ടു – വർക്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് കണക്ട് – ടു -വർക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്കോളർഷിപ്പിന് അപേക്ഷിക്കാനായി eemployment.kerala.gov.in/ എന്ന പോർട്ടൽ സന്ദർശിക്കേണ്ടതാണ്. വെബ്സൈറ്റിൽ പ്രവേശിച്ച് Chief Minister’s Connect To Work Scholarship എന്ന ഓപ്ഷനിൽ ക്ലിക്ക്. തുടർന്ന് വരുന്ന പേജിൽ വിശദാശംങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ അപേക്ഷ സമർപ്പിക്കാവൂ.

ശ്രദ്ധിക്കേണ്ടവ

+2 / VHSE / ITI / Diploma / Degree വിജയിച്ച ശേഷം, നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സ്കിൽ കോഴ്സുകൾ പഠിക്കുന്നവർക്കും, പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.

ALSO READ: പ്രവാസിയാണോ? നാട്ടിൽ സംരംഭം തുടങ്ങാൻ പണം പ്രശ്നമാകില്ല

കേരളത്തിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷ ലഭിക്കുന്ന മുൻഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ് അനുവദിക്കുന്നത്. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാൻ പാടില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ അതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്. സാക്ഷ്യപത്രം സമർപ്പിക്കേണ്ടതുണ്ട്. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിന് മുകളിൽ ആകാൻ പാടില്ല.

 

Follow Us