Karkidakam Diet Tips: കർക്കിടകത്തിൽ ചിക്കനും ബീഫും മട്ടനും കഴിച്ചാൽ…. നല്ലതോ ചീത്തയോ?; സത്യമെന്താണ്
Karkidakam Proper Diet Tips: മഴയും അന്തരീക്ഷത്തിലെ മാറ്റങ്ങളും നമ്മുടെ ശരീരത്തെയും ദഹനവ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന സമയമാണ് കർക്കിടകം. അതുകൊണ്ട് തന്നെ സസ്യാഹാരങ്ങൾ കഴിക്കാനും ആരോഗ്യത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്ന ഭക്ഷണം ദിവസേന ഭക്ഷിക്കാനുമാണ് ആളുകൾ ശ്രമിക്കുന്നത്. ഇലക്കറികളിൽ പോലും ഈ സമയ്ത്ത് കഴിക്കാൻ പാടില്ലാത്തവയുണ്ട്. എന്നാൽ അതിനിടയിലും ഈ സമയത്ത് ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നത് നല്ലതാണോ അതോ ശരീരത്തിന് ദോഷം ചെയ്യുമോ എന്ന സംശയം ചിലരിലുണ്ട്.

പ്രതീകാത്മക ചിത്രം
കർക്കിടക മാസത്തിൽ പലരും ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്താറുണ്ട്. പ്രത്യേകിച്ച് പ്രായമുള്ളവർ. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത ചിട്ടാവട്ടങ്ങളാണെങ്കിൽ, പലരും അത് ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുകൈ പരിശ്രമിക്കാറുണ്ടെന്ന് പറയുന്നതാണ് സത്യം. മഴയും അന്തരീക്ഷത്തിലെ മാറ്റങ്ങളും നമ്മുടെ ശരീരത്തെയും ദഹനവ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന സമയമാണ് കർക്കിടകം. അതുകൊണ്ട് തന്നെ സസ്യാഹാരങ്ങൾ കഴിക്കാനും ആരോഗ്യത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്ന ഭക്ഷണം ദിവസേന ഭക്ഷിക്കാനുമാണ് ആളുകൾ ശ്രമിക്കുന്നത്. ഇലക്കറികളിൽ പോലും ഈ സമയ്ത്ത് കഴിക്കാൻ പാടില്ലാത്തവയുണ്ട്. എന്നാൽ അതിനിടയിലും ഈ സമയത്ത് ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ മാംസാഹാരങ്ങൾ കഴിക്കുന്നത് നല്ലതാണോ അതോ ശരീരത്തിന് ദോഷം ചെയ്യുമോ എന്ന സംശയം ചിലരിലുണ്ട്. അതിൻ്റെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം.
ALSO READ: കർക്കടക കഞ്ഞി എപ്പോള്‍, എങ്ങനെ കഴിക്കണം? റെസിപ്പി ഇതാ
പണ്ടുകാലത്തൊക്കെ കർക്കിടകത്തിൽ നോൺ-വെജ് ഒഴിവാക്കി സസ്യാഹാരവും ഔഷധക്കഞ്ഞിയും കഴിക്കുന്നതാണ് ശീലം. ഇതിനെ ആചാരമായി കാണുന്നവരുണ്ടെങ്കിലും, അതിനുമപ്പുറം ആരോഗ്യ സംരക്ഷമാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. കർക്കിടക മാസത്തിൽ മനുഷ്യശരീരത്തിലെ ദഹനശേഷി വളരെ ദുർബലമായിരിക്കുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ചിക്കൻ, ബീഫ്, മട്ടൻ എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നവയാണ്.
ദഹനശേഷി കുറഞ്ഞിരിക്കുന്ന സമയത്ത് ഇത്തരം മാംസാഹാരങ്ങൾ കഴിക്കുന്നത് ഗ്യാസ്ട്രബിൾ, വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ തന്നെ ഈ സമയത്ത് ഭയക്കേണ്ട ഒന്നാണ് ബാക്ടീരിയകളുടെ വളർച്ച. മഴക്കാലവും തണുപ്പുമായതിനാൽ ബാക്ടീരിയകളും വൈറസുകളും അതിവേഗം പടരും. ഈ സമയത്ത് പാചകത്തിന് മുമ്പായി ഇറച്ചി ശരിയായി വൃത്തിയാക്കാതിരിക്കുകയോ, കൃത്യമായി വേവിക്കാതിരിക്കുകയോ ചെയ്താൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഈ സമയം മൃഗങ്ങൾക്കും പക്ഷികൾക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ, മാംസാഹാരത്തിലൂടെ മനുഷ്യരിലേക്ക് അണുബാധകൾ എത്താൻ എളുപ്പമാണ്.
ഇറച്ചി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബീഫും മട്ടനും ഒഴിവാക്കുക: ദഹിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബീഫ്, പോർക്ക്, മട്ടൻ എന്നിവ കർക്കിടക മാസത്തിൽ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മാസത്തേക്ക് ഇവയുടെ ഉപയോഗം കുറയ്ക്കാം.
ചിക്കൻ സൂപ്പ് കുടിക്കാം: ചിക്കൻ കഴിക്കണം എന്നുണ്ടെങ്കിൽ ഫ്രൈ ചെയ്തതോ കൂടുതൽ മസാല ചേർത്ത കറിയായോ കഴിക്കാതെ, കുരുമുളകും ഇഞ്ചിയും ചേർത്ത ലൈറ്റ് ചിക്കൻ സൂപ്പ് ആയി കഴിക്കുന്നത് ദഹനത്തെ സഹായിക്കും.
പച്ചക്കറികൾക്ക് മുൻഗണന നൽകുക: ശരീരത്തിന് എളുപ്പം ദഹിക്കുന്ന പച്ചക്കറികൾ, ചെറുപയർ, ഇലക്കറികൾ എന്നിവ ഈ മാസം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. മാംസാഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ വളരെ കുറച്ച് മാത്രം കഴിക്കുക. രാത്രി സമയത്ത് കഴിവതും ഇത്തരം ഭക്ഷണം കഴിക്കരുത്.
ചുരുക്കത്തിൽ, കർക്കിടകത്തിൽ ചിക്കനും ബീഫും മട്ടനും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ശരീരത്തിന് വിശ്രമം നൽകേണ്ട, ദഹനശേഷി കുറഞ്ഞ ഈ കാലയളവിൽ മാംസാഹാരം പരമാവധി കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
English Summary:
Karkidakam diet tips, Find out why eating non-veg items like chicken, beef, or mutton during the Karkidakam month can cause severe health issues like indigestion and infections.